bredcrumb

Best Tips for Interview: ഇന്റര്‍വ്യൂ എളുപ്പത്തില്‍ പാസാകണോ? ഇതാ 5 പോംവഴികള്‍

By Jithin TP
| Published: Sunday, October 9, 2022, 00:37 [IST]
നമ്മളില്‍ പലരും ഇന്റര്‍വ്യൂ അഭിമുഖീകരിക്കാന്‍ ടെന്‍ഷനുള്ളവരാണ്. അധികമായി വെപ്രാളം കാണിച്ച് പലരും ഇന്‍ര്‍വ്യൂ ആകെ കുളമാക്കാറുമുണ്ട്. എങ്ങനെ നന്നായി ഇന്റര്‍വ്യൂവിനെ അഭിമുഖീകരിക്കാം എന്നതിന് ചില ട്രിക്കുകളുണ്ട്
Best Tips for Interview: ഇന്റര്‍വ്യൂ എളുപ്പത്തില്‍ പാസാകണോ? ഇതാ 5 പോംവഴികള്‍
1/6
ഇന്റര്‍വ്യൂ അഭിമുഖീകരിച്ച് ശീലമില്ലാത്തവരാണോ നിങ്ങള്‍. ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം

Best Tips for Interview: ഇന്റര്‍വ്യൂ എളുപ്പത്തില്‍ പാസാകണോ? ഇതാ 5 പോംവഴികള്‍
2/6
അഭിമുഖത്തിന് കൃത്യസമയത്ത് എത്തേണ്ടത് നിര്‍ബന്ധമാണ്. അഭിമുഖം നടക്കുന്നതിന് നേരത്തെ എത്തുന്നത് ആണ് അഭികാമ്യം. അഭിമുഖത്തിന് ലേറ്റായി വന്നാല്‍ നിങ്ങളുടെ ഫസ്റ്റ് ഇംപ്രഷന്‍ തന്നെ നെഗറ്റീവായിരിക്കും

Best Tips for Interview: ഇന്റര്‍വ്യൂ എളുപ്പത്തില്‍ പാസാകണോ? ഇതാ 5 പോംവഴികള്‍
3/6
നിങ്ങള്‍ അഭിമുഖത്തിനെത്തിയ സ്ഥാപനത്തെ കുറിച്ച് നന്നായി അറിയേണ്ടതുണ്ട്. അവരുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് നല്ലതാണ്

Best Tips for Interview: ഇന്റര്‍വ്യൂ എളുപ്പത്തില്‍ പാസാകണോ? ഇതാ 5 പോംവഴികള്‍
4/6
നിങ്ങളുടെ ബോഡി ലാംഗ്വേജ് ഇന്റര്‍വ്യൂകളില്‍ വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ്. നിങ്ങളുടെ കാലുകളിലേക്ക് നോക്കിയിരിക്കുകയാണോ, കൈകള്‍ ക്രോസ് ചെയ്തിട്ടുണ്ടോ,  കസേരയുടെ പുറകില്‍ ചാരിയിരിക്കുകയാണോ എന്നിവയെല്ലാം അവര്‍ പരിശോധിക്കും. വൃത്തിയും വെടിപ്പുമുള്ള വസ്ത്രം ധരിക്കുക.

Best Tips for Interview: ഇന്റര്‍വ്യൂ എളുപ്പത്തില്‍ പാസാകണോ? ഇതാ 5 പോംവഴികള്‍
5/6
നിങ്ങളുടെ ഏറ്റവും മികച്ച പുഞ്ചിരി നല്‍കാന്‍ ശ്രമിക്കുക. പ്രസന്നവദനനായി പെരുമാറുക. കണ്ടുമുട്ടുന്ന എല്ലാ ജീവനക്കാരോടും സൗഹൃദം പുലര്‍ത്തുക.

Best Tips for Interview: ഇന്റര്‍വ്യൂ എളുപ്പത്തില്‍ പാസാകണോ? ഇതാ 5 പോംവഴികള്‍
6/6
സിവി, ബയോഡാറ്റ എന്നിവ ഒരിക്കലും ഇന്റര്‍വ്യൂ സമയത്ത് കൊണ്ടുപോകാന്‍ മറക്കരുത്. അവ പ്രസന്റ് ചെയ്യുമ്പോള്‍ എല്ലാം കൂടി വാരി വലിച്ച് ഇടാതിരിക്കുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X