Home / Photos
'രണ്ട് പെണ്‍കുഞ്ഞുങ്ങളുടെ അമ്മയായതില്‍ അനുഗ്രഹീതയായി തോന്നി, പ്രത്യേകിച്ച് വലിയ മാറ്റങ്ങളൊന്നും ഇപ്പോള്‍ തോന്നുന്നില്ല' പ്രേക്ഷകരോട് പേളിയും ശ്രീനീഷും...
By NEETHU BABY
സോഷ്യല്‍മീഡിയയില്‍ മലയാളികള്‍ക്കിടയില്‍ ഇത്രയധികം ഫാന്‍ബേസുള്ള വേറെ താരദമ്പതികള്‍ വൈറെയുണ്ടോ എന്ന കാര്യം സംശയമാണ്. അത്രയധികം ആരാധനയാണ് താരത്തോടും കുടുംബത്തോടും ആരാധകര്‍ക്കുള്ളത്. തന്റെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും പേളി ആരാധകര്‍ക്കായി പങ്കുവക്കാറുണ്ട്.
ബിഗ് ബോസിലൂടെയാണ് പേളിയും ശ്രീനീഷും പ്രണയത്തിലായത്. ഷോക്ക് വേണ്ടിയുള്ള വെറും ലൗ സ്ട്രാറ്റജിയായിരുന്നെന്ന് പലരും വിലയിരുത്തിയെങ്കിലും അതെല്ലാം പാടെ തള്ളിക്കളഞ്ഞ് ഇരുവരും വിവാഹിതരാവുകയായിരുന്നു. താരങ്ങളുടെ പ്രണയവും വിവാഹവും രണ്ടുമക്കളുടെ ജനനവുമെല്ലാം സോഷ്യല്‍മീഡിയയ ഏറ്റെടുത്തതായിരുന്നു.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Pearle Maaney Instagram
Share
രണ്ടു പേരുടേയും ബോണ്ടിങ്ങ് കണ്ടിരിക്കാന്‍ തന്നെ നല്ല രസമാണ്, നിലുവിന് നിതാരയോട് വലിയ കെയറിങ്ങാണുള്ളത്. ഇതെല്ലാം കാണുമ്പോള്‍ വലിയ സന്തോഷം തോന്നുന്നു. പ്രക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് പേളിയും ശ്രീനിഷും...
2/8
Photo Credit: Pearle Maaney Instagram
Share
നീണ്ട ഒരിടവേളക്ക് ശേഷം 'ക്വൂ ആന്റ് എ' വീഡിയോ പങ്കുവച്ച് എത്തിയിരിക്കുകയാണ് പേളിയും ശ്രീനീഷും. പ്രക്ഷകരുടെ ചോദ്യത്തിന് മറുപടിയുമായെത്തിയിരിക്കുകയാണ് താരങ്ങള്‍. ആരാധകരുടെ ചോദ്യങ്ങളിലധികവും ഇരുവരുടേയും മക്കളായ നിലയേയും നിതാരയേയും കുറിച്ചായിരുന്നു.
3/8
Photo Credit: Pearle Maaney Instagram
Share
രണ്ടുപേരും തമ്മില്‍ വളരെയധികം സാമ്യതകളുണ്ടെന്നും അത് കണ്ടിരിക്കാന്‍ തന്നെ രസമാണെന്നുമാണ് പേളി പറയുന്നത്. വീട്ടിലെ മറ്റു കുട്ടികളെ വച്ച് നോക്കുമ്പോള്‍ നിതാര വളരെ പാവമാണെന്ന് തോന്നിയിട്ടുണ്ടെന്നും മൂന്നു മാസം കഴിയുമ്പോളറിയാം എന്നും പേളി പറയുന്നു.
4/8
Photo Credit: Pearle Maaney Instagram
Share
നിലയുടെ ഹോബി ഇപ്പോള്‍ പ്ലേ റൂമില്‍ ഇരുന്ന് കളിക്കുകയെന്നതാണ്. ആരും കൂട്ടിന് ഇല്ലെങ്കിലും ഒറ്റക്കിരുന്ന് കിച്ചണ്സെറ്റെല്ലാം എടുത്ത് വച്ച് കളിച്ചുകൊള്ളും. നില പേളിയെപ്പോലെയാണ് കാണാനെന്നും ശ്രീനീഷ് പറയുന്നു.
5/8
Photo Credit: Pearle Maaney Instagram
Share
പേളിയും നിതാരയും നിലയും ഒരുമിച്ചാണ് ഉറങ്ങുന്നത്. ഉറക്കത്തില്‍ പോലും നില നിതാരയെ വളരെയധികം കെയറിങ്ങാണ്. ഉറക്കത്തില്‍ പോലും നിലക്ക് നിതാരയെ ഉമ്മവെക്കണം, അവര്‍ തമ്മിലുള്ള ബോണ്ടിങ്ങ് കണ്ടിരിക്കാന്‍ തന്നെ നല്ല രസമാണെന്നും പോളി പറയുന്നു. നില വളരെ പ്രൊട്ടക്ടീവാണെന്നും പേളി പറയുന്നു.
6/8
Photo Credit: Pearle Maaney Instagram
Share
നിലയേയും നിതാരയേയും ബിഗ് ബോസിലേക്ക് വിടുമോയെന്ന ചോദ്യത്തിന് ശ്രീനിഷ് വിടുമെന്നും പേളി വിടില്ലെന്നും തമാശ രൂപേണ പറയുന്നു. അതുകൊണ്ടല്ലെ എനിക്ക് പേളിയെ കിട്ടിയത്, ഞാനൊരു ടിപ്പിക്കല്‍ അമ്മയായിരിക്കുമെന്നും പോകേണ്ട എന്ന് പറയുമെന്നും ഇരുവരും പറയുന്നു.
7/8
Photo Credit: Pearle Maaney Instagram
Share
അവസാനം വരെ നിതാരക്ക് പേരൊന്നും കിട്ടുന്നില്ലായിരുന്നെനന്നും നിതാരയുടെ പേരിന്റെ അര്‍ത്ഥം 'ഡിപ്പ് റൂട്ടഡ്' എന്നാണ്. നിലയും, താരയും എന്നാണ് ആദ്യം വിചാരിരുന്നെതും. പിന്നെ നിലയുടെ 'നി'യും ചേര്‍ത്താണ് നിതാര എന്ന പേരിട്ടത്.
8/8
Photo Credit: Pearle Maaney Instagram
Share
രണ്ട് കുട്ടികള്‍ ഉള്ളതുകൊണ്ട് ഞാന്‍ പ്രതീക്ഷിച്ച അത്രയും ബുദ്ധിമുട്ടന്നുമില്ല, ആലുവയിലെ വീട്ടിലായതുകൊണ്ട് കുഞ്ഞുങ്ങളെ നോക്കാനും സഹായമുണ്ടെന്നും പേളി പറയുന്നു. രണ്ട് പെണ്‍കുഞ്ഞുങ്ങളുടെ അമ്മയായതില്‍ അനുഗ്രഹീതയായി തോന്നിയെന്നും പേളി പറയുന്നു.


Click it and Unblock the Notifications