Home / Photos
Whatsapp- എഡിറ്റിംഗ് ഓപ്ഷനടക്കം കിടിലന്‍ ഫീച്ചറുകള്‍; മാറ്റത്തിനൊരുങ്ങി വാട്സാപ്പ്
By Jithin TP
വാട്സാപ്പ് ഉപയോഗിക്കാത്തവര്‍ ഇന്നത്തെ കാലത്ത് വിരളമായിരിക്കും. ഓരോ ഇടവേളയിലും ഉപയോക്താക്കള്‍ക്ക് ആവശ്യമായ ഫീച്ചറുള്‍ വാട്സാപ്പ് അവതരിപ്പിക്കാറുണ്ട്. ഇപ്പോഴിതാ വീണ്ടും വാട്സാപ്പ് മുഖം മിനുക്കാന്‍ ഒരുങ്ങുകയാണ്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/6
Photo Credit: Oneindia
Share
കിടിലന്‍ അപ്ഡേറ്റിനായി ഒരുങ്ങുകയാണ് വാട്സാപ്പ്. അവ എന്തൊക്കെയാണ് എന്ന് നോക്കാം
2/6
Photo Credit: Oneindia
Share
വാട്സാപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ഓപ്ഷന് ആകാന്‍ പോകുന്നത് അയച്ചതിന് ശേഷം സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കുക എന്നതായിരിക്കും. പുതിയ ഫീച്ചറില്‍ അയച്ച സന്ദേശം നിശ്ചിത സമയപരിധിക്കുള്ളില്‍ എഡിറ്റ് ചെയ്യാന്‍ അനുവദിക്കും. 15 മിനിറ്റായിരിക്കും എഡിറ്റ് ചെയ്യാന്‍ അനുവദിക്കുന്ന സമയപരിധി. എഡിറ്റ് ചെയ്ത സന്ദേശം എഡിറ്റഡ് എന്ന് ചാറ്റ്ബോക്സില്‍ കാണിക്കും. നിലവില്‍ ആ ഓപ്ഷന് ടെലഗ്രാമില്‍ ലഭ്യമാണ്
3/6
Photo Credit: Oneindia
Share
വാട്സാപ്പ് ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണത്തിനുള്ള പരിധി വീണ്ടും ഉയര്‍ത്തുന്നതാണ് അടുത്ത ഫീച്ചര്‍. നിലവില്‍ 512 അംഗങ്ങള്‍ എന്നുള്ളത് ഇരട്ടിയാക്കി 1024 ആക്കും. ടെലഗ്രാമിന്റെ വെല്ലുവിളി മറികടക്കാനാണ് ഇത്.
4/6
Photo Credit: Oneindia
Share
അടിക്കുറിപ്പോട് കൂടി ഫോട്ടോ, വീഡിയോ, ജിഫ് എന്നിവ കൈമാറാന്‍ വാട്സാപ്പ് ഉടന്‍ തന്നെ ഉപയോക്താക്കളെ അനുവദിക്കും. സെര്‍ച്ച് ഓപ്ഷന് ഉപയോഗിച്ച് ചാറ്റിലെ ഡോക്യുമെന്റുകള്‍ തിരയാനും ഈ ഫീച്ചര്‍ ഉപയോക്താക്കളെ സഹായിക്കും.
5/6
Photo Credit: Oneindia
Share
ഉപയോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് മീഡിയ സ്ക്രീന്‍ഷോട്ട് എടുക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവരുന്നു. ഉപയോക്താക്കള്‍ക്ക് ഏറെ ആവശ്യമുള്ള ഫീച്ചര്‍ ആയിരിക്കും ഇത് എന്നാണ് അനുമാനം
6/6
Photo Credit: Oneindia
Share
വാട്സാപ്പ് ബിസിനസുകള്‍ക്കായി ഒരു പുതിയ പ്രീമിയം സബ്സ്ക്രിപ്ഷന് പ്ലാന്‍ അവതരിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നു. ബിസിനസ് അക്കൗണ്ടുകള്‍ക്കായി ഒരു ഓപ്ഷണല്‍ ഫീച്ചറായാണ് ഇത് പ്രവര്‍ത്തിക്കുക


Click it and Unblock the Notifications