Home / Photos
Screen Time: കംപ്യൂട്ടറിന് മുന്നില്‍ കുത്തിയിരുന്നാണോ നിങ്ങളുടെ ജോലി? ഇതാ ചില പൊടിക്കൈകള്‍
By Jithin TP
ഏറെ നേരം കംപ്യൂട്ടറില്‍ നോക്കിയിരിക്കുന്നത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. എന്നാല്‍ ഇത് ഒഴിവാക്കാന്‍ ചില പൊടിക്കൈകള്‍ ഉണ്ട്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: Boldsky
Share
കൊവിഡ് കാലത്തിന് ശേഷം പല കമ്പനികളും വര്‍ക്ക ഫ്രം ഹോം എന്ന സംവിധാനത്തിലേക്ക് മാറിയിരിക്കുകയാണ്. ഇത് കാരണം പലരും നിശ്ചിത സമയത്തില്‍ ഏറെ ജോലിക്കായി ചെലവഴിക്കുന്നുണ്ട്
2/9
Photo Credit: Boldsky
Share
ഐടി അധിഷ്ഠിത ജോലിയാണെങ്കില്‍ നിങ്ങളുടെ കണ്ണിനെ ഇത് ദോഷകരമായി ബാധിക്കും. എന്നാല്‍ ഇത് ഒഴിവാക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്.
3/9
Photo Credit: Boldsky
Share
ഏറെ നേരം കംപ്യൂട്ടറിലേക്ക് നോക്കിയിരിക്കുന്നത് നിങ്ങളുടെ കണ്ണ് വരണ്ടതാക്കും. അതിനാല്‍ ഇടക്ക് മുഖം കഴുകുന്നത് ശീലമാക്കുക.
4/9
Photo Credit: Boldsky
Share
നിങ്ങളുടെ കംപ്യൂട്ടര്‍ സ്ക്രീനിനോട് നിശ്ചിത അകലം പാലിച്ചാണ് നിങ്ങളുടെ ഇരുത്തം എന്ന് ഉറപ്പാക്കുക. സ്ക്രീനിന് വളരെ അടുത്തിരിക്കുന്നത് നിങ്ങളുടെ കണ്ണുകളെ പ്രതികൂലമായി ബാധിക്കും
5/9
Photo Credit: Boldsky
Share
മോണിറ്ററോ സ്ക്രീനോ ഏകദേശം 25 ഇഞ്ച് അകലത്തിലോ ഒരു കൈയുടെ നീളത്തിലോ ആണ് വെക്കേണ്ടത്. സ്ഥിരമായി കംപ്യൂട്ടറിന് മുന്നില്‍ ജോലി ചെയ്യുന്നര്‍ തീര്‍ച്ചയായും പാലിക്കേണ്ട കാര്യമാണിത്.
6/9
Photo Credit: Boldsky
Share
കംപ്യൂട്ടര്‍ സ്ക്രീനിന്റെ ബ്രൈറ്റ്നെസ് സന്തുലിതമാക്കി വെക്കുക. ചുറ്റുമുള്ള പ്രകാശത്തേക്കാള്‍ വളരെ തെളിച്ചമുള്ളതാണെങ്കില്‍ കണ്ണുകള്‍ക്ക് കൂടുതല്‍ സ്ട്രെയിന്‍ ചെയ്യും
7/9
Photo Credit: Boldsky
Share
20-20-20 നിയമം പിന്തുടരുക. ഓരോ 20 മിനിറ്റിലും, 20 സെക്കന്‍ഡ് നേരം 20 അടി അകലെയുള്ള ഒരു വസ്തുവിനെ നോക്കി കണ്ണുകളെ വിശ്രമിക്കാന്‍ അനുവദിക്കുക
8/9
Photo Credit: Boldsky
Share
ഏറെ നേരം കംപ്യൂട്ടറില്‍ ജോലി ചെയ്യുന്നവര്‍ ഉറങ്ങാന്‍ നേരം സ്ക്രീന്‍ ടൈം വെട്ടിക്കുറക്കണം. അതായത് ഫോണിന്റെ ഉപയോഗം കുറക്കുക.
9/9
Photo Credit: Boldsky
Share
പകല്‍ സമയത്ത് നീല വെളിച്ചം നമ്മെ ഉണര്‍ത്തുകയും ഉത്തേജിപ്പിക്കുകയും ചെയ്യും. എന്നാല്‍ രാത്രിയില്‍ ഇത് ഒരേ കാര്യം ചെയ്യുന്നത് ഉറക്കം പ്രയാസമാക്കുന്നു.


Click it and Unblock the Notifications