Home / Photos
skin care: സ്ട്രോബെറിയുണ്ടോ കൈയ്യില്‍; എങ്കില്‍ ഫേസ്മാസ്ക് തയ്യാറാക്കൂ, ചര്‍മത്തിന് ഈ മാറ്റങ്ങള്‍ ഉറപ്പ്!!
By Vaisakhan MK
സ്ട്രോബെറി കഴിക്കാന്‍ നല്ല ടേസ്റ്റുള്ള കാര്യമാണ്. ചര്‍മകാന്തിക്ക് വളരെ നല്ലതാണ് ഇവ. സ്ട്രോബെറി കൊണ്ടുള്ള ഫേസ്മാസ്ക് മുഖകാന്തിക്ക് ഏറ്റവും ബെസ്റ്റാണ്. ചര്‍മം വളരെ സോഫ്റ്റാവാന്‍ ചെയ്യേണ്ടത് സ്ട്രോബെറി കൊണ്ടുള്ള ചില പൊടിക്കൈകളാണ്. ഇവ ഏതൊക്കെയാണ് പരിശോധിക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: boldsky.com
Share
ശൈത്യകാലമോ വേനല്‍ കാലമോ എന്തുമാവട്ടെ, ഫേസ്മാസ്ക്കുകള്‍ നമ്മുടെ ചര്‍മത്തിന് നല്ലതാണ്. സ്ട്രോബെറിയും ഫ്രഷ് ക്രീമും ചേര്‍ത്ത് ഫേസ്മാസ്ക്കുകള്‍ സ്ഥിരമായി പുരട്ടുക. മുഖക്കുരുവിനെ പൂര്‍ണമായി അത് ഇല്ലാതാക്കും
2/5
Photo Credit: boldsky.com
Share
തണുപ്പ് കാലത്ത് ചര്‍മം വരണ്ടുണങ്ങുന്നത് സാധാരണമാണ്. സ്ട്രോബറിയുടെ സത്ത് ചേര്‍ത്തുണ്ടാക്കുന്ന ഫേസ്മാസ്ക്കുകള്‍ ഈ സമയത്ത് ഉപയോഗിക്കാന്‍ നല്ലത്. ഇവ അരിപ്പൊടിയും, യോഗര്‍ട്ടും, വിറ്റാന്‍ ഇ ക്യാപ്സൂളും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് തേക്കുക. പത്ത് മിനുട്ട് കഴിഞ്ഞ് കഴുകി കളഞ്ഞാല്‍ ചര്‍മം തിളങ്ങും
3/5
Photo Credit: boldsky.com
Share
സ്ട്രോബറി സ്ക്രബുകളും ചര്‍മകാന്തിക്കായി ഉപയോഗിക്കാവുന്നത്. ചെറുതായി സ്ട്രോബറികള്‍ മുറിക്കുക. അത് ഉപയോഗിച്ച് മുഖത്ത് തടവുക. പത്ത് മുനുട്ടോളം തുടരുക. സ്ട്രോബറിയില്‍ ആല്‍ഫാ ഹൈഡ്രോക്സി ആസിഡുകളുണ്ട്. ഇവ ചര്‍മകാന്തിക്ക് വളരെ നല്ലതാണ്
4/5
Photo Credit: boldsky.com
Share
ചര്‍മം വെട്ടിത്തിളങ്ങാനും, അതുപോലെ വളരെ മൃദുവായി മാറ്റാനും സ്ട്രോബറിയും ചോക്ലേറ്റും ചേര്‍ത്തുള്ള ഫേസ്മാസ്കുകള്‍ ഉപയോഗിക്കുക. സ്ട്രോബറിയും കുറച്ച് തേനും, ഒപ്പം ഒരു ടേബിള്‍ സ്പൂണ്‍ കൊക്കോ പൗഡറുമുണ്ടെങ്കില്‍ ഇത് തയ്യാറാക്കാം. പതിനഞ്ച് മിനുട്ടോളം മുഖത്ത് പിടിപ്പിച്ച ശേഷം കഴുകി കളയുക.
5/5
Photo Credit: boldsky.com
Share
സ്ട്രോബറിയും ലൈമും ചേര്‍ന്ന ഫേസ്മാസ്ക് അതുപോലെ ശൈത്യകാലത്ത് അത്യുത്തമമാണ്. ചര്‍മത്തിന്റെ ടാനുകളെ നീക്കം ചെയ്യാന്‍ ഇവ സഹായിക്കും. സ്ട്രോബറികള്‍ ലൈം ജ്യൂസിനൊപ്പം ചേര്‍ത്താണ് ഉപയോഗിക്കേണ്ടത്. പതിനഞ്ച് പിടിപ്പിച്ച ശേഷം വെള്ളത്തില്‍ കഴുകി കളയുക.


Click it and Unblock the Notifications