Home / Photos
Kitchen Hacks- കരിയും കറയും ഇനി പാത്രത്തിലുണ്ടാകില്ല, ഇതാ അഞ്ച് പോംവഴികള്‍
By Jithin TP
പാത്രങ്ങളിലെ കറയും കരിയും നമ്മളെ പലപ്പോഴും അലട്ടുന്ന കാര്യമാണ്. അലൂമിനിയം പാത്രങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കരി കഴുകാന്‍ ഏറെ പ്രയാസവുമാണ്. എന്നാല്‍ അലൂമിനിയം പാത്രങ്ങളില്‍ പറ്റിപിടിച്ചിരിക്കുന്ന എത്ര കഠിനമായ കറകളാണ് എങ്കിലും അവ മാറ്റാന്‍ ചില പൊടിക്കൈകളുണ്ട്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/6
Photo Credit: Boldsky
Share
കരി പുരണ്ടതും കറ പിടിച്ചതുമായ പാത്രങ്ങള്‍ ഇനി നിങ്ങള്‍ക്ക് തലവേദനയാകില്ല. ഇതാ എളുപ്പം പരീക്ഷിക്കാവുന്ന ചില മാര്‍ഗങ്ങള്‍.
2/6
Photo Credit: Boldsky
Share
നമ്മളില്‍ പലരും പാത്രം കഴുകുന്നതിന് ഡിറ്റര്‍ജന്റ് ഉപയോഗിക്കാറുണ്ട്. എന്നാല്‍ കരിപിടിച്ച പാത്രങ്ങളില്‍ ചിലപ്പോള്‍ ഡിറ്റര്‍ജന്റ് ഫലം കാണില്ല. അതിനായി കുറച്ച് ഉപ്പ് കൂടി ചേര്‍ത്ത് നോക്കൂ. വ്യത്യാസം കാണാനാകും
3/6
Photo Credit: Boldsky
Share
നാരങ്ങ നീര് ഉപയോഗിക്കുന്നത് പാത്രം കഴുകാന്‍ മികച്ച മാര്‍ഗമാണ് എന്ന് പലര്‍ക്കും അറിയുമായിരിക്കും. പല ഡിഷ് വാഷ് ബാറുകളും നാരങ്ങനീര് ഉണ്ട് എന്ന് അവകാശപ്പെടുന്നവയാണ്. പാത്രത്തിലെ കറയില്‍ പകുതിയായ മുറിച്ച നാരങ്ങ നന്നായി ഉരയ്ക്കുന്നത് കറ കളയാന്‍ സഹായിക്കും.
4/6
Photo Credit: Boldsky
Share
വീട്ടില്‍ കരിപിടിച്ച പാത്രങ്ങളോ ചട്ടിയോ കലമോ ഉണ്ടെങ്കില്‍ ഇതെല്ലാം വൃത്തിയാക്കാന്‍ സഹായിക്കുന്ന മികച്ച സാധനമാണ് വിനാഗിരി. കറപിടിച്ച പാത്രത്തില്‍ കുറച്ച് വിനാഗിരി ഒഴിക്കുക. എന്നിട്ട് ഇളംചൂടുള്ള വെള്ളവും സോപ്പും ഉപയോഗിച്ച് കഴുകി നോക്കൂ. വ്യത്യാസം കാണാം
5/6
Photo Credit: Boldsky
Share
ടൊമാറ്റോ കെച്ചപ്പ് ഉപയോഗിച്ചും പാത്രങ്ങളിലെ കറ നീക്കം ചെയ്യാം. എന്നാല്‍ ഇത് കുറച്ച് സമയം എടുത്ത് ചെയ്യേണ്ടതാണ്. രാത്രിയില്‍ പാത്രത്തിലെ കറക്ക് മുകളില്‍ കുറച്ച് കെച്ചപ്പ് ഇടുക. അടുത്ത ദിവസം രാവിലെ നോക്കിയാല്‍ പാത്രത്തിലെ കറ പോയാതായി കാണാനാകും
6/6
Photo Credit: Boldsky
Share
കരിയും കറയും പിടിച്ച പാത്രങ്ങള്‍ വൃത്തിയാക്കാന്‍ വീഞ്ഞ് സഹായിക്കും. കറയ്ക്ക് മുകളില്‍ വീഞ്ഞ് ഒഴിച്ച ശേഷം അല്പനേരം ഉണങ്ങാന്‍ വെക്കുക. അല്പസമയം കഴിഞ്ഞ ശേഷം പാത്രം ഉരച്ച് കഴുകി നോക്കൂ


Click it and Unblock the Notifications