Home / Photos
മുട്ട പൊട്ടാതെ തോട് കളയാന്‍ പറ്റുമോ സക്കീർ ഭായിക്ക്:... ബട്ട് ഇനി പറ്റും.. പരീക്ഷിക്കാം ഈ വഴികള്‍
By Ajmal MK
വലിയ ആഗോള പ്രശ്നമൊന്നും അല്ലെങ്കിലും നമ്മളില്‍ പലരേയും ബുദ്ധിമുട്ടിക്കുന്ന ഒരു കാര്യമാണ് നല്ല വൃത്തിയില്‍ പുഴുങ്ങിയ മുട്ട തോട് കളഞ്ഞ് എടുക്കുക എന്നുള്ളത്. പലപ്പോഴും ഇത് സാധ്യമാവണമെന്നില്ല. എന്നാല്‍ അതിനുള്ള മാർഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky
Share
ഫാം-ഫ്രഷ് മുട്ടകൾ തൊലി കളയാൻ ബുദ്ധിമുട്ടായിരിക്കും. ഇത് അവയുടെ പ്രത്യേക രസതന്ത്രത്തിന്റെ കാര്യമാണ്. പുഴുങ്ങനാണെങ്കില് കടയില്‍ നിന്ന് വാങ്ങിക്കുന്നതോ അല്ലെങ്കില്‍ ഫാമില്‍ നിന്നും എത്തിച്ച് അല്പ ദിവസം കഴിഞ്ഞതോ ആയ മുട്ടയെടുക്കുക.
2/8
Photo Credit: boldsky
Share
തണുത്ത വെള്ളത്തിനൊപ്പം തിളപ്പിച്ച് കൊണ്ടുവരുന്നതിനുപകരം തിളച്ച വെള്ളത്തിലേക്ക് മുട്ടയിട്ട് പുഴുങ്ങുന്നത് തൊലി കളയാൻ എളുപ്പമായിരിക്കും.
3/8
Photo Credit: boldsky
Share
മുട്ട നേരിട്ട് വെള്ളത്തിലേക്കിടാതെ സ്പൂണോ മറ്റോ ഉപയോഗിച്ച് പതുക്കെ വെള്ളത്തിലേക്കിടുക.
4/8
Photo Credit: boldsky
Share
ഈ സമയത്ത് നിങ്ങൾ ബേക്കിംഗ് സോഡയോ വിനാഗിരിയോ ഉപ്പോ ചേർക്കേണ്ടതില്ല. നിങ്ങൾ ഓർമ്മിക്കേണ്ട ഒരേയൊരു കാര്യം ആവശ്യത്തിന് വെള്ളം ചേർക്കുക എന്നതാണ്. മുട്ട പുഴുങ്ങുമ്പോള്‍ വെള്ളം മുട്ടയേക്കാള്‍ ഉയർന്ന് നില്‍ക്കണം.
5/8
Photo Credit: boldsky
Share
നിങ്ങളുടെ മുട്ടകൾ എത്ര സമയം തിളപ്പിക്കണം എന്നതും പ്രധാനപ്പെട്ട കാര്യമാണ്. മുട്ടയുടെ വെള്ള ഉറച്ചതും എന്നാൽ നല്ല മഞ്ഞക്കരുമുള്ള ജാമി മുട്ടകൾക്കായി 7 മിനിറ്റ് വേവിക്കുക, അല്ലെങ്കിൽ കൂടുതല്‍ പാകം ചെയ്ത മുട്ടകൾക്കായി 10 മിനിറ്റ് മൊത്തത്തിലുള്ള സമയം സജ്ജീകരിക്കുക.
6/8
Photo Credit: boldsky
Share
വേവിച്ച മുട്ടകള്‍ നന്നായി തണുത്ത വെള്ളത്തിലേക്ക് മാറ്റുക. രണ്ടോ മൂന്നോ മിനിറ്റ് കഴിഞ്ഞതിന് ശേഷം എളുപ്പത്തില്‍ തോട് കളയാന്‍ സാധിക്കും.
7/8
Photo Credit: boldsky
Share
ഓരോ മുട്ടയുടെയും അറ്റത്ത് നിന്നും തുടങ്ങി ചെറുതായി ചൂടായിരിക്കുമ്പോൾ തന്നെ മുട്ട പൊട്ടിച്ചാൽ പണി കൂടുതല്‍ എളുപ്പമാവും. വെള്ളത്തിനുള്ളില്‍ മുക്കിപ്പിടിച്ചോ പൈപ്പിന് ചുവട്ടില്‍ വെച്ചോ തൊലി കളയാവുന്നതാണ്.
8/8
Photo Credit: boldsky
Share
മുട്ട പുഴുങ്ങാനുള്ള വെള്ളത്തിലേക്ക് ഉപ്പിനു പകരം അല്പം വിനാഗിരി ഒഴിച്ച ശേഷം മേല്‍ പറഞ്ഞതുപോലെ പുഴുങ്ങിയാലും മുട്ട പൊട്ടാതെ കിട്ടും. കുക്കറിലും ഇത്തരത്തില്‍ മുട്ട പുഴുങ്ങാം. രണ്ട് വിസിലാണ് കുക്കറില്‍ മുട്ട പുഴുങ്ങിക്കിട്ടാനുള്ള സമയം


Click it and Unblock the Notifications