Home / Photos
ചീര കൊണ്ട് ഇത്രയും ഗുണങ്ങളോ? ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി നോക്കൂ, പിന്നെ കാണാം അടിമുടി മാറ്റം
By Vaisakhan MK
ശരീരത്തിന്റെ ആരോഗ്യം പുഷ്ടിപ്പെടുത്താന്‍ ഏറ്റവും നല്ലത് ചീരയാണ്. സുലഭമായി നമുക്ക് കിട്ടുന്നതാണത്. കണ്ണിന്റെ കാഴ്ച്ചക്കുറവിനെ വരെ ഇല്ലാതാക്കാന്‍ ഇതിന് സാധിക്കും. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അമ്പരപ്പിക്കുന്ന മാറ്റങ്ങള്‍ കാണാം. ആ മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: boldsky.com
Share
മഞ്ഞുകാലത്തെ ഏറ്റവും അനുയോജ്യമായ ഭക്ഷണമാണ് ചീര. കുറഞ്ഞ കലോറികളും, ധാരാളം പോഷകങ്ങളും ചീരയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിനും, ആന്റി ഓക്സിഡന്റുകളും അടങ്ങിയത് കൊണ്ട് നിരവധി രോഗങ്ങളെയും ഇവ പ്രതിരോധിക്കും
2/5
Photo Credit: boldsky.com
Share
ചീരയില്‍ ധാരാളം വിറ്റാമിനുകളും, ധാതുലവണങ്ങളും അടങ്ങിയിട്ടുണ്ട്. ആന്റി ഓക്സിഡന്റുകള്‍ മറ്റൊരു പ്രത്യേകതയാണ്. കെംഫറോള്, മൈറിസെറ്റിന്‍, ഇസോര്ഹാനെതിന് എന്ന ഫ്ളവനോയിഡുകള്‍ എന്നിവയുമുണ്ട്. ഫ്ളവനോയിഡുകള്‍ ക്യാന്‍സറിനെ വരെ പ്രതിരോധിക്കും. ഹൃദയസംബന്ധമായ അസുഖങ്ങള്‍, ക്യാന്‍സര്‍, പ്രമേഹം എന്നിവയെ ചീര കഴിക്കുന്നതിലൂടെ പ്രതിരോധിക്കാം
3/5
Photo Credit: boldsky.com
Share
നമ്മുടെ മസ്തിഷ്കത്തിന്റെ ആരോഗ്യം ശക്തിപ്പെടുത്താന്‍ ചീരയ്ക്ക് സാധിക്കും. മസ്തിഷ്കത്തിന് പ്രായം ബാധിക്കാതിരിക്കാന്‍ ഇവ ഏറെ ഗുണകരമാണ്. ചീര സ്ഥിരമായി കഴിക്കുന്നവര്‍ക്ക് സാധാരണ വയസ്സില്‍ നിന്ന് ഏഴര വര്‍ഷത്തോളം പ്രായം കുറഞ്ഞായിരിക്കും കാഴ്ച്ചയില്‍ തോന്നുക. ഇതെല്ലാം പഠനത്തില്‍ കണ്ടെത്തിയതാണ്.
4/5
Photo Credit: boldsky.com
Share
രക്ത സമ്മര്‍ദത്തെ കൃത്യമായി ബാലന്‍സ് ചെയ്ത് നിര്‍ത്താന്‍ ചീര കഴിക്കുന്നതിലൂടെ സാധിക്കും. നൈട്രേറ്റുകള്‍ ധാരാളം ചീരയില്‍ ഉള്ളത് കൊണ്ട് രക്തയോട്ടത്തെ മെച്ചപ്പെടുത്തി, ഹൃദയത്തിലെ സ്ട്രെസ്സുകള്‍ കുറയ്ക്കും. രക്ത സമ്മര്‍ദത്തെ കുറയ്ക്കാനും ചീര കഴിക്കുന്നതിലൂടെ സാധിക്കും. ഡയസ്റ്റോളിക് രക്ത സമ്മര്‍ദം അഞ്ച് മണിക്കൂറോളം കുറഞ്ഞ നിലയിലായിരുന്നു ചീര കഴിക്കുന്നവരിലെന്നാണ് വിദഗ്ധര്‍ പറയുന്നത്
5/5
Photo Credit: boldsky.com
Share
കണ്ണിന്റെ ആരോഗ്യത്തിന് വളരെയേറെ ആവശ്യമാണ് ചീര. ആന്റിഓക്സിഡന്റുകള്‍ ചീരയില്‍ ധാരാളമുണ്ട്. പ്രായമാകുമ്പോള്‍ കണ്ണിന് വരുന്ന പ്രശ്നങ്ങളെ പരമാവധി കുറയ്ക്കാന്‍ ചീരയ്ക്ക് സാധിക്കും. കാഴ്ച്ച മങ്ങിപോകുന്ന അവസ്ഥയെ ഇല്ലാതാക്കാന്‍ സ്ഥരിമായി ചീര കഴിക്കുക. ചീരയില്‍ അടങ്ങിയിട്ടുള്ള ലൂട്ടന്‍ കണ്ണിന്റെ പ്രശ്നങ്ങളെ പരിഹരിക്കുന്നവയാണ്.


Click it and Unblock the Notifications