Home / Photos
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ വേഗം ചീത്തയാകുന്നുണ്ടോ..? ഇതാ ചില പൊടിക്കൈകള്‍
By Jithin TP
പച്ചക്കറികള്‍ ചീഞ്ഞഴുകിപ്പോകാതെ സംരക്ഷിക്കുക എന്നതാണ് വേനല്‍ക്കാലത്തെ ഏറ്റവും വലിയ ജോലികളിലൊന്ന്. അവ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നുണ്ടെങ്കില്‍ പോലും ചിലപ്പോള്‍ അവ കേടായേക്കാം. ഇത് ഇടയ്ക്കിടെ കടയിലേക്ക് പോകുന്നതിനും പണവും ഭക്ഷണവും പാഴാക്കുന്നതിനും ഇടയാക്കും. തക്കാളി, മത്തങ്ങ, വെണ്ടക്ക, ഫ്രഞ്ച് ബീന്‍സ്, കുരുമുളക്, കാപ്സിക്കം മുതലായവയ ഫ്രിഡ്ജിലിരുന്ന് കേടായാല്‍ വലിയ നഷ്ടമാകും.
അടിക്കടി ഉയരുന്ന താപനില പച്ചക്കറികളുടെ ഷെല്‍ഫ് ലൈഫ് കുറയ്ക്കും. എന്നാല്‍ അവ സംരക്ഷിക്കുക എന്നത് അസാധ്യമായ ഒന്നല്ല. വേനല്‍ക്കാലത്ത് പച്ചക്കറികള്‍ വളരെക്കാലം കേടുകൂടാതെ സൂക്ഷിക്കാന്‍ ചില ലളിതമായ മാര്‍ഗങ്ങളുണ്ട്. ആ മാര്‍ഗങ്ങളെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Pexels
Share
വേനല്‍ക്കാലത്ത് ഈര്‍പ്പം പച്ചക്കറികളുടെ ശത്രുവാണെന്ന് എപ്പോഴും ഓര്‍ക്കണം. എന്നാല്‍ കടയില്‍ നിന്ന് വാങ്ങിയതിനുശേഷം നിങ്ങള്‍ അവ കഴുകേണ്ടതില്ല എന്നല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. പച്ചക്കറികള്‍ കഴുകിയ ശേഷം അവ പൂര്‍ണ്ണമായും ഉണക്കി വായു കടക്കാത്ത പാത്രത്തിലോ എയര്‍ മെഷിലോ സൂക്ഷിക്കണം. ഇത് ഈര്‍പ്പം, പൂപ്പല്‍, അഴുകല്‍ എന്നിവ തടയും.
2/8
Photo Credit: Pexels
Share
കാബേജ്, കോളിഫ്ളവര്‍, ബ്രൊക്കോളി തുടങ്ങിയ പച്ചക്കറികള്‍ എഥിലീന്‍ ഉത്പാദിപ്പിക്കുന്നവയാണ്. അവ മറ്റ് പച്ചക്കറികളെ ബാധിക്കുകയും അവയുടെ നിറം മാറ്റുകയും ചെയ്യും. ഇത് പച്ചക്കറികളുടെ ഷെല്‍ഫ് ലൈഫ് കുറയ്ക്കും. അവ കയ്പ്പുള്ളതാകാനും ചീഞ്ഞഴുകിപ്പോകാനും സാധ്യതയുണ്ട്.
3/8
Photo Credit: Pexels
Share
അതിനാല്‍ തക്കാളി, വാഴപ്പഴം, മാമ്പഴം, അവോക്കാഡോ എന്നിവയുള്‍പ്പെടെയുള്ള പച്ചക്കറികളില്‍ നിന്നും പഴങ്ങളില്‍ നിന്നും അവയെ അകറ്റി നിര്‍ത്തണം. എല്ലാ പച്ചക്കറികളും കഴുകി തന്നെ സൂക്ഷിക്കണം എന്നില്ല. പാചകം ചെയ്യുന്നതിനും കഴിക്കുന്നതിനും മുമ്പ് ഇത് വൃത്തിയായി കഴുകിയിരിക്കുന്നു എന്ന് ഉറപ്പാക്കിയാല്‍ മതി.
4/8
Photo Credit: Pexels
Share
സ്റ്റോര്‍ റൂമിലും ഫ്രിഡ്ജിലും ഉള്ള പച്ചക്കറികളെ കുറിച്ച് നിങ്ങള്‍ ബോധവാന്മാരായിരിക്കണം. പുറത്തിറങ്ങിയാല്‍ വീട്ടില്‍ ഉള്ള പച്ചക്കറികള്‍ തന്നെ വാങ്ങി കുന്നുകൂട്ടിയിടാതിരിക്കാന് ശ്രദ്ധിക്കണം. ആദ്യം വാങ്ങിയവ ആദ്യം പാചകത്തിന് ഉപയോഗിക്കുന്നു എന്ന് ഉറപ്പാക്കണം
5/8
Photo Credit: Pexels
Share
വേനല്‍ക്കാലത്ത് നിങ്ങള്‍ റഫ്രിജറേറ്ററിന്റെ താപനില നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ് അനുയോജ്യമായ ക്രമീകരണം 1.6 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 4.4 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. ഇത് പച്ചക്കറികളിലെ പ്രായമാകല്‍ പ്രക്രിയയെ മന്ദഗതിയിലാക്കുകയും ദീര്‍ഘകാലത്തേക്ക് ഫ്രഷായി നിലനിര്‍ത്തുകയും ചെയ്യുന്നു.
6/8
Photo Credit: Pexels
Share
പച്ചക്കറികളുടെ ഷെല്‍ഫ് ലൈഫ് വര്‍ധിപ്പിക്കുന്നതിന് ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിക്കാവുന്ന ചില സംരക്ഷണ സാങ്കേതിക വിദ്യകളുണ്ട്. അരിഞ്ഞ പച്ചക്കറികള്‍ നിങ്ങള്‍ക്ക് ഫ്രീസ് ചെയ്യാം. വാങ്ങിയ ഉള്ളിയുടെ പകുതി എടുത്ത് വിനാഗിരിയില്‍ മുക്കി സൂക്ഷിക്കാം.
7/8
Photo Credit: Pexels
Share
പച്ചക്കറികള്‍ ചീഞ്ഞഴുകിപ്പോകുന്നത് തടയുന്നതില്‍ നിങ്ങള്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഏതെങ്കിലും പച്ചക്കറി കേടാന്‍ പോകുന്നതായി തോന്നുന്നുവെങ്കില്‍ നിങ്ങള്‍ അത് അതേ ദിവസം തന്നെ പാചകം ചെയ്ത് നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം.
8/8
Photo Credit: Pexels
Share
വേനല്‍ക്കാലത്ത് അധികം ഭക്ഷണം കഴിക്കാന്‍ ആരും താല്പര്യപ്പെടില്ല. അതിനാല്‍ നിങ്ങള്‍ക്ക് ആവശ്യമുള്ളവ മാത്രം വിപണിയില്‍ നിന്ന് വാങ്ങുക. ഇത് പച്ചക്കറികള്‍ ഉപയോഗശൂന്യമായി ഫ്രിഡ്ജിലിരിക്കുന്നതിനെ തടയും


Click it and Unblock the Notifications