Home / Photos
ശരീരത്തില്‍ ഹെല്‍ത്തി കൊളസ്ട്രോള്‍ ആവശ്യമുണ്ട്; അതെങ്ങനെ നിലനിര്‍ത്തും, ഇത് പരീക്ഷിക്കാം
By Vaisakhan MK
ശരീരത്തില്‍ കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് ഏതൊരാളെയും ഭയപ്പെടുന്നതാണ്. എന്നാല്‍ നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും ശരീരത്തിലുണ്ട്. ഇതില്‍ ചീത്തതിനെയാണ് നമ്മള് ഒഴിവാക്കേണ്ടത്. കൊളസ്ട്രോള്‍ നല്ല രീതിയില്‍ കൊണ്ടുപോകുന്നത് ശരീരത്തിന് ആവശ്യമാണ്. ഇത് എങ്ങനെ അപകടകരമല്ലാത്ത രീതിയില്‍ ശരീരത്തില്‍ നിലനിര്‍ത്താം എന്ന് പരിശോധിക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: boldsky.com
Share
നമ്മുടെ കരളാണ് കോളസ്ട്രോളിനെ ഉണ്ടാക്കുന്നത്. രക്തത്തില്‍ അമിത അളവില്‍ കൊഴുപ്പുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അമിതമായ അളവില്‍ കോളസ്ട്രോളുണ്ടാവും. പ്രധാനമായും കൊഴുപ്പ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കൊണ്ട് സംഭവിക്കുന്നതാണിത്.
2/5
Photo Credit: boldsky.com
Share
യാതൊരു വ്യായാമവും ഇല്ലാതെ ഇരിക്കലും, ഭാരം ധാരാളം വര്‍ധിക്കുന്നതും, പുകവലിയും, മദ്യാപനവുമൊക്കെ കൊളസ്ട്രോള്‍ വര്‍ധിക്കാന്‍ ഇടയാക്കും നല്ലൊരു ബ്ലഡ് ടെസ്റ്റിലൂടെ മാത്രമേ ഹൈ കൊളസ്ട്രോള്‍ കണ്ടെത്താനാവൂ. കാരണം ഇതിന് ലക്ഷണങ്ങളൊന്നുമില്ല
3/5
Photo Credit: boldsky.com
Share
വെള്ളം ധാരാളം കുടിക്കുന്നത് കരളിനെ പ്രശ്നങ്ങളില്ലാതെ നിലനിര്‍ത്തും. കരളിന്റെ ആരോഗ്യം ശരീരത്തിന് മൊത്തം നല്ലതാണ്. നല്ല കൊളസ്ട്രോള്‍ കരളാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ധാരാളം വെള്ളം കുടിക്കുന്നുണ്ടെങ്കില് അത് തുടര്‍ന്ന് കൊണ്ടിരിക്കുക.
4/5
Photo Credit: boldsky.com
Share
സ്ഥിരമായി വ്യായാമം ചെയ്യുക എന്നത് നല്ല കാര്യമാണ്. ശരീരത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ അതിലൂടെ സാധിക്കും. കൊളസ്ട്രോള്‍ അളവും കുറയ്ക്കാന്‍ സാധിക്കും. രക്തസമ്മര്‍ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ്. എന്നിവ കുറയ്ക്കാനും സഹായിക്കും. ഹൈ ഡെന്‍സിറ്റി ലൈപ്പോപ്രോട്ടീന്‍ വര്‍ധിക്കാനും ഇത് വഴിയൊരുക്കും. അതാണ് നല്ല കൊളസ്ട്രോള്‍. അത് ഹൃദയാഘാതത്തെയും മറ്റ് അസുഖങ്ങളെയും കുറയ്ക്കാന്‍ സഹായിക്കും
5/5
Photo Credit: boldsky.com
Share
ഫൈബര്‍ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുക. ഇത് ആന്തരികാവയവങ്ങളിലേക്ക് വേണ്ട കാര്യങ്ങള്‍ എത്തിക്കും. രക്തത്തില്‍ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിച്ച് നിര്‍ത്തും. ലോ ഡെന്‍സിറ്റി ലൈപ്പോപ്രോട്ടീനെ കുറയ്ക്കാനും അതുവഴി കൊളസ്ട്രോളിനെ നിയന്ത്രിക്കാനുമാവും.


Click it and Unblock the Notifications