Home / Photos
ഏഷ്യാ കപ്പില്‍ ഇന്ത്യയോടടുത്ത് ശ്രീലങ്ക; ജേതാക്കളുടെ ലിസ്റ്റ് ഇതാ
By Jithin TP
ഏഷ്യാ കപ്പില്‍ ഇന്ത്യയോടടുത്ത് ശ്രീലങ്ക; ജേതാക്കളുടെ ലിസ്റ്റ് ഇതാ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: ICC-Facebook, ANI
Share
ഏഷ്യന്‍ രാജ്യങ്ങള്‍ പരസ്പരം ഏറ്റുമുട്ടുന്ന മിനി ലോകകപ്പാണ് ഏഷ്യാകപ്പ്. ഇത്തവണ ഏഷ്യാ കപ്പില്‍ ശ്രീലങ്കയാണ് മുത്തമിട്ടിരിക്കുന്നത്.
2/8
Photo Credit: ICC-Facebook, ANI
Share
ഏറ്റവും കൂടുതല്‍ തവണ ഏഷ്യാ കപ്പ് ജേതാക്കളായത് ഇന്ത്യയാണ്. ഏഴ് തവണയാണ് ഇന്ത്യ ഏഷ്യന്‍ ക്രിക്കറ്റിലെ രാജാക്കന്മാരായത്.
3/8
Photo Credit: ICC-Facebook, ANI
Share
1984, 1988, 1990-91, 1995, 2010, 2016 & 2018 വര്‍ഷങ്ങളിലാണ് ഇന്ത്യ ചാമ്പ്യന്മാരായത്. മൂന്ന് തവണ ഇന്ത്യ റണ്ണേഴ്സ് അപ്പുമായിട്ടുണ്ട്
4/8
Photo Credit: ICC-Facebook, ANI
Share
പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്കയാണ്. ആറ് തവണയാണ് ശ്രീലങ്ക ഏഷ്യ കപ്പില്‍ മുത്തമിട്ടത്
5/8
Photo Credit: ICC-Facebook, ANI
Share
1986, 1997, 2004, 2008, 2014, 2022 വര്‍ഷങ്ങളിലായിരുന്നു ഇത്. ആറ് തവണ ശ്രീലങ്ക റണ്ണേഴ്സ് അപ്പും ആയിട്ടുണ്ട്
6/8
Photo Credit: ICC-Facebook, ANI
Share
പട്ടികയില്‍ മൂന്നാം സ്ഥാനത്ത് പാകിസ്ഥാനാണ്. രണ്ട് തവണയാണ് പാകിസ്ഥാന് ഏഷ്യന്‍ ചാമ്പ്യന്മാരായിട്ടുള്ളത്
7/8
Photo Credit: ICC-Facebook, ANI
Share
2000, 2012 വര്‍ഷങ്ങളിലായിരുന്നു പാകിസ്ഥാന് ജേതാക്കളായത്. മൂന്ന് തവണ റണ്ണേഴ്സ് അപ്പായിട്ടുണ്ട് പാകിസ്ഥാന്
8/8
Photo Credit: ICC-Facebook, ANI
Share
ഈ മൂന്ന് ടീമുകളാണ് 1984 ല്‍ ഏഷ്യാ കപ്പ് ആരംഭിച്ചത് മുതല്‍ ചാമ്പ്യന്മാരായിട്ടുള്ളത്. ബംഗ്ലാദേശ് മൂന്ന് തവണ ഫൈനലിലെത്തിയെങ്കിലും കിരീടം നേടാനായില്ല


Click it and Unblock the Notifications