Home / Photos
Eyebrow: ഇനി മഷിയിട്ട് കറുപ്പിക്കേണ്ട...പുരികത്തിന് നിറവും കട്ടിയും ഷേയ്പ്പും വരുത്താം....
By Alaka KV
നല്ല ഭംഗിയുള്ള ഷേയ്പ്പുള്ള പുരികം വേണമെന്ന് ആഗ്രഹിക്കാത്തവരുണ്ടോ...പക്ഷേ പുരികത്തില്‍ വരെ താരന് വന്ന് വല്ലാത്ത സങ്കടത്തിലാണ് പലരും. പുരികത്തിന് കട്ടി കൂട്ടാനും വളര്‍ച്ച കൂട്ടാനും ചില വഴികള്‍ ഉണ്ട്....
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/6
Photo Credit: oneindia
Share
ഒലീല് ഓയിൽ രോമവളർച്ചയ്ക്ക് വളരെ നല്ലതാണ്. ഉറങ്ങുന്നതിനു മുമ്പായിട്ട് അൽപം ഒലീവ് ഓയിൽ പുരികത്തിനു മുകളിലായി തേച്ച് പിടിപ്പിക്കാം. ഇത് പുരികത്തിന്റെ വളർച്ചയ്ക്ക് സഹായിക്കും. നല്ല ആകൃതിയുള്ള പുരികം വളരുന്നതിന് സഹായിക്കുന്നു.
2/6
Photo Credit: oneindia
Share
പുരികം വളരാൻ വളരെ വേഗത്തിൽ സാഹയിക്കുന്ന ഒന്നാണ് ഗ്രീൻ ടീ. ഗ്രീൻ ടീ ബാഗ് പുരികത്തിനു മുകളിൽ 15 മിനിട്ടോളം വെക്കുക. ദിവസവും ഇങ്ങനെ ചെയ്യണം.
3/6
Photo Credit: oneindia
Share
സൗന്ദര്യ സംരക്ഷണത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് ബദാം ഓയിൽ. ഇത് പുരികത്തിന്റെ കട്ടിയില്ലായ്മയ്ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ബദാം എണ്ണ അഥവാ ആൽമണ്ട് ഓയിൽ നല്ല രീതിയിൽ പുരികത്തിന്റെ വളർച്ചയ്ക്ക് സഹായിക്കുന്നു.
4/6
Photo Credit: oneindia
Share
കറ്റാർ വാഴ നീര് കൊണ്ട് എന്നും രാവിലേയും വൈകിട്ടും പുരികത്തിന് മസ്സാജ് ചെയ്യുക. ഇത് കൊഴിഞ്ഞ പുരികത്തിന് പകരം നല്ല കറുത്ത പുരികം വരുന്നതിന് സഹായിക്കും. സാധാരണ മുടി വളരാൻ കറ്റാർ വാഴ ഉപയോഗിക്കാറുണ്ട്,..
5/6
Photo Credit: oneindia
Share
പുരികം വളരുന്നതിന് ആവണക്കെണ്ണ നല്ലൊരു പൊടിക്കൈ ആണ്. കട്ടിയുള്ള പുരികം ഉണ്ടാകാൻ ആവണക്കെണ്ണ ഉപയോഗിക്കാവുന്നതാണ്. രാത്രി കിടക്കാൻ പോകുന്നതിനു മുൻപായി അൽപം ആവണക്കെണ്ണ പുരികത്തിനു മുകളിലായി തേച്ച് പിടിപ്പിക്കുക. പുരികം വളരാൻ മാത്രമല്ല പുരികം കൊഴിയുന്നതും ഇല്ലാതാവും.
6/6
Photo Credit: oneindia
Share
തേങ്ങാപ്പാൽ പുരികം വളരാൻ സഹായിക്കുന്ന ഒരു പൊടിക്കൈ ആണ്. തേങ്ങാപ്പാൽ. ഇത് മുടി വളർച്ചയെ സഹായിക്കുന്നത് പോലെ തന്നെ പുരികത്തിന്റെ വളർച്ചയേയും സഹായിക്കുന്നു. ഒരു പഞ്ഞി അൽപം തേങ്ങാപ്പാലിൽ മുക്കി അത് പുരികത്തിനു മുകളിലായി വെയ്ക്കുക. 10 മിനിട്ടിനു ശേഷം ഇത് കഴുകിക്കളയാം.


Click it and Unblock the Notifications