Home / Photos
White Clothes Washing- വെളുത്ത വസ്ത്രം അലക്കാം ഈസിയായി.. ഈ എട്ട് ട്രിക്കുകള്‍ ഓര്‍ത്താല്‍ മതി
By Jithin TP
വെളുത്ത വസ്ത്രങ്ങള്‍ ധരിക്കാന്‍ നമുക്കൊക്കെ ഇഷ്ടമായിരിക്കും. എന്നാല്‍ അവയില്‍ പെട്ടെന്ന് അഴുക്കാകും എന്ന് കരുതി വെള്ള വസ്ത്രങ്ങളെ മനസില്ലാ മനസോടെ നിരാകരിക്കുന്നവരും ഉണ്ട്. വെള്ള വസ്ത്രങ്ങളിലെ അഴുക്ക് ഫലപ്രദമായി എങ്ങനെ നീക്കം ചെയ്യും എന്ന് പലര്‍ക്കും അറിയണം എന്നില്ല
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: Boldsky
Share
വെള്ള വസ്ത്രങ്ങള്‍ കഴുകുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തെല്ലാമാണ് എന്ന് പരിശോധിക്കാം
2/9
Photo Credit: Boldsky
Share
വെള്ള വസ്ത്രം അലക്കുമ്പോള്‍ മറ്റ് വസ്ത്രങ്ങള്‍ക്കൊപ്പം കൂട്ടിയിടുകയോ നനയ്ക്കുകയോ ചെയ്യരുത്. വെളുത്ത വസ്ത്രങ്ങള്‍ വെവ്വേറെ കഴുകുന്നത് നിറമുള്ള വസ്ത്രങ്ങളിലെ നിറം പിടിക്കുന്നത് തടയും
3/9
Photo Credit: Boldsky
Share
വാഷിംഗ് മെഷീനിലാണ് അലക്കുന്നത് എങ്കില്‍ ഒരുപാട് വസ്ത്രങ്ങള്‍ കുത്തിനിറച്ച് വെക്കുന്നത് ഒഴിവാക്കുക. അങ്ങനെ ചെയ്യുന്നത് വസ്ത്രങ്ങളിലെ അഴുക്ക് പോകുന്നതിന് തടസമാകും.
4/9
Photo Credit: Boldsky
Share
ഏത് നിറത്തിലുള്ള വസ്ത്രമാണെങ്കിലും ശരിയായ ഡിറ്റര്‍ജന്റ് തിരഞ്ഞെടുക്കണം. എന്നാല്‍ വെള്ള വസ്ത്രങ്ങളില്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം
5/9
Photo Credit: Boldsky
Share
കറയുള്ള വെളുത്ത വസ്ത്രങ്ങള്‍ പെട്ടെന്ന് തന്നെ കഴുകാന്‍ നോക്കുക. ക്ലോറിന്‍ ബ്ലീച്ച് വസ്ത്രങ്ങളെ വെളുപ്പിക്കുമെങ്കിലും അമിതമായി ഉപയോഗിക്കുന്നത് സ്വാഭാവിക നിറം നഷ്ടപ്പെടുത്തും.
6/9
Photo Credit: Boldsky
Share
ചൂടുവെള്ളത്തിലോ നേര്‍ത്ത ചൂടുള്ള വെള്ളത്തിലോ കഴുകുക. കറയുടെ തീവ്രതയോ നിറവ്യത്യാസമോ അനുസരിച്ച് ചൂട് ക്രമീകരിക്കാം
7/9
Photo Credit: Boldsky
Share
കൊമേഴ്സ്യല്‍ ഫാബ്രിക് സോഫ്റ്റനറുകള്ക്ക് പകരം വിനാഗിരി ഉപയോഗിക്കുക. കൊമേഴ്സ്യല്‍ ഫാബ്രിക് സോഫ്റ്റനറുകള്‍ ഇത് വെളുത്ത തുണികളില്‍ ചില പാടുകള്‍ അവശേഷിപ്പിക്കും
8/9
Photo Credit: Boldsky
Share
ഡ്രയറില്‍ വയ്ക്കുന്നതിന് മുമ്പ് വസ്ത്രങ്ങള്‍ ഓരോന്നായി എടുത്ത് പരിശോധിക്കണം. കറയോ അഴുക്കോ പോയില്ല എങ്കില്‍ പെട്ടെന്ന് തന്നെ വീണ്ടും കഴുകുക.
9/9
Photo Credit: Boldsky
Share
അമിതമായ ചൂടില്‍ വസ്ത്രം ഉണക്കരുത്. അത് വെളുത്ത വസ്ത്രങ്ങളുടെ സ്വാഭാവിക നിറം നഷ്ടപ്പെടുത്തും


Click it and Unblock the Notifications