Home / Photos
ദീർഘനാൾ കറിവേപ്പില കേടുവരാതെ സൂക്ഷിക്കാൻ ആകുമോ? ഇതാ ചില പൊടിക്കൈകൾ...
By Nikhil Raju
കറിവേപ്പില എന്നാൽ പാചകത്തിൽ മലയാളിക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. കറിവേപ്പില സുലഭമായി ലഭിക്കാത്ത ആളുകൾ പലപ്പോഴും ഇത് സൂക്ഷിച്ച് വയ്ക്കാന്‍ കഷ്ടപ്പെടാറുണ്ട്. അങ്ങനെയുള്ളവർ ഈ വിദ്യകൾ ഒന്ന് പരിഷീച്ച് നോക്കൂ. കറിവേപ്പില സൂക്ഷിച്ച് വയ്ക്കാന്‍ ആഗ്രഹിക്കുന്നര്ക്കായിചില നുറുങ്ങ് വിദ്യകള്‍.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: boldsky
Share
കറിവേപ്പില കേടുകൂടാതെ സൂക്ഷിച്ച് വയ്ക്കാന്‍ ആഗ്രഹിക്കുന്നര്ക്കായിചില നുറുങ്ങ് വിദ്യകള്‍ താഴെ
2/5
Photo Credit: boldsky
Share
തണ്ടുകള്‍ ഇല്ലാതെ പറിച്ച് എടുത്താല്‍ കറിവേപ്പില ചീത്തയായി പോകാനുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്. കുപ്പിയുടെ ജാറില്‍ വെള്ളം നിറച്ച് അതില്‍ തണ്ടോടു കൂടിയുള്ള കറിവേപ്പില ഇട്ട് വയ്ക്കാം. ഏറെനാൾ കറിവേപ്പ് സൂക്ഷിക്കാന്‍ ഈ രീതി വളരെ അധികം സഹായിക്കും. ഇനി ഈ ഇലകള്‍ ഒരു കോട്ടണ്‍ തുണിയില്‍ നന്നായി പൊതിഞ്ഞ് ഫ്രിഡ്ജില്‍ സൂക്ഷിച്ചാൽ ഏറെ നാൾ കേടുവരാതെ സൂക്ഷിക്കാം
3/5
Photo Credit: boldsky
Share
ഒരു പാത്രത്തിൽ വെള്ളമെടുത്ത് വിനിഗര്‍ ഒഴിച്ച് കറിവേപ്പിലകള്‍ മുക്കി വയ്ക്കാം.മുക്കിവെച്ച ശേഷം ഇലകള്‍ കഴുകിയെടുത്ത് ഉണക്കാനായി ഒരു പേപ്പറില്‍ നിവര്‍ത്തിയിടണം.
4/5
Photo Credit: boldsky
Share
വെള്ളത്തിന്റെ വിനിഗറിന്റെയും മിശ്രിതത്തില്‍ കഴുകിയെടുത്ത കറിവേപ്പില പ്ലാസ്റ്റിക് പാത്രത്തിലോ ഗ്ലാസ് ജാറിലോ സൂക്ഷിക്കുന്നതും നല്ലതാണ്. ഫ്രിഡ്ജില്‍ ഇത് രണ്ട് മാസം വരെ സൂക്ഷിക്കാവുന്നതാണ്
5/5
Photo Credit: boldsky
Share
ഇലകള്‍ തണ്ടില്‍ നിന്ന് അടര്‍ത്തി എടുത്ത് ഫ്രീസറില്‍ സൂക്ഷിക്കുന്ന രീതിയാണ് അടുത്തത് . വിനിഗറിന്റെ വെള്ളത്തില്‍ കഴുകിയെടുത്ത ഇലകള്‍ സിപ്പ് ലോക്ക് കവറില്‍ സൂക്ഷിക്കണം. ഈ രീതിയില്‍ വച്ചാല്‍ ഏറെനാൾ കറിവേപ്പില കേട് വരാതെ ഇരിക്കും.


Click it and Unblock the Notifications