bredcrumb

Tips for Good Resume: റെസ്യൂമെ തയ്യാറാക്കുമ്പോള്‍ ഈ കാര്യങ്ങള്‍ സൂക്ഷിക്കണം, അല്ലെങ്കില്‍ 'പണി' കിട്ടും

By Jithin TP
| Updated: Monday, October 3, 2022, 17:52 [IST]
നമ്മളില്‍ പലരും നല്ല ജോലിക്കായി ശ്രമിക്കുന്നവരായിരിക്കും. ഒരുപാട് അഭിമുഖങ്ങളും നേരിട്ടിട്ടുണ്ടാകാം. എന്നാല്‍ പലപ്പോഴും നല്ല ഒരു റെസ്യൂമെ അല്ലെങ്കില്‍ ബയോഡാറ്റ തയ്യാറാക്കാന്‍ കഷ്ടപ്പെടുന്നത് കാണാം. ക്വാളിറ്റിയുള്ള ഒരു റെസ്യൂമെ തയ്യാറാക്കി സൂക്ഷിക്കുക എന്നത് ശ്രദ്ധയോടെ ചെയ്യേണ്ട പണിയാണ്. എന്തെന്നാല്‍ റെസ്യൂമെ ആയിരിക്കും പലപ്പോഴും നിങ്ങളെ കുറിച്ച് അഭിമുഖം കര്‍ത്താക്കള്‍ക്ക് ഒരു ഫസ്റ്റ് ഇംപ്രഷന്‍ നല്‍കുന്നത്
Tips for Good Resume: റെസ്യൂമെ തയ്യാറാക്കുമ്പോള്‍ ഈ കാര്യങ്ങള്‍ സൂക്ഷിക്കണം, അല്ലെങ്കില്‍ 'പണി' കിട്ടും
1/7
പലപ്പോഴും പലരും അലസമായി ചെയ്യുന്ന ജോലിയാണ് റെസ്യൂമെ മേക്കിംഗ്. എന്നാല്‍ ഗൗരവമല്ലാതെ റെസ്യൂമെ ഉണ്ടാക്കിയാല്‍ അത് നിങ്ങളുടെ ജോലിയേയും ഭാവിയേയും എല്ലാം ബാധിക്കും. എങ്ങനെ ഒരു മികച്ച റെസ്യൂമെ ഉണ്ടാക്കാം എന്ന് നോക്കാം

Tips for Good Resume: റെസ്യൂമെ തയ്യാറാക്കുമ്പോള്‍ ഈ കാര്യങ്ങള്‍ സൂക്ഷിക്കണം, അല്ലെങ്കില്‍ 'പണി' കിട്ടും
2/7
നിങ്ങളുടെ നേട്ടങ്ങള്‍ ഉയര്‍ത്തി കാണിക്കാന്‍ എപ്പോഴും ശ്രമിക്കണം. വര്‍ക്ക് പ്രൊഫൈലില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ നിങ്ങള്‍ നേടിയ അല്ലെങ്കില്‍ കൈവരിച്ച നേട്ടങ്ങള്‍ ഊന്നിപ്പറയുക.

Tips for Good Resume: റെസ്യൂമെ തയ്യാറാക്കുമ്പോള്‍ ഈ കാര്യങ്ങള്‍ സൂക്ഷിക്കണം, അല്ലെങ്കില്‍ 'പണി' കിട്ടും
3/7
അതിനായി ഡാറ്റകള്‍ ചേര്‍ക്കാന്‍ മറക്കരുത്. അല്ലെങ്കില്‍ നിങ്ങളുടെ നേട്ടങ്ങള്‍ ചിത്രീകരിക്കുന്നതിന് മറ്റ് വഴികളും ഉപയോഗിക്കാം

Tips for Good Resume: റെസ്യൂമെ തയ്യാറാക്കുമ്പോള്‍ ഈ കാര്യങ്ങള്‍ സൂക്ഷിക്കണം, അല്ലെങ്കില്‍ 'പണി' കിട്ടും
4/7
റെസ്യൂമെയിലെ ഡിസൈനിലും ഫോര്‍മാറ്റിലും എപ്പോഴും ശ്രദ്ധിക്കണം. പ്രൊഫഷണാലായാണ് നിങ്ങള്‍ റെസ്യൂമെ അല്ലെങ്കില്‍ ബയോഡാറ്റ തയ്യാറാക്കിയിരിക്കുന്നത് എന്ന് ഉറപ്പു വരുത്തണം.

Tips for Good Resume: റെസ്യൂമെ തയ്യാറാക്കുമ്പോള്‍ ഈ കാര്യങ്ങള്‍ സൂക്ഷിക്കണം, അല്ലെങ്കില്‍ 'പണി' കിട്ടും
5/7
നിങ്ങള്‍ പല ജോലികള്‍ക്കായി അപേക്ഷിക്കുന്നവരാണെങ്കില്‍ എല്ലാത്തിനും ഒരു റെസ്യൂമെ തയ്യാറാക്കരുത്. നിങ്ങള്‍ തെരഞ്ഞെടുക്കുന്ന റോളുകള്‍ക്ക് അനുസരിച്ച് റെസ്യൂമെ കസ്റ്റമൈസ് ചെയ്യണം

Tips for Good Resume: റെസ്യൂമെ തയ്യാറാക്കുമ്പോള്‍ ഈ കാര്യങ്ങള്‍ സൂക്ഷിക്കണം, അല്ലെങ്കില്‍ 'പണി' കിട്ടും
6/7
റെസ്യൂമെയിലെ വാക്കുകള്‍ ഗൗരവമുള്ളതായിരിക്കാന്‍ ശ്രദ്ധിക്കണം. ഉദാഹരണത്തിന് ഇംഗ്ലീഷില്‍ ആണെങ്കില്‍ ‘resolved’, ‘implemented’, ‘adaptable’ തുടങ്ങിയ വാക്കുകള്‍ ചേര്‍ക്കാം

Tips for Good Resume: റെസ്യൂമെ തയ്യാറാക്കുമ്പോള്‍ ഈ കാര്യങ്ങള്‍ സൂക്ഷിക്കണം, അല്ലെങ്കില്‍ 'പണി' കിട്ടും
7/7
വാക്കുകളുടെ വ്യാകരണവും ഘടനയും ശരിയാണ് എന്ന് ഉറപ്പാക്കുക. ഇംഗ്ലീഷില്‍ തയ്യാറാക്കുന്ന റെസ്യൂമെകള്‍ക്ക് ഇത് പ്രത്യേകം ശ്രദ്ധിക്കണം. ഒരു റെസ്യുമെയില്‍  ബ്രിട്ടീഷ് ഇംഗ്ലീഷും അമേരിക്കന്‍ ഇംഗ്ലീഷും മാറി മാറി ഉപയോഗിക്കരുത്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X