Home / Photos
Face Care: ഇത്തിരി ഉപ്പുണ്ടോ മൂക്കിന് ചുറ്റുമുള്ള ബ്ലാക്ക് ഹെഡ്സിനെ ഇല്ലാതാക്കാം...
By Alaka KV
മൂക്കിന് ചുറ്റും ബ്ലാക്ക്ഹെഡ്സ് ഉണ്ടോ...മൂക്കിന് ചുറ്റുമുള്ള കറുപ്പ് വലിയൊരു പ്രശ്നം തന്നെയാണ്. ചര്‍മ്മത്തിലെ സുഷിരങ്ങളില്‍ അഴുക്കടിഞ്ഞു കൂടുന്നതുകൊണ്ടാണ് പ്രധാനമായും ബ്ലാക്ക്ഹെഡ്സ് ഉണ്ടാകുന്നത്.. മൂക്ക്, കവിൾ, താടി തുടങ്ങിയ ഭാഗങ്ങളിൽ ആണ് പ്രധാനമായും ബ്ലാക്ക്ഹെഡ്സ് ഉണ്ടാകാറുള്ളത്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/6
Photo Credit: oneindia
Share
Face Care: ഇത്തിരി ഉപ്പുണ്ടോ മൂക്കിന് ചുറ്റുമുള്ള ബ്ലാക്ക് ഹെഡ്സിനെ ഇല്ലാതാക്കാം...
2/6
Photo Credit: oneindia
Share
ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലും തേനും ചേർത്ത് മുഖത്ത് തേട്ടുപിടിപ്പിക്കുന്നത് മുഖത്തെ കറുപ്പ് കുറയ്ക്കാൻ സഹായിക്കും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ മിശ്രിതം ഉപയോഗിക്കാം മൂക്കിന് ചുറ്റും ഈ മിശ്രിതം പുരട്ടാവുന്നതാണ്..
3/6
Photo Credit: oneindia
Share
ഒരു വാഴപ്പഴം ഉടച്ചത്, രണ്ട് സ്പൂൺ ഓട്സ് പൊടിച്ചത്, ഒരു സ്പൂൺ തേൻ..ആദ്യം ഒരു ബൗളിൽ ഓട്സ് എടുക്കുക ഇതിലേക്ക് തേനും ഉടച്ച പഴവും ചേർത്ത് നന്നായി ഇളക്കുക. ശേഷം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം.
4/6
Photo Credit: oneindia
Share
മുട്ടയുടെ വെള്ളയും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് മുഖത്ത് പുരട്ടുക. ഇതു ഉണങ്ങുമ്പോള്‍ ഇളം ചൂടുവെള്ളത്തില്‍ കഴുകി കളയാം. ബ്ലാക്ക്ച ഹെഡിസിന് മാത്രം അല്ല വരണ്ട ചർമ്മം മാറ്റാനും ഇത് നല്ലതാണ്..
5/6
Photo Credit: oneindia
Share
ഉപ്പ് കൊണ്ട് നമുക്ക് ബ്ലാക്ക്ഹെഡ്സിനെ തുരത്താം. ഉപ്പിലെ ബ്ലീച്ചിംഗ് ഇഫക്ട് ബ്ലാക്ക്ഹെഡ്സ് നീക്കാന്‍ സഹായിക്കും. ഉപ്പിനൊപ്പം ചെറുനാരങ്ങാനീരും കൂടി ചേര്‍ത്ത് ഉപയോഗിക്കാം. നാരങ്ങയ്ക്കും ബ്ലീച്ചിംഗ് ഇഫക്ടുണ്ട്. ഇതിനായി ചെറുനാരങ്ങാനീരില് അല്പം ഉപ്പ് ചേര്‍ത്ത് മിശ്രിതമാക്കണം. ബ്ലാക്ക്ഹെഡ്സ് ഉള്ള ഭാഗങ്ങളില്‍ പുരട്ടാം. 15 മിനിറ്റിന് ശേഷം ഇളം ചൂടുവെള്ളം കൊണ്ട് കഴുകാം. ഇതും ആഴ്ചയില്‍ മൂന്ന്- നാല് ദിവസം വരെ ചെയ്യാം
6/6
Photo Credit: oneindia
Share
ഓട്സും ബ്ലാക്ക്ഹെഡ്സ് മാറാന്‍ സഹായിക്കുന്ന ഒരു പൊടിക്കൈ ആണ്. ഓട്സ് നന്നായി പൊടിച്ച് പൗഡർ രൂപത്തിലാക്കുക. ഇതിലേയ്ക്ക് കട്ടത്തൈരും ഒലീവ് ഓയിലും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കാം. ഇത് മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം..


Click it and Unblock the Notifications