Home / Photos
ഫ്രിഡ്ജിൽ രൂക്ഷ ഗന്ധമുണ്ടോ ? വൃത്തിയായി സൂക്ഷിക്കാൻ വഴികൾ ഏറെയുണ്ട്... അറിയാം വിശദമായി
By Nikhil Raju
ഫ്രിഡ്ജ് ഇല്ലാത്ത ഒരു വീടുകൾ തീരെ കുറവാരിക്കും. ഭക്ഷണ വസ്തുക്കൾ കേടുകൂടാതെയിരിക്കാൻ ഫ്രിഡ്ജ് വഹിക്കുന്ന പങ്ക് ചെറുതല്ല.പലരുടെയും വീടുകളിലെ ഫ്രീഡ്ജ് തുറന്നാല്‍ സഹിക്കാന്‍ പറ്റാത്ത ഗന്ധം വരാറുണ്ട്. ഫ്രിഡ്ജ് എങ്ങനെയാണ് വൃത്തിയാക്കുക എന്നത് കൃത്യമായ അറിവില്ലാത്തതാണ് കാരണം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: boldsky
Share
ഫ്രിഡ്ജിൽ എല്ലാ സാധനങ്ങളും കുത്തി നിറച്ച് വയ്ക്കരുത്. ഇങ്ങനെ ചെയ്യുന്നതിനാലാണ് മത്സ്യത്തിന്റെയും ഇറച്ചിയുടെയുമൊക്കെ ഗന്ധമാണ് പലപ്പോഴും പുറത്തേയ്ക്ക് വരുന്നത്. ഇവ വായു സഞ്ചാരമില്ലാത്ത പാത്രങ്ങളില്‍ വച്ചതിന് ശേഷം മാത്രം ഫ്രിഡ്ജിൽ വെയ്ക്കുക.
2/5
Photo Credit: boldsky
Share
ഫ്രിഡ്ജിനുള്ളിലെ താപനില എത്രയായിരിക്കണമെന്നത് പലര്‍ക്കും അറിയാത്ത കാര്യമാണ് .താപനിലയില്‍ ഉണ്ടാകുന്ന വ്യത്യാസവും ദുര്‍ഗന്ധം ഉണ്ടാകാന്‍ കാരണമാകും. ഫ്രിഡ്ജിനുള്ളിലെ താപനില എപ്പോഴും 4 മുതല്‍ 5 ഡിഗ്രീ സെല്‍ഷ്യസ് ആയി സൂക്ഷിക്കണം
3/5
Photo Credit: boldsky
Share
ചൂടുവെള്ളത്തില്‍ കുറച്ച് ബേക്കിങ് സോഡ മിക്സ് ചെയ്തതിന് ശേഷം ഫ്രിഡ്ജ് വൃത്തിയാക്കുന്നത് ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ നല്ലതാണ്. ബേക്കിങ് സോഡ എടുത്ത് ഒരു പാത്രത്തിൽ ഫ്രിഡ്ജിനുള്ളില് വയ്ക്കുന്നതും ഗന്ധം പോകാന്‍ നല്ലതാണ്.
4/5
Photo Credit: boldsky
Share
ഫ്രിഡ്ജിനുള്ളിലെ പച്ചക്കറികൾ മറ്റും ഇടയ്ക്കിടയ്ക്ക് നന്നായി പരിശോധിക്കുക. കേടായതും ചീഞ്ഞതുമായ ഭക്ഷണങ്ങള്‍ ഉടന്‍ തന്നെ ഫ്രിഡ്ജില്‍ നിന്നും നീക്കം ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം.
5/5
Photo Credit: boldsky
Share
ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ദുര്‍ഗന്ധം കളയാന്‍ നാരങ്ങ നല്ലതാണ്. ഫ്രിഡ്ജില്‍ രണ്ട് നാരങ്ങ മുറിച്ച് വച്ചാല്‍ ഈ ഗന്ധം മാറി കിട്ടും.


Click it and Unblock the Notifications