Home / Photos
പൈനാപ്പിള്‍ ഇഷ്ടമില്ലാത്തവരുണ്ടോ; എങ്കില്‍ അറിയണം ഗുണങ്ങള്‍, ശരീരത്തിന് ഈ ഗുണങ്ങള്‍ ഉറപ്പ്
By Vaisakhan MK
പൈനാപ്പിള്‍ കഴിക്കാന്‍ നല്ല ടേസ്റ്റാണ് അല്ലേ. പലവിധത്തിലുണ്ട് ഇവ. ഉപ്പിലിട്ടാല്‍ പിന്നെ ഒടുക്കത്തെ ടേസ്റ്റാണ്. അതുപോലെ ജ്യൂസും സൂപ്പറാണ്. വെറുതെ കഴിക്കാനും പൈനാപ്പിള്‍ പൊളിയാണ്. ഇനി ഇതിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയുമോ. അവയൊന്ന് പരിശോധിക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: boldsky.com
Share
പൈനാപ്പിളുകള്‍ ഏത് തരത്തില്‍ കഴിക്കുന്നതും ശരീരത്തിന് നല്ലതാണ്. നിങ്ങള്‍ക്ക് വെറുതെ കഴിക്കുന്നതാണ് ഇഷ്ടമെങ്കില്‍ അത് തുടരുക. ഇനി ജ്യൂസാണ് ഇഷ്ടമെങ്കില്‍ അങ്ങനെയും കഴിക്കാം. രണ്ടായാലും ആരോഗ്യത്തിന് ഗുണകരമായ മാറ്റങ്ങള്‍ കാണാന്‍ സാധിക്കും
2/5
Photo Credit: boldsky.com
Share
ശരീരത്തിന്റെ ദഹനം ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ഇത് കൃത്യമല്ലെങ്കില്‍ ശരീരം നന്നായി പ്രവര്‍ത്തിക്കില്ല. ദഹനത്തെ നല്ലതാക്കാന്‍ പൈനാപ്പിള്‍ മിടുക്കനാണ്. നിങ്ങള്‍ക്ക് ഇപ്പോള്‍ വയറുവേദനയുണ്ടെങ്കില്‍ അത് മാറ്റാന്‍ പൈനാപ്പിള്‍ കഴിക്കുകയോ, അല്ലെങ്കില്‍ ജ്യൂസായി കുടിക്കുകയോ ചെയ്യുക. ബ്രോമലെയിന് എന്‍സൈം, വിറ്റാമിന്‍ സി എന്നിവ പൈനാപ്പിളിലുണ്ട്. ഇവ ആരോഗ്യകരമായ ദഹനത്തിന് സഹായിക്കും.
3/5
Photo Credit: boldsky.com
Share
അസ്ഥികളുടെ ബലം നമുക്ക് എല്ലാത്തിനും ആവശ്യമാണ്. മാങ്കനീസ് ധാരാളം പൈനാപ്പിളില്‍ കണ്ടുവരുന്നുണ്ട്. ഇവ അസ്ഥികളുടെ ബലം വര്‍ധിപ്പിക്കും. സ്ഥിരമായി ഇവ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. സിങ്ക്, കോപ്പര്‍, കാല്‍ഷ്യം എന്നിവ ഇതിലുണ്ട്. ഇവ ചേരുമ്പോള്‍ അസ്ഥികള്‍ കടുപ്പമേറിയതാകും.
4/5
Photo Credit: boldsky.com
Share
നമ്മുടെ പ്രതിരോധ ശേഷിയെ വര്‍ധിപ്പിക്കാന്‍ പൈനാപ്പാളിന് സാധിക്കും. ആന്റിഓക്സിഡന്റിന്റെ കൂടിയ അളവ് കൈതച്ചക്കയിലുണ്ട്. ക്യാന്‍സറിനെ പ്രതിരോധിക്കാനും ഇവയ്ക്ക് സാധിക്കും. പൈനാപ്പിള്‍ സ്ഥിരമായി കഴിക്കുന്നതിലൂടെ ഒരുപാട് രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ സാധിക്കും.
5/5
Photo Credit: boldsky.com
Share
ഭാരം കുറയ്ക്കാന്‍ പൈനാപ്പിള്‍ സ്ഥിരം കഴിക്കുന്നത് നല്ലതാണ്. പഠനങ്ങള്‍ ഇക്കാര്യം തെളിയിക്കുന്നു. ശരീരത്തില്‍ കൊഴുപ്പ് വല്ലാതെ വര്‍ധിക്കുന്നത് പൈനാപ്പിള്‍ ഇല്ലാതാക്കും. ഇത് ശരീരത്തെ ഭാരത്തെ നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കും.


Click it and Unblock the Notifications