Home / Photos
വീട്ടില്‍ വെറുതെ ഇരിപ്പാണോ.. പണിയൊന്നുമില്ലേ: ഇതാണ് ഓണ്‍ലൈന്‍ വഴി പണമുണ്ടാക്കാനുള്ള 8 വഴികള്‍
By Ajmal MK
വീട്ടില്‍ വെറുതെ ഇരിപ്പാണോ.. പണിയൊന്നുമില്ലേ: ഇതാണ് ഓണ്‍ലൈന്‍ വഴി പണമുണ്ടാക്കാനുള്ള 8 വഴികള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: oneindia
Share
ഓണ്‍ലൈന്‍ വഴി പണം സമ്പാദിക്കാനുള്ള ഏറ്റവും ഏളുപ്പ മാർഗ്ഗമാണ് ഫ്രീലാന്‍സ് വർക്കുകള്‍. നിങ്ങളുടെ കഴിവിന് അനുസരിച്ചുള്ള ഫ്രീലാന്‍സ് വർക്കുകള്‍ ഏറ്റെടുത്ത് ചെയ്യാവുന്നതാണ്. Outfiverr.com, upwork.com, freelancer.com, Worknhire.com എന്നീ വെബ്സൈറ്റുകളിലൂടെ ഫ്രീലാന്‍സ് വർക്കുകള്‍ കണ്ടെത്താന്‍ സാധിക്കും
2/8
Photo Credit: oneindia
Share
സ്വന്തമായി ഒരു വെബ്സൈറ്റ് തുടങ്ങി അതിലേക്ക് ആളുകളെ എത്തിക്കാന്‍ സാധിച്ചാല്‍ അതും ഒരു വരുമാന മാർഗ്ഗമാണ്. വെബ്സൈറ്റ് തയ്യാറായിക്കഴിഞ്ഞാല്‍ ഗൂഗിള്‍ അഡ്സെന്സുമായി ബന്ധപ്പെട്ട് പരസ്യ വരുമാനങ്ങളും മറ്റും നിങ്ങള്‍ക്ക് ലഭിക്കും
3/8
Photo Credit: oneindia
Share
ഓണ്‍ലൈന്‍ സർവ്വേകള്‍, അന്വേഷണങ്ങള്‍, കമ്പനികളുടെ ഉത്പന്നങ്ങളുടെ റിവ്യൂ എന്നിവയിലൂടെ പണം സമ്പാദിക്കാന്‍ സാധിക്കും.
4/8
Photo Credit: oneindia
Share
നിങ്ങള്‍ക്കൊരു വെബ്സൈറ്റ് ഉണ്ടെങ്കില്‍ അഫിലിയേറ്റ് മാര്‍ക്കറ്റിങ് (മാര്‍ക്കറ്റിങുമായി ബന്ധിപ്പിക്കല്‍) വഴി കമ്പനികള്‍ക്ക് അവരുടെ ലിങ്കുകള്‍ നിങ്ങളുടെ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്താന്‍ അനുവാദം നല്‍കുകയും അതുവഴി വരുമാനം കണ്ടെത്താനും സാധിക്കും. കമ്പനികളുടെ ലിങ്കുകളില്‍ ആളുകള്‍ ക്ലിക്ക് ചെയ്യുന്നതിന് അനുസരിച്ചായിരിക്കും വരുമാനം.
5/8
Photo Credit: oneindia
Share
അധികമായി ഒരു ഭാഷ അറിഞ്ഞിരിക്കുന്നത് എന്തുകൊണ്ടും ഗുണകരമായ കാര്യമാണ്. ഒരു ഭാഷയില്‍ നിന്ന് മറ്റൊരു ഭാഷയിലേക്ക് പരിഭാഷ ചെയ്യാനുള്ള പ്രാവീണ്യം നിങ്ങള്‍ക്കുണ്ടെങ്കില്‍ അതും ഒരു വരുമാന മാർഗ്ഗമാണ്. Freelancer.in, fivere.com, Worknhire.com, Upwork.com എന്നീ വെബ്സൈറ്റുകള്‍ വഴി പരിഭാഷകരുടെ ജോലി തരപ്പെടുത്താം.
6/8
Photo Credit: oneindia
Share
ഇന്റര്‍നെറ്റിലൂടെയുള്ള വരുമാന മാര്‍ഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് കണ്ടന്റ് റൈറ്റിങ്. നമ്മള് എഴുതുന്ന ആർട്ടിക്കിളിന്റെ നിലവാരം അനുസരിച്ചായിരിക്കും പ്രതിഫലം.
7/8
Photo Credit: oneindia
Share
ബ്ലോഗിങ്ങിലൂടേയും വരുമാനം കണ്ടെത്താന്‍ സാധിക്കും. കൃത്യമായ മെയിന്റനെന്‍സ്, അപ്ഡേറ്റ്, പരസ്യങ്ങള്‍ എന്നിവയിലൂടെ നിങ്ങള്‍ക്ക് ബ്ലോഗിലൂടെ നിങ്ങള്‍ക്ക് വരുമാനം കണ്ടെത്താന്‍ സാധിക്കും.
8/8
Photo Credit: oneindia
Share
ഇന്ന് നിരവധി പേരുടെ വരുമാv മാർഗ്ഗമാണ് യൂട്യൂബ് ചാനലുകള്‍. വ്യത്യസ്തവും രസകരവുമായ കണ്ടന്റുകള്‍ നല്കാന് സാധിച്ചാല്‍ ഇതിലൂടെ വലിയൊരു വരുമാനം നിങ്ങളെ തേടിയെത്തും


Click it and Unblock the Notifications