Home / Photos
himachal pradesh:ഹിമാചലില്‍ ഒരു ട്രിപ്പ് ആയാലോ? പൊളി സ്ഥലങ്ങള്‍ ഒരുപാടുണ്ട്; കാണേണ്ട കാഴ്ച്ചകള്‍ ഇതാണ്
By Vaisakhan MK
ഹിമാചല്‍ പ്രദേശ് ആരും ഒന്ന് പോകാന്‍ കൊതിക്കുന്ന സ്ഥലമാണ്. എവിടെ നോക്കിയാലും മനോഹരമായ സ്ഥലങ്ങളാണ് ഇവിടെയുള്ളത്. വലിയൊരു അവധിക്കാലം നമ്മുടെ മുന്നിലുണ്ട്. പോകാന്‍ റെഡിയായി നില്ക്കുകയാണോ? എങ്കില്‍ ഏതൊക്കെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കണമെന്ന് നമുക്കൊന്ന് പരിശോധിക്കാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/6
Photo Credit: oneindia pics
Share
ഷോജ എന്നൊരു മനോഹരമായ സ്ഥലം ഹിമാചലിലുണ്ട്. ശരിക്കും പറഞ്ഞാല്‍ ഒരു സ്വര്‍ഗമാണീ സ്ഥലം. ഒരു ഹില്‍സ്റ്റേഷനാണ് ഷോജ. പക്ഷി നിരീക്ഷണം, ക്യാമ്പിംഗ്, പ്രകൃതി ആസ്വദിക്കല്‍ എല്ലാം ഷോജയില്‍ സാധിക്കുന്ന കാര്യങ്ങളാണ്. ഹിമാലയിന്റെ വന്യത ആസ്വദിക്കാന്‍ ഷോജ നിര്‍ബന്ധമായും സന്ദര്‍ശിക്കണം
2/6
Photo Credit: oneindia pics
Share
രേണുക തടാകം അടുത്ത ചോയ്സായി നിങ്ങളുടെ ബക്കറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം. സിര്‍മോര്‍ ജില്ലയിലാണ് ഈ തടാകമുള്ളത്. ഹിമാചലിലെ ഏറ്റവും വലിയ തടാകമാണിത്. ഇത് പരശുരാമന്റെ ജന്മസ്ഥലമായിട്ടാണ് കരുതപ്പെടുന്നത്.
3/6
Photo Credit: oneindia pics
Share
അധികമാരും കേള്‍ക്കാത്തൊരു സൗന്ദര്യ ഭൂമികയാണ് പ്രിനി. പ്രകൃതി ഭംഗി ആസ്വദിക്കാന്‍ ഈ അപൂര്‍വ സ്ഥലം തന്നെ തിരഞ്ഞെടുക്കാന്‍. കുളു ജില്ലയിലാണ് പ്രിനി സ്ഥിതി ചെയ്യുന്നത്. മനോഹരമായ വെള്ളച്ചാട്ടം ഇവിടെയുണ്ട്. നെല്‍പ്പാടങ്ങളും, തടികൊണ്ടുണ്ടാക്കിയ വീടുകളും ഇവിടത്തെ പ്രത്യേകതകളാണ്.
4/6
Photo Credit: oneindia pics
Share
കര്‍സോഗ് വാലിയെ കുറിച്ച് കേട്ടിരിക്കാന്‍ വഴിയില്ല. ഇത് ഭൂമിയാണോ എന്ന് സംശയിച്ച് പോകുന്ന സ്ഥലമാണ് കര്‍സോഗ്. ഹിമാലയത്തിന്റെ മടിത്തട്ടിലാണ് ഈ ടൗണ്‍ ഉള്ളത്. ആപ്പിളുകള്‍, ഓര്‍ക്കിഡുകള്‍, ദേവദാരു വൃക്ഷങ്ങള്‍, പൈന്ക്കാടുകള് എന്നിവയാല്‍ സമ്പന്നമാണ് കര്‍സോഗ് വാലി.
5/6
Photo Credit: oneindia pics
Share
ജാഞ്ചെലിയെ കുറിച്ച് കേട്ടിരിക്കാന്‍ പോലും വഴിയില്ല. പ്രകൃതി ഭംഗി ഇവിടെ ആസ്വദിക്കാന്‍ ഏറെയുള്ളത്. ഈ വാലി മാണ്ഡിയില്‍ നിന്ന് 70 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എത്തിച്ചേരാം. ചിണ്ഡിയും അതുപോലെ കേട്ടിരിക്കാന്‍ വഴിയില്ലാത്ത ഇടമാണ്. ഷിംല-മാണ്ഡി ഹൈവേയിലാണ് ചിണ്ഡി. ഷിംലയില്‍ നിന്ന് 90 കിലോമീറ്റര്‍ സഞ്ചരിച്ചാലും ഇവിടെയെത്താം. ക്ഷേത്രങ്ങളുടെ കേന്ദ്രമാണ് ഇവിടം.
6/6
Photo Credit: oneindia pics
Share
ബാരറ്റ് അതുപോലെ അപൂര്‍വ നഗരമാണ്. മാണ്ഡി ജില്ലയിലാണ് ബാരറ്റുള്ളത്. മീന്‍പിടുത്തതിന് ബെസ്റ്റാണ് ഈ സ്ഥലം. ഫിഷിംഗ് ഫാമുകള്‍ ഇവിടെ ധാരാളമുണ്ട്. ബറോഗ് വളരെ മനോഹരമായ സ്ഥലമാണ്. കല്‍ക്ക-ഷിംല ഹൈവേയിലാണ് ഈ ചെറുപട്ടണമുള്ളത്. ഷിംലയിലേക്ക് പോകും വഴി ഈ ടൗണും ഒന്ന് സന്ദര്‍ശിക്കാം.


Click it and Unblock the Notifications