Home / Photos
Skin Care: മുഖത്തെ കരുവാളിപ്പ് മാറാൻ തണ്ണിമത്തൻ മതി! എങ്ങനെയാണെന്നോ?
By Alaka KV
തണ്ണിമത്തൻ ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ഒരുപാട് ഗുണങ്ങൾ ചെയ്യുന്നുണ്ട്. മുഖത്തെ കരുവാളിപ്പ് മാറാനും ചർമ്മത്തിന് നിറം ലഭിക്കാനും തണ്ണിമത്തൻ ഉപയോഗിച്ച് ഒരുപാട് ടിപ്പുകൾ ഉണ്ട്. കൃത്യമായ രീതിയിൽ ഉപയോഗിക്കികയാണെങ്കിൽ തീർച്ചയായും ഇത് ഗുണം ചെയ്യും.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: oneindia
Share
Skin Care: മുഖത്തെ കരുവാളിപ്പ് മാറാൻ തണ്ണിമത്തൻ മതി! എങ്ങനെയാണെന്നോ?
2/5
Photo Credit: oneindia
Share
തണ്ണിമത്തൻ വെച്ചുള്ള ചില ഫേയ്സ്പാക്കുകളാണ് പറയാൻ പോകുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തുനോക്കാവുന്നവയാണ് ഈ പാക്കുകൾ. ചർമ്മത്തിന് ഒരു ദോഷവും ചെയ്യുകയുമില്ല.
3/5
Photo Credit: oneindia
Share
തണ്ണിമത്തൻ - വെള്ളരിക്ക ഫേയ്സ് പായ്ക്ക്
ഇത് തയ്യാറാക്കാനായി വേണ്ടത് 2 ടേബിൾസ്പൂൺ തണ്ണിമത്തന്റെ നീര്,2 ടേബിൾസ്പൂൺ വെള്ളരിക്ക നീര് 1 ടേബിൾസ്പൂൺ തേൻ.
ചേരുവകളെല്ലാം നന്നായി യോജിപ്പിച്ച ശേഷം ഇത് മുഖത്ത് ഉടനീളം പുരട്ടുക. പുരട്ടിയ ശേഷം 15 മിനിറ്റു നേരം കാത്തിരിക്കാം. ഇനി തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ഈ ഫെയ്സ് പായ്ക്ക് ചർമ്മത്തിന് വളരെയധികം ഗുണം ചെയ്യുകയും, ഉപയോഗിച്ചതിന് ശേഷം ഒരാഴ്ചയ്ക്കുള്ളിൽ ചർമ്മത്തിന് പ്രകടമായ തിളക്കം നൽകുകയും ചെയ്യുന്നതാണ്.
4/5
Photo Credit: oneindia
Share
തണ്ണിമത്തൻ - വാഴപ്പഴം ഫേസ് പായ്ക്ക്
ആവശ്യമുള്ള ചേരുവകൾ, 1/2 കപ്പ് തണ്ണിമത്തൻ കഷ്ണങ്ങൾ,1/2 ഭാഗം പഴുത്ത വാഴപ്പഴം, 2 - 3 ടീസ്പൂൺ തണുത്ത പാൽ
ചേരുവകൾ മിക്സിയിൽ ഇട്ട് നന്നായി അടിക്കുക. മിനുസമാർന്ന പേസ്റ്റ് ലഭിക്കുന്നതിവരെ അടിക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 20 മിനിറ്റ് നേരം വയ്ക്കുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയുക. പ്രായം മൂലമുള്ള പാടുകളും നിറവ്യത്യാസവും ഇല്ലാതാക്കാൻ തണ്ണഇമത്തൻ സഹായിക്കുന്നു.
5/5
Photo Credit: oneindia
Share
തണ്ണിമത്തൻ - തൈര് ഫേസ് പായ്ക്ക്: ആവശ്യമുള്ള ചേരുവകൾ:1 കപ്പ് തണ്ണിമത്തൻ ചെറുതായി അരിഞ്ഞത്, 3 ടീസ്പൂൺ തൈര്
1 ടീസ്പൂൺ ചെറുപയർ പൊടി. തയ്യാറാക്കേണ്ട വിധം: ഈ ചേരുവകളെല്ലാം മിക്സിയിൽ ഇട്ട് നന്നായി അടിച്ചെടുക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക. ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. നല്ല ഫലം നിങ്ങൾക്ക് ലഭിക്കും. തണ്ണിമത്തന്റെയും തൈരിന്റെയും സംയോജനം ചർമ്മത്തിന് ഗണം നൽകുന്നതുമാണ്


Click it and Unblock the Notifications