Home / Photos
Travel Tips: വേറെങ്ങും പോകേണ്ട കേരളത്തിലുണ്ട് ലോകോത്തര ബീച്ചുകള്‍..
By Jithin TP
കടല്‍കാഴ്ച കാണാന്‍ ഇഷ്ടമില്ലാത്തവര്‍ ആരുമുണ്ടായിരിക്കില്ല. അത്രയേറെ ആകര്‍ഷണമാണ് കടല്‍ സൗന്ദര്യത്തിനുള്ളത്. കേരളത്തില്‍ ഈ സൗന്ദര്യം ആസ്വദിക്കാന്‍ സാധിക്കുന്ന കടല്‍ത്തീരങ്ങള്‍ ഏതെല്ലാമാണ് എന്ന് നോക്കാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Facebook
Share
കടല്‍ത്തീരവും അതിന്റെ ചുറ്റുപാടും ഒരിക്കലും മടുക്കാത്ത വിനോദ കേന്ദ്രമാണ്. ഒരേ ബീച്ചില്‍ തന്നെ ഒന്നിലേറെ തവണ പോയവരായിരിക്കും നമ്മളില്‍ പലരും.
2/8
Photo Credit: Facebook
Share
കേരളത്തില്‍ നിരവധി ബീച്ചുകളുണ്ടെങ്കിലും ഏറ്റവും ശാന്ത സുന്ദരമായ ബീച്ചുകള്‍ ഏതൊക്കെയാണ് എന്ന് അറിയാമോ. നമുക്കൊന്ന് നോക്കാം.
3/8
Photo Credit: Facebook
Share
കേരളത്തിലെ ഏറ്റവും മികച്ച ബീച്ചുകളിലൊന്നാണ് വര്‍ക്കല ബീച്ച്. പാപനാശം ബീച്ച് എന്നും അറിയപ്പെടുന്ന വര്‍ക്കല ബീച്ച് കടലിന് അഭിമുഖമായി ചുവന്ന പാറക്കെട്ടുകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു
4/8
Photo Credit: Facebook
Share
കുഴുപ്പിള്ളി ബീച്ച് വൈപീന്‍ ദ്വീപുകളില്‍ ആണ് സ്ഥിതി ചെയ്യുന്നത്. ഇതിന്റെ ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന മനോഹരമായ മത്സ്യ ഫാമുകള്‍ പ്രശസ്തമാണ്
5/8
Photo Credit: Facebook
Share
കേരളത്തിലെ ഏറ്റവും വലിയ ബീച്ചുകളില്‍ ഒന്നാണ് കോവളം ബീച്ച്. ലൈറ്റ് ഹൗസ് ബീച്ച്, ഹവ ബീച്ച്, സമുദ്ര ബീച്ച് എന്നിങ്ങനെ മൂന്ന് ബീച്ചുകള്‍ ചേരുന്നതാണ് ഇവിടം
6/8
Photo Credit: Facebook
Share
ഏഷ്യയിലെ ഏക ഡ്രൈവിംഗ് ബീച്ചാണ് കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് ബീച്ച്. വിവിധയിനം ദേശാടന പക്ഷികള്‍ കാണപ്പെടുന്നതിനാല്‍ ഇവിടം പക്ഷിനിരീക്ഷകരുടെ ഇഷ്ടയിടമാണ്
7/8
Photo Credit: Facebook
Share
തൃശ്ശൂരിലെ ചാവക്കാട് ബീച്ച് നദിയും കടലും സംഗമിക്കുന്ന അഴിമുഖത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. അതിമനോഹരമായ കാഴ്ചകളാല്‍ സമ്പന്നമാണ് ഇവിടം
8/8
Photo Credit: Facebook
Share
പ്രകൃതി സൗന്ദര്യത്തിനും പഴയ കോട്ടകള്‍ക്കും പേരുകേട്ട ബേക്കല്‍ ബീച്ച് നിങ്ങളെ തീര്‍ച്ചയായും അതിശയിപ്പിക്കുന്ന ഒന്നായിരിക്കും. പ്രാദേശിക വിഭവമായ പായസം ഇവിടെത്തെ പ്രധാന ആകര്‍ഷമാണ്


Click it and Unblock the Notifications