Home / Photos
യൂറിക് ആസിസിന്റെ ശല്യമുണ്ടോ? എങ്കില്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാന്‍ പാടില്ല
By Ajmal MK
യൂറിക് ആസിഡിന്റെ ശല്യത്താല്‍ വലയുന്നവരായിരിക്കും നമ്മളില്‍ പല ആളുകളും. രക്തത്തിൽ വളരെയധികം യൂറിക് ആസിഡ് ഉണ്ടാകുന്നത് ഹൈപ്പർ യൂറിസെമിയ എന്ന രോഗാവസ്ഥയിലേക്ക് എത്തിക്കുന്നു. യൂറിക് ആസിഡിൻ്റെ അളവ് ഉയർന്ന നിലയിലാണെങ്കിൽ കാലക്രമേണ അവ സന്ധിവാതം അല്ലെങ്കിൽ വൃക്കയിലെ കല്ലുകൾ പോലുള്ള നിരവധി മറ്റ് രോഗങ്ങള്‍ക്കും കാരണമാകുന്നു.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: pixabay, oneindia
Share
ഭക്ഷണം ശീലം തന്നെയാണ് യൂറിക് ആസിഡ് ഉണ്ടാകാനുള്ള പ്രധാന കാരണം. മദ്യപാനം, സോഡ ഉൽപന്നങ്ങൾ ഉപയോഗം എന്നിവ വഴിയും യൂറിക് ആസിഡ് കൂടാം. അത്തരത്തില്‍ യൂറിക് ആസിഡ് നിയന്ത്രിക്കുന്നതിന് വേണ്ടി ഒഴിവാക്കേണ്ട ഏതാനും ഭക്ഷണ സാധനങ്ങളാണ് ഇവിടെ ചൂണ്ടിക്കാട്ടുന്നത്.
2/7
Photo Credit: pixabay, oneindia
Share
ഉഴുന്ന് പരിപ്പ്: പ്രോട്ടീനുകളും അമിനോ ആസിഡുകളം സമ്പുഷ്ടമായതിനാൽ യൂറിക് ആസിഡിൻ്റെ അളവ് വർദ്ധിപ്പിക്കാൻ ഉഴുന്ന് പരിപ്പിൻ്റെ അമിത ഉപഭോഗത്തിന് കഴിയും. അതേസമയം തന്നെ ഉഴുന്നു പരിപ്പിന് വൃക്ക സംരക്ഷണ ഗുണങ്ങളുമുണ്ട്.
3/7
Photo Credit: pixabay, oneindia
Share
സാമ്പാർ പരിപ്പ്: ഉയർന്ന യൂറിക് ആസിഡിൻ്റെ അളവ് ഉള്ളവർ പ്രോട്ടീൻ്റെ നല്ല ഉറവിടമായതിനാൽ പരിപ്പ് കഴിക്കുന്നത് നിയന്ത്രിക്കുന്നത് നല്ലതായിരിക്കും. അതോടൊപ്പം തന്നെ ആന്തോസയാനിനുകൾ പോലെയുള്ള ഈ പരിപ്പിലെ ചില ഘടകങ്ങൾ, യൂറിക് ആസിഡിൻ്റെ അളവ് കുറയ്ക്കാൻ സാധ്യതയുണ്ട്.
4/7
Photo Credit: pixabay, oneindia
Share
ചെറുപയർ: ചെറുപയർ അമിതമായി കഴിക്കുന്നത് പ്യൂരിൻ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും ഇത് യൂറിക് ആസിഡിലേക്ക് നയിക്കുമെന്നും ചില റിപ്പോർട്ടുണ്ട്. ഈ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന കാര്യമായ ഗവേഷണങ്ങളൊന്നും ഇല്ലെന്നാണ് ആരോഗ്യ വിഗദ്ധർക്ക് പറയാനുള്ളത്.
5/7
Photo Credit: pixabay, oneindia
Share
സോയബീന്‍: നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ നിന്നുള്ള ഗവേഷണം സൂചിപ്പിക്കുന്നത് സോയ അല്ലെങ്കിൽ സോയ പ്രോട്ടീൻ സെറം യൂറിക് ആസിഡ് അതിവേഗം വർദ്ധിപ്പിക്കും എന്നാണ്. എന്നാല്‍ സോയയുടെ ചില വിഭവങ്ങള്‍ യൂറിക് ആസിഡിൻ്റെ സാന്ദ്രതയിൽ കാര്യമായ സ്വാധീനം ചെലുത്തുന്നില്ല എന്നതും ശ്രദ്ധേയമാണ്.
6/7
Photo Credit: pixabay, oneindia
Share
അതേസമയം, യൂറിക് ആസിഡ് നിയന്ത്രിക്കാന്‍ നേന്ത്രപ്പഴം കഴിക്കുന്നത് നല്ലതാണ്. വിറ്റാമിൻ സി, പൊട്ടാസ്യം തുടങ്ങിയവ ധാരാളം അടങ്ങിയ ഭക്ഷണമാണ് നേന്ത്രപ്പഴം. കോഫി കുടിക്കുന്നത് ഗൗട്ട് പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ അകറ്റുന്നതിന് നല്ലതാണ്.
7/7
Photo Credit: pixabay
Share
നിർജ്ജലീകരണവും ഹൈപ്പർയൂറിസെമിയയിലേക്ക് നയിക്കുന്ന ഘടകമാണ്. അതിനാൽ യൂറിക് ആസിഡിന്റെ അളവ് വർധിക്കുന്നത് ഒഴിവാക്കാൻ, പ്രതിദിനം 3-4 ലിറ്റർ വെള്ളം കൃത്യമായി കഴിക്കേണ്ടതും അത്യാവശ്യമാണ്


Click it and Unblock the Notifications