Home / Photos
ഇത്രയും ഗുണങ്ങളോ; ക്യാരറ്റ് ഹല്‍വ ശീലമാക്കുക, എങ്കില്‍ ഹെല്‍ത്തിന്റെ കാര്യം സേഫ്!!
By Vaisakhan MK
ക്യാരറ്റ് ഹല്‍വ നല്ല സ്വീറ്റായിട്ടുള്ള ഒരു ഡേസേര്ട്ടാണ്. നമ്മള് വിവാഹ പാര്‍ട്ടിക്കോ, വിശേഷപ്പെട്ട ചടങ്ങിനോ ഒക്കെ പോകുമ്പോള്‍ കഴിക്കാറുള്ളതാണ് ഇവ. എന്നാല്‍ ആര്‍ക്കൊക്കെ അറിയാം ധാരാളം ഗുണങ്ങള്‍ ഇത് കൊണ്ട് ഉണ്ടെന്ന്, നമ്മുടെ ആരോഗ്യ പുഷ്ടിപ്പെടുത്താന്‍ ഇത്രത്തോളം മികച്ചൊരു ഫുഡ് ഐറ്റം ഇല്ല. എന്തൊക്കെയാണ് ഇത് ഗുണങ്ങള്‍ എന്ന് പരിശോധിക്കാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: boldsky.com
Share
കണ്ണിന്റെ ആരോഗ്യത്തില്‍ ഏറ്റവും ബെസ്റ്റാണ് ക്യാരറ്റ് ഹല്‍വ. കാരണം ഇതില്‍ ക്യാരറ്റ് അടങ്ങിയിട്ടുണ്ട്. അത് ബേറ്റ കരോട്ടീനാല് സമ്പുഷ്ടമാണ്. ശരീരത്തില്‍ വിറ്റാമിന്‍ എയുടെ രൂപീകരണത്തിന് ഇത് സഹായിക്കും. അതുകൊണ്ട് ക്യാരറ്റ് ഹല്‍വ കഴിക്കുന്നത് കാഴ്ച്ച ശക്തി വര്‍ധിപ്പിക്കും.
2/5
Photo Credit: boldsky.com
Share
നമ്മുടെ പ്രതിരോധ ശേഷിയെ വലിയ രീതിയില്‍ വര്‍ധിപ്പിക്കാന്‍ ക്യാരറ്റ് ഹല്‍വയ്ക്ക് സാധിക്കും. മഞ്ഞുകാലത്ത് പ്രതിരോധ ശക്തിക്ക് കുറവ് വരാം. എന്നാല്‍ ക്യാരറ്റ് ഹല്‍വ അതിന്റെ വര്‍ധിപ്പിച്ച് നമ്മളെ സ്ട്രോംഗായി നിലനിര്‍ത്തും. വിറ്റാമിന്‍ സിയുടെ ധാരാളിത്തം ക്യാരറ്റിലുണ്ട്. ഇവ രോഗങ്ങളെ പ്രതിരോധിക്കും. ക്യാരറ്റ് ഹല്‍വയില്‍ ഡ്രൈ ഫ്രൂട്സും, നെയ്യും, വരുന്നതും പ്രതിരോധ ശേഷിയെ വര്‍ധിപ്പിക്കും
3/5
Photo Credit: boldsky.com
Share
കിടുകിടാ വിറയ്ക്കുന്ന മഞ്ഞില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കാന്‍ ക്യാരറ്റ് ഹല്‍വയ്ക്ക് സാധിക്കുമെന്ന് എത്ര പേര്‍ക്ക് അറിയാം. കാരണം ഇതിലെ നെയ്യ് ഒരു വിന്റര്‍ സൂപ്പര്‍ ഫുഡാണ്. ഇതില്‍ ശരീരത്തിന് ആവശ്യമായ നല്ല കൊഴുപ്പുണ്ട്. ഇത് ശരീരത്തെ ചൂടായി നിലനിര്‍ത്തും. ഏത് കൊടും തണുപ്പിലും ആശ്വാസം തോന്നും
4/5
Photo Credit: boldsky.com
Share
പോഷകങ്ങളാല്‍ സമ്പുഷ്ടമാണ് ക്യാരറ്റ് ഹല്‍വ. ക്യാരറ്റ്, പാല്, നെയ്യ്, അണ്ടിപ്പരിപ്പ് എന്നിവ പോഷകങ്ങളാല്‍ നിറഞ്ഞിരിക്കുന്നവയാണ്. പാലില്‍ വിറ്റാമിനുകള്‍, കാല്‍സ്യം, മഗ്നീഷ്യം എന്നിവയുണ്ട്. ഡ്രൈ ഫ്രൂട്സില്‍ നല്ല കൊഴുപ്പ്, ആന്റിഓക്സിഡന്റ്സ്, പ്രോട്ടീനുകള്‍ എന്നിവയുണ്ട്. ക്യാരറ്റില്‍ വിറ്റാമിന്‍ എ, സി, കെ എന്നിവയുണ്ട്. ഫൈബറും അടങ്ങിയിട്ടുണ്ട്. ഇവ ദഹനം എളുപ്പത്തിലാക്കും.
5/5
Photo Credit: boldsky.com
Share
നമ്മുടെ ചര്‍മത്തിനും അസ്ഥികള്‍ക്കും ബെസ്റ്റാണ് ക്യാരറ്റ് ഹല്‍വ. വിറ്റാമിന്‍ എ, സി എന്നിവ ഇവയിലുണ്ട്. ഇത് ചര്‍മത്തിന് നല്ലതാണ്. പാലിലെ കാല്‍ഷ്യം അസ്ഥികളുടെ ബലം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നവയാണ്.


Click it and Unblock the Notifications