Home / Photos
Surrogacy- വാടകഗര്‍ഭധാരണത്തിലൂടെ കുഞ്ഞുങ്ങളെ സ്വീകരിച്ച സെലിബ്രിറ്റികള്‍ ഇവരാണ്...
By Jithin TP
വാടകഗര്‍ഭധാരണം ഇന്ന് സര്‍വ്വ സാധാരണമാണ്. ഏറ്റവും ഒടുവില്‍ നയന്‍താര-വിഘ്നേഷ് ശിവന് ദമ്പതികളും വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ടകുട്ടികളുടെ മാതാപിതാക്കളായിരിക്കുകയാണ്. കുഞ്ഞുങ്ങളുടെ ജനനത്തിന് വാടകഗര്‍ഭധാരണം എന്ന മാര്‍ഗം സ്വീകരിച്ച മറ്റ് അഭിനേതാക്കള്‍ ആരൊക്കെ എന്ന് നോക്കാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Facebook, Oneindia
Share
വാടകഗര്‍ഭ ധാരണത്തിലൂടെ മാതാപിതാക്കളായ ചില സെലിബ്രിറ്റികളെ പരിചയപ്പെട്ടാലോ? ഇതാ ലിസ്റ്റ് പരിശോധിക്കാം
2/8
Photo Credit: Facebook, Oneindia
Share
ബോളിവുഡ്-ഹോളിവുഡ് താരദമ്പതികളായ പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും. വാടക ഗര്‍ഭധാരണത്തിലൂടെയാണ് പ്രിയങ്കയും നിക്ക് ജോനാസും തങ്ങളുടെ ആദ്യ കുഞ്ഞിന്റെ ജനനം പ്രഖ്യാപിച്ചത്.
3/8
Photo Credit: Facebook, Oneindia
Share
ബോളിവുഡ് നടി പ്രീതി സിന്റയും ഭര്‍ത്താവ് ജീന്‍ ഗുഡ്നഫും വാടക ഗര്‍ഭധാരണത്തിലൂടെയാണ് കുഞ്ഞുങ്ങളെ സ്വന്തമാക്കിയത്. തങ്ങള്‍ക്ക് രണ്ട് കുട്ടികളുണ്ടെന്ന് ഇരുവരും 2021 ല്‍ പ്രഖ്യാപിച്ചു.
4/8
Photo Credit: Facebook, Oneindia
Share
ശില്പ ഷെട്ടിയും രാജ് കുന്ദ്രയും ആണ് ലിസ്റ്റില്‍ അടുത്തത്. തങ്ങളുടെ രണ്ടാമത്തെ കുട്ടിയായ സമീഷയെ 2020-ല്‍ വാടക ഗര്‍ഭധാരണത്തിലൂടെ ആണ് ഇരുവരും സ്വീകരിച്ചത്.
5/8
Photo Credit: Facebook, Oneindia
Share
സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബറും ആണ് പട്ടികയില്‍ അടുത്തത്. 2017-ല്‍ വാടക ഗര്‍ഭധാരണത്തിലൂടെ ആഷര്‍, നോഹ എന്നീ രണ്ട് ആണ്‍കുട്ടികളെ ഇരുവരും സ്വീകരിച്ചു.
6/8
Photo Credit: Facebook, Oneindia
Share
നയന്‍താര-വിഘ്നേഷ് ശിവന് ദമ്പതികള്‍ ആണ് അടുത്തത്. ഉയിര്, ഉലക് എന്ന് പേരുള്ള ഇരട്ടകുട്ടികളെയാണ് ഇരുവരും ഗര്‍ഭധാരണത്തിലൂടെ സ്വീകരിച്ചത്
7/8
Photo Credit: Facebook, Oneindia
Share
കിംഗ് ഖാന് ഷാരൂഖ് ഖാനും ഭാര്യ ഗൗരിയും മകന് അബ്രാമിനെ വാടകഗര്‍ഭധാരണത്തിലൂടെയാണ് സ്വീകരിച്ചത്. 2013 ല്‍ ആയിരുന്നു ഇത്
8/8
Photo Credit: Facebook, Oneindia
Share
ആമിര്‍ ഖാനും കിരണ്‍ റാവുവും ലിസ്റ്റില്‍ അടുത്തത്. ഇരുവരും തങ്ങളുടെ മകന് ആസാദ് റാവു ഖാനെ 2011-ല്‍ ഐവിഎഫ് സറോഗസി വഴിയാണ് സ്വീകരിച്ചത്.


Click it and Unblock the Notifications