Home / Photos
ഒരു രക്തഹാരം അങ്ങോട്ടും ഇങ്ങോട്ടും, ആര്യാ രാജേന്ദ്രൻ-സച്ചിൻദേവ് വിവാഹ ചിത്രങ്ങൾ കാണാം
By Jithin TP
ഒരു രക്തഹാരം അങ്ങോട്ടും ഇങ്ങോട്ടും, ആര്യാ രാജേന്ദ്രൻ-സച്ചിൻദേവ് വിവാഹ ചിത്രങ്ങൾ കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Share
തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എം എല്‍ എ സച്ചിന് ദേവും വിവാഹിതരായി. ഞഞായറാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം എ കെ ജി ഹാളില്‍ വെച്ചായിരുന്നു വിവാഹം.
2/10
Share
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രി കുടുംബത്തോടൊപ്പമാണ് വിവാഹ ചടങ്ങിനെത്തിയത്.
3/10
Share
മതപരമായ ആചാരങ്ങള്‍ ഒഴിവാക്കിയായിരുന്നു വിവാഹം. ഇരുവരും പരസ്പരം ഹാരം അണിഞ്ഞു.
4/10
Share
വിവാഹത്തിന് യാതൊരു ഉപഹാരങ്ങളും സ്വീകരിക്കില്ല എന്ന ആര്യയും സച്ചിനും നേരത്തെ അറിയിച്ചിരുന്നു. സ്നേഹോപഹാരങ്ങള്‍ നല്‍കണമെന്ന് ആഗ്രഹിക്കുന്നവര്‍ നഗരസഭയുടെ വൃദ്ധ സദനങ്ങളിലോ അഗതിമന്ദിരത്തിലോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നല്‍കണമെന്ന് ആര്യ പറഞ്ഞിരുന്നു.
5/10
Share
ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ലളിതമായ ചടങ്ങിലായിരിക്കും വിവാഹം നടക്കുകയെന്ന് സിപിഎം പുറത്തിറക്കിയ ക്ഷണകത്തില്‍ വ്യക്തമാക്കിയിരുന്നു. കത്തില്‍ രക്ഷകര്‍ത്താക്കളുടെയും വീടിന്റെയും വിവരത്തിന് പകരം സച്ചിന്റെയും ആര്യയുടെയും പാര്‍ട്ടിയിലെ ഭാരവാഹിത്വം പറഞ്ഞായിരുന്നു ണ് പരിചയപ്പെടുത്തിയത്.
6/10
Share
സിപിഎമ്മിന്റെ യുവനേതാക്കളാണ് ആര്യയും സച്ചിനും. തിരുവനന്തപുരം സ്വദേശിയാണ് ആര്യ രാജേന്ദ്രന്. കോഴിക്കോട് സ്വദേശിയാണ് സച്ചിന് ദേവ്.
7/10
Share
ബാലസംഘം- എസ്എഫ്ഐ പ്രവര്‍ത്തന കാലയളവിലാണ് ഇരുവരും പരിചയപ്പെട്ടതും പ്രണയത്തിലായതും. പാര്‍ട്ടിയുടേയും കുടുംബങ്ങളുടേയും സമ്മതത്തോടെയാണ് വിവാഹമെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു.
8/10
Share
നിലവില്‍ സിപിഎം ചാല ഏരിയാ കമ്മിറ്റി അംഗമാണ് ആര്യ രാജേന്ദ്രന്. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ് സച്ചിന് ദേവ്.
9/10
Share
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബാലുശേരിയില്‍ സിനിമാ താരം ധര്‍മജനെ പരാജയപ്പെടുത്തിയാണ് സച്ചിന് സഭയിലെത്തുന്നത്. സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം എന്ന നേട്ടം ജയത്തോടെ സച്ചിന് സ്വന്തം പേരില്‍ കുറിച്ചിരുന്നു


Click it and Unblock the Notifications