Home / Photos
Hair care: താരന്റെ പൊടിപോലും ഉണ്ടാവില്ല, ഈ പൊടിക്കൈകൾ പരീക്ഷിക്കാം..
By Alaka KV
താരനാണ് നിങ്ങൾ അനുഭവിക്കുന്ന പ്രധാന പ്രശ്നമെങ്കിൽ പരിഹാരമുണ്ട്..നോക്കിയാലോ!
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: one India
Share
Hair care: താരന്റെ പൊടിപോലും ഉണ്ടാവില്ല, ഈ പൊടിക്കൈകൾ പരീക്ഷിക്കാം..
2/5
Photo Credit: one India
Share
കറ്റാർ വാഴ നിങ്ങളുടെ മുടി മിനുസമുള്ളതാക്കും, വേരുകൾക്ക് ബലം നൽകും. ആൻറി ബാക്ടീരിയൽ, ഫംഗസിനെ കളയാനുള്ള ഗുണം എന്നിവ താരൻ തടയുകയും തലയിലെ ചൊറിച്ചിൽ അകറ്റുകയും ചെയ്യും. കറ്റാർ വാഴയിൽ എ, സി, ഇ തുടങ്ങിയ വിറ്റാമിനുകളും കാൽസ്യം, സിങ്ക്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളുണ്ട്. കറ്റാർ വാഴയിൽ നിന്ന് ജെൽ തലയിൽ തേച്ചുപിടിപ്പിക്കുക. 15 മിനിറ്റ് നേരം മസാജ് ചെയ്യുക. അതിന് ശേഷം കഴുകിക്കളയാം.
3/5
Photo Credit: one India
Share
ആപ്പിൾ സിഡർ വിനാഗിരിയുടെ രേതസ് സ്വഭാവം അണുബാധയുണ്ടാക്കുന്ന അണുക്കളെ കളയും. ചൊറിച്ചിൽ, താരൻ എന്നിവയെ ഇല്ലാതാക്കും. ആപ്പിൾ സിഡർ വിനാഗിരി മുടി വേരുകളിൽ നിന്ന് അഴക്കും മറ്റും കളഞ്ഞ് താരൻ ഇല്ലാതാക്കും. ആപ്പിൾ സിഡർ വിനാഗിരി എടുത്ത്
അതു വെള്ളത്തിൽ ലയിപ്പിക്കുക, തലയിൽ തേയ്ക്കാം. ശേഷം കഴുകിക്കളയാം..
4/5
Photo Credit: one India
Share
താരന് ഫലപ്രദമായ ഒരു വഴിയാണ് തൈരിന്റെ ഉപയോഗം. എല്ലാത്തരം മുടിയിലും ഇത് ഫലിക്കും. ആൻറി ഇൻഫ്ലമേറ്ററി സവിശേഷതയും ശിരോചർമ്മം തണുപ്പിക്കുന്ന ഗുണങ്ങളും ഇതിനുണ്ട്. താരൻ, വരണ്ടതും ചൊറിച്ചിൽ ഉള്ളതുമായ ശിരോചർമ്മം എന്നിവയ്ക്ക് വളരെയധികം സഹായിക്കും
5/5
Photo Credit: one India
Share
താരൻ മൂലമുള്ള അസ്വസ്ഥതകൾക്ക് വെളിച്ചെണ്ണ വളരെ ഗുണപരമാണ്. വെളിച്ചെണ്ണയും നാരങ്ങയും താരൻ പരിഹരിക്കാനുള്ള ഒരു പരിഹാരമാണ്. കുളിക്കുന്നതിനു മുമ്പ്, 3-5 ടേബിൾ സ്പൂൺ വെളിച്ചെണ്ണയും നാരങ്ങ നീരും ചേർത്ത് നിങ്ങളുടെ ശിരോചർമ്മത്തിൽ മസാജ് ചെയ്യുക. ഒരു മണിക്കൂറോളം തലിൽ വയ്ക്കാം.


Click it and Unblock the Notifications