Home / Photos
മഞ്ഞളിനൊപ്പം ഈ ചേരുവകൾ കൂടി ചേർത്താൽ മുഖം തിളങ്ങും; 5 മഞ്ഞൾ ഫേസ്മാസ്ക്കുകൾ..
By Alaka KV
മഞ്ഞളിന് ഒരുപാട് ഗുണങ്ങൾ ഉണ്ട്. ചർമ്മ സംരക്ഷണത്തിന് മഞ്ഞൾ ഉപയോഗിക്കാറുണ്ട്. മുഖക്കുരു മാറാനും, മുഖത്തെ കരിവാളിപ്പ് പോകാനും പാടുകൾ പോകാനും തിളങ്ങാനുമൊക്കെ മഞ്ഞൾ ഉപയോഗിക്കാറുണ്ട്. മഞ്ഞളിന്റെ കൂടെ ചില ചേരുവകൾ കൂടി ചേരുമ്പോൾ ഗുണം ഇരട്ടിക്കും. മഞ്ഞൾ ഉപയോഗിച്ചു കൊണ്ടുള്ള ചില മാസ്ക്കുകളാണ് ഇനി പറയുന്നത്. ഇത് നിങ്ങളുടെ ചർമ്മ സംരക്ഷണത്തിന് സഹായകമാകും.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Bold Sky
Share
മഞ്ഞൾ കൊണ്ടുള്ള ഫേസ്പാക്കുകൾ തിളങ്ങുന്ന ചർമ്മം ലഭിക്കാൻ സഹായകം ആകുന്ന പ്രകൃതിദത്തമായ മാർഗമാണ്. മഞ്ഞളിൽ കാണപ്പെടുന്ന കുർക്കുമിൻ, ആന്റി ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡന്റ് എന്നിവ ചർമ്മത്തിൻ്റെ നിറം വർദ്ധിപ്പിക്കാനും മുഖക്കുരു കുറയ്ക്കാനും സഹായകമാണ്. മഞ്ഞൾ മാസ്ക്ക് ഉപയോഗിക്കുമ്പോൾ ചർമ്മത്തിലെ കറുപ്പ് നീക്കം ചെയ്യുകയും തിളങ്ങുന്ന ചർമ്മം നൽകുകയും ചെയ്യുന്നു.
2/8
Photo Credit: Bold Sky
Share
മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കാൻ സഹായിക്കുന്ന ആന്റി ബാക്ടീരിയൽ ഗുണങ്ങൾ കാരണം. മുഖക്കുരു സാധ്യതയുള്ള ചർമ്മമുള്ള ആളുകൾക്ക് മഞ്ഞൾ നല്ലതാണ്. മഞ്ഞളിനൊപ്പം പയർ മാവ്, തേൻ അല്ലെങ്കിൽ കറ്റാർ വാഴ തുടങ്ങിയ മറ്റ് ഘടകങ്ങളുമായി സംയോജിപ്പിച്ച് ഇതിന്റെ ഗുണം വർദ്ധിപ്പിക്കാം.
3/8
Photo Credit: Bold Sky
Share
ചർമ്മ സംരക്ഷണത്തിൽ എപ്പോഴും മഞ്ഞൾ ഒരു സപ്ലിമെന്റ് തന്നെയാണ്. ഇത് പതിവായി ഉപയോഗിക്കുമ്പോൾ വൃത്തിയുള്ളതും മിനുസമാർന്നതും കൂടുതൽ ഊർജ്ജസ്വലവുമായ ചർമ്മം ലഭിക്കും. സ്വാഭാവികമായും തിളങ്ങുന്ന ചർമ്മം ലഭിക്കാൻ നിങ്ങളെ സഹായിക്കുന്നതിന്, നിങ്ങൾക്ക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഏറ്റവും മികച്ചതും ലളിതവുമായ ഫേസ്പാക്കുകളാണ് പറയുന്നത്.
4/8
Photo Credit: Bold Sky
Share
മഞ്ഞൾ, പയർ പൊടി ഫേസ് പാക്ക്: ഈ ഫേസ് പാക്ക് തയ്യാറാക്കാൻ, നിങ്ങൾക്ക് ഒരു ടീസ്പൂൺ പയർ പൊടിയും ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയും ആണ് ആവശ്യമായി വരിക. കുറച്ച് തുള്ളി റോസ് വാട്ടറും ചേർക്കാം. കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കി മുഖത്ത് പുരട്ടണം, മുഖത്തും കഴുത്തിലും പുരട്ടാം. ഇരുപത് മിനിറ്റ് വെച്ച ശേഷം കഴുകി കളയാം.
5/8
Photo Credit: Bold Sky
Share
മഞ്ഞൾ, വെളിച്ചെണ്ണ ഫേസ് പാക്ക്: ഉപയോഗിക്കാൻ വളരെ എളുപ്പവും മികച്ചതുമായ ഫേസ്പാക്കുകളിൽ ഒന്നാണ് ഇത്. നിങ്ങൾക്ക് ആവശ്യം 4 -5 തുള്ളി വെളിച്ചെണ്ണയാണ്. വെളിച്ചെണ്ണ മഞ്ഞൾപ്പൊടിയിൽ കലർത്തണം. പേസ്റ്റ് മുഖത്ത് പുരട്ടാം. 10 മിനിറ്റിന് ശേഷം കഴുകാം.
6/8
Photo Credit: Bold Sky
Share
മഞ്ഞളും നാരങ്ങയും ചേർത്ത ഫേസ് പാക്ക് : ഈ പേസ്റ്റ് ഉണ്ടാക്കാൻ മൂന്ന് ടീ സ്പൂൺ നാരങ്ങ നീര് , ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, കുറച്ച് വെള്ളം എന്നിവ എടുക്കുക. എല്ലാ ചേരുവകളും ഒരുമിച്ച് കലർത്തി കഴുത്തിലും മുഖത്തും പുരട്ടാം. ഇത് ഉണങ്ങി 30 മിനിറ്റിന് ശേഷം കഴുകി കളയാം.
7/8
Photo Credit: Bold Sky
Share
ഗ്രാമ്പൂ, മഞ്ഞൾ, നാരങ്ങ നീര് ഫേസ് പാക്ക്: രണ്ട് ടീസ്പൂൺ ചെറുപയർ പൊടി. രണ്ട് ടീസ്പൂൺ മഞ്ഞൾപ്പൊടി, 4-5 തുള്ളി നാരങ്ങാനീര് എന്നിവ യോജിപ്പിക്കുക. ഇത് നന്നായി ഇളക്കി മുഖത്ത് പുരട്ടുക, എന്നിട്ട് കഴുകിക്കളയുക. മുഖത്തിന് നല്ല മാറ്റം ഉണ്ടാവും.
8/8
Photo Credit: Bold Sky
Share
മഞ്ഞൾ, കറ്റാർ വാഴ ഫേസ് പാക്ക്: ഒരു ടീ സ്പൂൺ മുൾട്ടാണി മിട്ടി, ഒരു ടീ സ്പൂൺ തൈര്, ഒരു ടീസ്പൂൺ കറ്റാർ വാഴ ജെൽ, കുറച്ച് മഞ്ഞൾപ്പൊടി എന്നിവ ഒരുമിച്ച് മിക്സ് ചെയ്യുക. പേസ്റ്റ് മുഖത്ത് പുരട്ടുക. 20 മിനിറ്റിനു ശേഷം കഴുകുക


Click it and Unblock the Notifications