Home / Photos
benefits of honey: തടി കുറയ്ക്കാന്‍ മാത്രമല്ല, മുഖത്ത് പുരട്ടിയാലും അത്ഭുതം കാഴ്ചവെക്കും തേന്‍: അറിയാം തേന്‍ മേന്മകള്
By Ajmal MK
ഒരുപാട് ഔഷധഗുണങ്ങളുള്ള അത്ഭുത വസ്തുവാണ് തേന്‍. ശരീരത്തിന് അകത്തും പുറത്തും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന ഈ വസ്തുവിന്റെ ഗുണമേന്മ പുരാതന കാലത്ത് തന്നെ കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ തേനിന്റെ ഏതാനും ചില മേന്മകളെ നമുക്ക് ഇവിടെ പരിയപ്പെട്ടാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky
Share
ശരീര ഭാരം കുറയ്ക്കാന്‍ ഏറ്റവും ഉത്തമമായ വസ്തുവാണ് തേന്‍. പഞ്ചാസാര കൊണ്ട് ഉണ്ടാവുന്ന അപകടങ്ങള്‍ക്ക് ഒരു പരിധിവരെ ബദല്‍ തേടാന്‍ തേന്‍ ഉപയോഗത്തിലൂടെ സാധിക്കും
2/8
Photo Credit: boldsky
Share
വയറ്റിൽ അടിഞ്ഞ് കൂടുന്ന കൊഴുപ്പ് കുറയ്ക്കാനും തേൻ സഹായിക്കും. തേന്‍ ശരിയായ രീതിയില്‍ കഴിക്കുന്നത് അമിത വണ്ണം കുറയ്ക്കാന്‍ സഹായകമാണ്.
3/8
Photo Credit: boldsky
Share
ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള തേന്‍ അലർജിയുടെ പ്രധാന ലക്ഷണമായി ചുമ കുറയ്ക്കാൻ സഹായിക്കും. തേനും തുളസിയില നീരും ഇഞ്ചി നീരം സമം ചേർത്ത് കഴിക്കുന്നത് ചുമയ്ക്ക് നല്ലതാണ്.
4/8
Photo Credit: boldsky
Share
എല്ലാ ദിവസവും രാവിലെ ഇളം ചൂടുള്ള വെള്ളത്തിൽ തേൻ ചേർത്തു കുടിക്കുന്നതും അലർജിയെ തടയും. വിട്ടുമാറാത്ത അലർജിയാണെങ്കില്‍ ഒരു ഡോക്ടറുടെ ചികിത്സ തേടുന്നതാണ് ഉത്തമം.
5/8
Photo Credit: boldsky
Share
നേരിയ തോതില്‍ മാത്രം പൊള്ളലുള്ള സ്ഥലങ്ങളില്‍ തേന്‍ പുരട്ടാവുന്നതാണ്. പൊള്ളലേറ്റ മുറിവുകളെ അണുവിമുക്തമാക്കൻ തേൻ ഉപയോഗിക്കാം. എന്നാല്‍ വലിയ തോതില്‍ പൊള്ളലേറ്റാല്‍ ഇങ്ങനെ ചെയ്യാതിരിക്കുന്നതാണ് ചികിത്സയ്ക്ക് നല്ലത്
6/8
Photo Credit: boldsky
Share
തേനിലെ ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നീ ഘടകങ്ങൾ ശരീരത്തിന് ഊർജ്ജവും ഉന്മേഷവും നല്കുന്നു. വ്യായാമത്തിന് ശേഷവും ഒരു ടീസ്പൂൺ തേൻ കഴിക്കുന്നത് നല്ലതാണ്
7/8
Photo Credit: boldsky
Share
അതേസമയം, അമിതമായി തേൻ കഴിക്കുന്നത് ഇൻസുലിന്റെ അളവ് വർദ്ധിപ്പിക്കും. അതുകൊണ്ട് തന്നെ മിതമായ അളവില്‍ ശാരീരിക അവസ്ഥ മനസ്സിലാക്കിയിട്ട് വേണം തേന്‍ ഉപയോഗം
8/8
Photo Credit: boldsky
Share
ചർമ്മത്തിലെ ചുളിവുകൾ അകറ്റാനും ചർമ്മം ഭംഗിയായി നിലനിർത്താനും തേന്‍ പുരട്ടുന്നത് സഹായിക്കും. മുഖക്കുരുവിനെതിരെ പ്രവർത്തിക്കാനുള്ള പ്രത്യേക കഴിവ് തേനിനുണ്ട്


Click it and Unblock the Notifications