Home / Photos
ദീപാവലിക്കൊരു ടൂര്‍ ആയാലോ; സൗത്ത് ഇന്ത്യയിലെ ഈ ഡെസ്റ്റിനേഷുകള്‍ ഒന്ന് നോക്കിവെച്ചോളൂ, യാത്ര പൊളിക്കും
By Vaisakhan MK
ഹില്‍സ്റ്റേഷനുകള്‍ എപ്പോഴും ആളുകള്‍ക്കൊരു ഹരമാണ്. വലിയൊരു അവധിക്കാലം നമുക്ക് മുന്നിലേക്ക് വരാന്‍ പോവുകയാണ്. ദീപാവലി ആഘോഷത്തെ തുടര്‍ന്നുള്ള അവധിക്കാലമാണിത്. ഒരു ടൂര്‍ പ്ലാന്‍ ചെയ്യാന്‍ പറ്റിയ സമയമാണിത്. അതും ഹില്സ്റ്റേഷനിലേക്കാണെങ്കില് പൊളിക്കും. ഏറ്റവും മികച്ച ഹില്‍സ്റ്റേഷനുകള്‍ ഏതൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/6
Photo Credit: oneindia pics
Share
ദക്ഷിണേന്ത്യ മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ്. കേരളത്തിലെ വാഗമണ്‍ അതിലൊരു സ്ഥലമാണ്. അഡ്വഞ്ചര്‍ ടൂറിന് പറ്റിയ സ്ഥലമാണ് ഇത്. പാരാഗ്ലൈഡിങ്ങിനും പറ്റിയ ഇടമാണ് വാഗമണ്‍.
2/6
Photo Credit: oneindia pics
Share
കേരളത്തിലെ തന്നെ മൂന്നാറും നല്ലൊരു ഹില്‍സ്റ്റേഷനാണ്. മലനിരകള്‍ തന്നെയാണ് ഇവിടെ പ്രത്യേകത. ചിത്രങ്ങളെടുക്കാനും ഇവിടെ ബെസ്റ്റാണ്. ചായത്തോട്ടങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, ഇരവികുളം ദേശീയോദ്യാനം എന്നിവ മൂന്നാറിന്റെ ആകര്‍ഷണങ്ങളാണ്
3/6
Photo Credit: oneindia pics
Share
ആന്ധ്രപ്രദേശിലെ അരക്കു വാലി മനോഹരമായ പ്രകൃതി ഭംഗിയാല്‍ ചുറ്റപ്പെട്ട സ്ഥലമാണ്. രാജ്യത്തെ അറിയപ്പെടുന്ന ഹില്‍സ്റ്റേഷനുകളിലൊന്നാണ് അരക്. ആദിവാസി സംസ്കാര ഭൂമിയാണിത്. ദീപാവലിക്ക് ട്രിപ്പ് പ്ലാന്‍ ചെയ്യാന്‍ പറ്റിയ ഇടം കൂടിയാണിത്.
4/6
Photo Credit: oneindia pics
Share
ഊട്ടി ദക്ഷിണേന്ത്യയിലെ മനോഹരമായൊരു ഹില്‍സ്റ്റേഷനാണ്. മധുരൈയില്‍ നിന്ന് ആറ് മണിക്കൂര്‍ 40 മിനുട്ട് കൊണ്ട് ഊട്ടിയിലെത്താം. നീലഗിരി മലനിരകളിലെ മികച്ചൊരു ഹില്സ്റ്റേഷന് കൂടിയാണ് ഊട്ടി.
5/6
Photo Credit: oneindia pics
Share
കര്‍ണാടകത്തിലെ കൂര്‍ഗാണ് അതുപോലെ ഞെട്ടിപ്പിക്കുന്ന ഒരു ദക്ഷിണേന്ത്യന്‍ ഡെസ്റ്റിനേഷന്‍. ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ പറ്റിയ സ്ഥലമാണിത്. ഇവിടെ പ്രഭാതങ്ങള്‍ അത്രയ്ക്ക് മനോഹരമാണ്. ബെംഗളൂരുവില്‍ നിന്ന് അഞ്ചര മണിക്കൂര്‍ കൊണ്ട് കൂര്ഗിലെത്താം.
6/6
Photo Credit: oneindia pics
Share
കര്‍ണാടകത്തിലെ സക്ലേഷ്പൂരിനെ കുറിച്ച് കേട്ടിട്ടുണ്ടോ? പശ്ചിമ ഘട്ടത്തിലാണ് സക്ലേഷ്പൂര്‍ നില്‍ക്കുന്നത്. ട്രക്കിങും വെള്ളച്ചാട്ടങ്ങളും, അങ്ങനെ അഡ്വഞ്ചര്‍ ട്രിപ്പിന് വേണ്ട എല്ലാം സക്ലേഷ്പൂരിലുണ്ട്


Click it and Unblock the Notifications