Home / Photos
Beauty Tips: അനാവശ്യ രോമങ്ങൾ മുഖത്ത് നിന്ന് അപ്രത്യക്ഷമാക്കാം..നാല് വഴികൾ ഇതാ
By Alaka KV
മേൽച്ചുണ്ടിലെ രോമ വളർച്ച സ്ത്രീകൾക്ക് വല്ലാത്ത പ്രശ്നം തന്നെയാണ്. ആത്മവിശ്വാസം വരെ നഷ്ടപ്പെടുത്തും. എന്നാൽ ഇതിനുള്ള പരിഹാരം വീട്ടിൽ തന്നെ ഉണ്ട്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/4
Photo Credit: oneindia
Share
തൈര്, തേൻ, മഞ്ഞൾ
ഒരു ടീസ്പൂൺ തൈര്, ഒരു ടീസ്പൂൺ തേൻ, ഒരു നുള്ള് മഞ്ഞൾ എന്നിവ ഒരു പാത്രത്തിൽ എടുത്ത് നന്നായി യോജിപ്പിക്കുക. മിനുസമാർന്നതും മുഖത്ത് ഒട്ടിപ്പിടിക്കുന്നതുമായ മിശ്രിതം തയ്യാറാക്കുക. മുഖത്തെ ഇത് തേച്ചുപിടിപ്പിച്ച് ഏകദേശം 15-20 മിനിറ്റ് അങ്ങനെ തന്നെ വയ്ക്കാം. വളരെ പതുക്കെ തണുത്തവെള്ളം ഉപയോഗിച്ച് വേണം ഇത് നീക്കം ചെയ്യാൻ. ഈ സ്ക്രബ് ഹെയർ ഫോളിക്കിളുകളെ എളുപ്പത്തിൽ പുറന്തള്ളുന്നതിന് സഹായകമാണ്. ആഴ്ചയിൽ 2 തവണ വരെ ഇത് ആവർത്തിക്കുക.
2/4
Photo Credit: oneindia
Share
പഞ്ചസാര
വേദനയില്ലാതെ നിങ്ങളുടെ ചുണ്ടിനു മുകളിലെ രോമങ്ങൾ നീക്കം ചെയ്യുന്നതിന് പഞ്ചസാര ഫലപ്രദമായി ഉപയോഗിക്കാനാകും. ഇത് അനാവശ്യ മുടി നീക്കം ചെയ്യുക മാത്രമല്ല അതിന്റെ വളർച്ചയെ തടഞ്ഞു നിർത്തുകയും ചെയ്യുന്നു.
2 ടേബിൾസ്പൂൺ പഞ്ചസാര ഒരു പാനിലിട്ട് എണ്ണ ചൂടാക്കുക. ഒരു നാരങ്ങ പിഴിഞ്ഞ് ചേർക്കുക കട്ടിയുള്ള മിശ്രിതം രൂപപ്പെടുത്തുക. ഇത് തണുക്കാൻ അനുവദിച്ച ശേഷം ചുണ്ടുകൾക്ക് മുകളിലായി തേച്ചുപിടിപ്പിക്കുക. തയ്യാറാക്കിയ ഈ പേസ്റ്റിൽ ഒരു കഷണം തുണി മുക്കിയെടുത്ത് വൃത്താകൃതിൽ മേൽ ചുണ്ടുകളിൽ തടവുകയും ചെയ്യുക. രോമ വളർച്ചയുടെ എതിർദിശയിലേക്കാവണം തുണി ഉപയോഗിച്ച് സ്ക്രബ് ചെയ്യേണ്ടത്. നിങ്ങൾക്ക് ആവശ്യമുള്ളപ്പോളെല്ലാം ഈ പ്രതിവിധി ശീലമാക്കാവുന്നതാണ്.
3/4
Photo Credit: oneindia
Share
മുട്ടയുടെ വെള്ള
മുട്ടയുടെ വെള്ളയിൽ ജെലാറ്റിൻ അടങ്ങിയിട്ടുണ്ട്. ഇത് ഏറ്റവും മികച്ച ഒരു പീൽ-ഓഫ് മാസ്കായി ഉപയോഗിക്കാം. ചുണ്ടുകൾക്ക് മുകളിൽ ഇത് പ്രയോഗിക്കുമ്പോൾ, അത് ഹെയർ ഫോളിക്കിളുകളെ പുറന്തള്ളാൻ സഹായിക്കുന്നു. ദുർബലവും ദൃഢതയില്ലാത്തതുമായ സരണികൾ നീക്കം ചെയ്യാൻ ഇത് നിങ്ങളെ സഹായിക്കും.
1 മുട്ടയുടെ വെള്ള, 1 ടീസ്പൂൺ കോൺഫ്ലോർ, 1 ടീസ്പൂൺ പഞ്ചസാര എന്നിവ മികസ് ചെയ്ത് പതപ്പിച്ചെടുത്ത് ചുണ്ടിന് മുകളിലായി ഈ പേസ്റ്റ് പ്രയോഗിക്കുക. ഏകദേശം 30 മിനിറ്റ് നേരം ഇത് മുഖത്തു വച്ച ശേഷം ഇത് തുടച്ചു കളയുക.
4/4
Photo Credit: oneindia
Share
മഞ്ഞളിൽ നിന്നും തയ്യാറാക്കിയെടുക്കുന്ന കുർക്കുമിൻ ഓയിൽ സ്ത്രീകളിലെ അനാവശ്യ രോമ വളർച്ചയുടെ പ്രശ്നങ്ങളെ കുറയ്ക്കുമെന്ന് ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇതിൻ്റെ ഉപയോഗം ചുണ്ടിന്റെ മുകളിലുള്ള മുടി വളർച്ചയുടെ പ്രശ്നങ്ങൾ കുറയ്ക്കാൻ സാധിക്കും.
1 ടേബിൾസ്പൂൺ മഞ്ഞൾ, 1 ടേബിൾ സ്പൂൺ വെള്ളം അല്ലെങ്കിൽ പാൽ മിക്സ് ചെയ്തു കൊണ്ട് നിങ്ങളുടെ ചുണ്ടുകൾക്ക് മുകളിൽ പുരട്ടുക. അരമണിക്കൂർ നേരം ഇത് മുഖത്ത് സൂക്ഷിച്ച ശേഷം സമ്യമായി സ്ക്രബ് ചെയ്ത് കഴുകി കളയുക. ഒന്നോ രണ്ടോ ആഴ്ചകൾ കൂടുമ്പോൾ ഇത് ചെയ്യുക


Click it and Unblock the Notifications