Home / Photos
ആയുർവേദത്തിലെ മധുമേഹ ശമനി: കോവയ്ക്ക കഴിച്ചാലുള്ള ഗുണങ്ങള്‍ എന്തൊക്കെ
By Ajmal MK
നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ഒരു പച്ചക്കറിയാണ് കോവയ്ക്ക. കടകളില്‍ ലഭിക്കുന്ന കോവയ്ക്ക തമിഴ്നാട്ടില്‍ നിന്നും മറ്റും വരുന്നതാണെങ്കിലും വീടുകളില്‍ കോവക്ക നട്ടുപിടിപ്പിക്കുന്നവരും കുറവല്ല. എന്ത് തന്നെയായാലും കോവയ്ക്ക കഴിച്ചാലുള്ള നേട്ടങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky
Share
പ്രമേഹ രോഗികള്‍ക്ക് ഏറെ ഗുണകരമായ ഭക്ഷണമാണ് കോവയ്ക്കയെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. പ്രമേഹ രോഗികൾക്ക് മാത്രമല്ല ഹൃദ്രോഗ സാധ്യതയും കുറയ്ക്കാനും കോവയ്ക്ക നല്ലതാണ്.
2/8
Photo Credit: boldsky
Share
കോവയ്ക്കയിൽ കാൽസ്യം, ഫൈബർ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ഏറെ ആവശ്യമുള്ള ആൻറി ബാക്ടീരിയൽ, ആന്റിഓക്സിഡന്റ്, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും കോവയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്.
3/8
Photo Credit: boldsky
Share
കോവയ്ക്ക കഴിക്കുന്നത്തിലൂടെ ആൻറി-ഹൈപ്പർ ഗ്ലൈസെമിക് ഇഫക്റ്റുകൾ ശരീരത്തിലുണ്ടാവകുയും അത് പ്രമേഹ രോഗികളുടെ പ്രശ്നങ്ങൾ കുറയ്ക്കുമെന്നുമാണ് പഠനം.
4/8
Photo Credit: boldsky
Share
ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ കോവയ്ക്ക ശരീരത്തിലെ ടോക്സിനുകളെ നീക്കുകയും ചെയ്യുന്നു. ഇതിനാല്‍ തന്നെ കിഡ്നി, ലിവര്‍ എന്നിവയുടെ ആരോഗ്യത്തിനും ഈ പച്ചക്കറി ഏറെ നല്ലതാണ്.
5/8
Photo Credit: boldsky
Share
കോവയ്ക്കയിലെ ഫൈബറുകള്‍ ദഹന ശേഷി വര്‍ദ്ധിപ്പിക്കാനും ഏറെ നല്ലതാണ്. കോവയ്ക്ക വേവിച്ചു മാത്രമല്ല, പച്ചയ്ക്കു കടിച്ചു ചവച്ചു കഴിയ്ക്കാവുന്നതുമാണ്. ഇതും പ്രമേഹത്തിന് ഏറെ നല്ലതാണ്.
6/8
Photo Credit: boldsky
Share
ആയുര്‍വേദത്തില്‍ മധുമേഹ ശമനിയെന്നാണ് കോവയ്ക്ക അറിയപ്പെടുന്നത്. അതായത് മധുമേഹം അഥവാ പ്രമേഹം ശമിപ്പിക്കുന്നത് എന്നാണ് അർത്ഥം. ഇന്‍സുലിന്‍ ഉല്പാദനം വര്‍ദ്ധിപ്പിച്ചാണ് കോവയ്ക്ക ഈ ഗുണം നല്‍കുന്നത്.
7/8
Photo Credit: boldsky
Share
കോവയ്ക്കയുടെ വേരിന്റെ സത്തും ഇലയുടെ നീരുമെല്ലാം തന്നെ പ്രമേഹത്തിനുള്ള മരുന്നായി ആയുര്‍വേദം പാരമ്പര്യമായി തന്നെ ഉപയോഗിക്കുന്നുണ്ട്.
8/8
Photo Credit: boldsky
Share
ശരീരത്തിലെ പാന്‍ക്രിയാസാണ് ഇന്‍സുലിന്‍ ഉല്പാദിപ്പിയ്ക്കുന്നത്. പ്രമേഹമുള്ളവര്‍ ദിവസവും 100 ഗ്രം കോവയ്ക്ക അഥവാ കോവല്‍ കഴിച്ചാല്‍ ഇത് പാന്‍ക്രിയാസിലെ ബീറ്റാ കോശങ്ങളെ ഉത്തേജിപ്പിച്ച് കൂടുതല്‍ ഇന്‍സുലിന്‍ ഉല്‍പാദിപ്പിയ്ക്കാനും പ്രമേഹം നിയന്ത്രിയ്ക്കുവാനും സഹായിക്കുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.


Click it and Unblock the Notifications