Home / Photos
Health Care: ഇതൊക്കെ വീട്ടിലുണ്ടോ? മഞ്ഞുകാലത്ത് കഴിക്കണം, ഇതാ ആരുമറിയാത്ത ഗുണങ്ങള്‍!!
By Vaisakhan MK
മഞ്ഞുകാലത്ത് പൊതുവേ വിശപ്പ് കുറയുമെന്നാണ്. അതിലുപരി രോഗങ്ങളുടെ കടന്നുവരവ് ഏറ്റവും കൂടുതലുണ്ടാവുന്ന കാലമാണ്. അതുകൊണ്ട് നിങ്ങള്‍ ആരോഗ്യത്തെ നന്നായി നോക്കുന്നവരാണെങ്കില്‍ തീര്‍ച്ചയായും ഭക്ഷണകാര്യത്തില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരണം. ഈ ഭക്ഷണങ്ങള്‍ നിങ്ങള്‍ക്ക് ഡെയ്ലറ്റി ഡയറ്റില്‍ ഉള്‍പ്പെടുത്താം. അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/6
Photo Credit: boldsky.com
Share
മുട്ട അതുപോലെ കെരാറ്റിന്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കും. ബയോട്ടിന്റെ സ്രോതസ്സാണ് മുട്ടകള്‍. ആറ് ഗ്രാം പ്രോട്ടീന്‍ ഒരു വലിയ മുട്ടയിലുണ്ടാവും. വിറ്റമാനുകളായ എ, ബി12 എന്നിവയും, സെലനിയവും മുട്ടയിലുണ്ട്.
2/6
Photo Credit: boldsky.com
Share
സൂര്യകാന്തിയുടെ വിത്ത് നല്ലൊരു പോഷകാഹാരമാണ്. ശരീരത്തില്‍ കെരാറ്റിന്റെ അളവും വര്‍ധിപ്പിക്കും. കെരാറ്റിനും, കൊളാജിനും, എലാസ്റ്റിനും ചേര്‍ന്നാണ് ചര്‍മത്തെ ചുൡവുകള്‍ ബാധിക്കാതെ നിലനിര്‍ത്തുന്നത്. പാന്തോതെനിക് ആസിഡ്, സെലെനിയം, കോപ്പര്‍, വിറ്റാമിന്‍ ഇ എന്നിവ സൂര്യകാന്തി വിത്തിലുണ്ട്.
3/6
Photo Credit: boldsky.com
Share
ക്യാരറ്റുകള്‍ ഒരുപാട് പോഷകങ്ങള്‍ അടങ്ങിയത്. സെലറി, പാര്‍സ്ലി, പ്രോവിറ്റിമാന് എ എന്നിവ ധാരാളമായി ക്യാരറ്റുകളിലുണ്ട്. വിറ്റാമിന്‍ സിയും ഇതില്‍ അടങ്ങിയിട്ടുണ്ട്. മുടിയുടെ വളര്‍ച്ചയ്ക്ക് ഇത് ഏറ്റവും നല്ലതാണ്. ബയോട്ടിനും, വിറ്റാമിന്‍ ബി6, പൊട്ടിസിയം, വിറ്റാമിന്‍ കെ1 എന്നിവയും ക്യാരറ്റിലുണ്ട്.
4/6
Photo Credit: boldsky.com
Share
മധുരക്കിഴങ്ങുകള്‍ അതുപോലെ പോഷകങ്ങളാല്‍ സമ്പന്നമാണ്. ബേറ്റ കരോട്ടീന്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇവ കെരാറ്റിനെ ഉല്‍പ്പാദിപ്പിച്ച്, അതിനെ വിറ്റാമിന്‍ എയാക്കി മാറ്റും. ഇത് മുടിയെ കരുത്തുറ്റതാക്കും. നല്ല രീതിയില്‍ കഴിക്കാന്‍ പറ്റിയ ഒന്നാണ് മധുരക്കിഴങ്ങ്
5/6
Photo Credit: boldsky.com
Share
വെളുത്തുള്ളിയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഇതില്‍ ആന്റിഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. അത് മുടിയിലെ കോശങ്ങളെ പൊട്ടിപ്പോകാതെ സംരക്ഷിക്കും. ഒപ്പം മുടിയുടെ വളര്‍ച്ചയും വര്‍ധിക്കും. എല്‍-സിസ്റ്റീന്‍ എന്ന അമിനോ ആസിഡുകള്‍ വെളുത്തുള്ളിയില്‍ ഉണ്ട്. വിറ്റാമിനുകളായ സി, ബി6, എന്നിവ വെളുത്തുള്ളിയുണ്ട്
6/6
Photo Credit: boldsky.com
Share
ഉള്ളിയും അതുപോലെ കെരാറ്റിന്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതാണ്. ഫോളേറ്റുകള്‍, വിറ്റാമിനുകള്‍ എന്നിവ ഉള്ളിയില്‍ ഉണ്ട്. ആന്റി ഓക്സിഡന്റുകളും ഉള്ളിയില്‍ കണ്ടുവരുന്നു.


Click it and Unblock the Notifications