Home / Photos
മുളപ്പിച്ച ചെറുപയർ കഴിച്ചാലുള്ള ഈ ഗുണങ്ങള്‍ അറിയുമോ? പേശീബലം വർധിപ്പിക്കും, ഹൃദയാരോഗ്യം മെച്ചപ്പെടുത്തും
By Ajmal MK
വളരെയധികം ആരോഗ്യ ഗുണങ്ങള്‍ നിറഞ്ഞ ഭക്ഷണമാണ് ചെറുപയർ. മുളപ്പിച്ച് ഉപയോഗിച്ചാല്‍ ചെറുപയറിന്റെ ഗുണങ്ങള്‍ വർധിക്കുമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. അത്തരത്തിലുള്ള മുളപ്പിച്ച ചെറുപയറിന്റെ ആരോഗ്യ ഗുണങ്ങളാണ് ഇവിടെ പറയുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky
Share
പ്രോട്ടീനുകളുടെയും വിറ്റാമിനുകളുടേയും കലവറയാണ് മുളപ്പിച്ച ചെറുപയര്‍. മുളപ്പിച്ച ചെറുപയർ സ്ഥിരമായി കഴിക്കുന്നത് ജീവിത ശൈലി രോഗങ്ങളെയും മറ്റും പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
2/8
Photo Credit: boldsky
Share
മുളപ്പിച്ച ചെറുപയറില്‍ ഫൈബറിനും വിറ്റാമിനുകള്‍ക്കും പുറമെ ഫോളേറ്റും നിരവധി ധാതുക്കളും അടങ്ങിയിട്ടുണ്ട്. കാർബോഹൈഡ്രേറ്റുകളും പ്രോട്ടീനുകളും ദഹിപ്പിക്കുന്ന പ്രോട്ടിയോലൈറ്റിക് എൻസൈമുകളും ചെറുപയറിലെ പ്രധാന ഘടകങ്ങളാണ്.
3/8
Photo Credit: boldsky
Share
ഈ ഭക്ഷണം ശരീരത്തിലെ ആന്റിഓക്സിഡന്റുകളുടെയും വിറ്റാമിൻ സിയുടെയും അളവ് വർദ്ധിപ്പിക്കുന്നു. ഇത് പ്രതിരോധ ശേഷി ഉയർത്തുന്നതിനും ശരീരത്തെ വിഷവിമുക്തമാക്കാനും സഹായിക്കുന്നു.
4/8
Photo Credit: boldsky
Share
മുളപ്പിച്ച ചെറുപയറിൽ ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുന്നു. വിളർച്ചയുടെ ലക്ഷണങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കാന്‍ ഇതിലൂടെ സാധിക്കും.
5/8
Photo Credit: boldsky
Share
മുളപ്പിച്ച ചെറുപയറിലെ എന്‍സൈമുകള്‍ ദഹന പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും. അകാല വാര്‍ധക്യം തടയുന്ന നിരവധി ആന്റി ഓക്സിഡന്റുകള്‍ മുളപ്പിച്ച പയറിലുണ്ട്.
6/8
Photo Credit: boldsky
Share
ഹൃദയാരോഗ്യത്തിന് പല വിധത്തിൽ ഗുണം ചെയ്യുന്ന ഭക്ഷണമാണ് മുളപ്പിച്ച ചെറുപയർ. രക്തക്കുഴലുകളെ ആരോഗ്യകരമായി നിലനിർത്തുന്നതിനൊപ്പം, ഇത് തടസ്സപ്പെടാനുള്ള സാധ്യത കുറയ്ക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇതിലൂടെ ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടും.
7/8
Photo Credit: boldsky
Share
മുളപ്പിച്ച ചെറുപയർ കഴിക്കുന്നത് പേശികളുടെ ബലം വർധിപ്പിക്കാനും പല വിധത്തിൽ ഗുണം ചെയ്യും. സന്ധികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തടയുന്നതിനോടൊപ്പം പേശികളുടെ ആരോഗ്യം നിലനിർത്താനും ഈ ഭക്ഷണം സഹായിക്കുന്നു.
8/8
Photo Credit: boldsky
Share
ആര്‍ത്തവ വേദനക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ വളരെയധികം പ്രകൃതിദത്തമായിട്ടുള്ള ഒന്നാണ് മുളപ്പിച്ച ചെറുപയറെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. വിറ്റാമിന്‍ ബി, വിറ്റാമിന്‍ ബി 6 ആണ് ആര്‍ത്തവസംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നത്.


Click it and Unblock the Notifications