bredcrumb

Hair: ഇനി നിങ്ങളുടെ മുടിയും തിളക്കമേറിയതാവും; ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍ മാത്രം

By Vaisakhan MK
| Updated: Thursday, November 24, 2022, 08:44 [IST]
മുടി വരണ്ട് പൊട്ടിപ്പോകുന്നത് ഏതൊരാളുടെയും വലിയ പ്രശ്‌നങ്ങളിലൊന്നാണ്. പല ഉല്‍പ്പന്നങ്ങളും ട്രൈ ചെയ്തിട്ടും ഫലം കാണാത്തവരുണ്ടാവും. എങ്കിലും നിരാശപ്പെടേണ്ടതില്ല. ഇക്കാര്യങ്ങള്‍ സ്ഥിരമായി ഉപയോഗിച്ചാല്‍ ഉറപ്പായും നിങ്ങളുടെ മുടിക്ക് തിളക്കമേറും. അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
Hair: ഇനി നിങ്ങളുടെ മുടിയും തിളക്കമേറിയതാവും; ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍ മാത്രം
1/6
ചായ സ്ഥിരമായി കഴിക്കുക. അതുപോലെ ഷാംപൂ ഉപയോഗിച്ച് മുടിയൊന്ന് കഴുകിയ ശേഷം, ചായ കുടിക്കുന്നത് ശീലമാക്കുക. വെളുത്ത മുടിയുണ്ടെങ്കില്‍ അടക്കം അത് ഇല്ലാതാക്കും. സ്വാഭാവിക നിറം നിലനിര്‍ത്തും.

Hair: ഇനി നിങ്ങളുടെ മുടിയും തിളക്കമേറിയതാവും; ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍ മാത്രം
2/6
കോഴിമുട്ടയും ഷാംപുവും സമം ചേര്‍ത്ത് മുടിയില്‍ പുരട്ടുക. ഇതിലും വരണ്ട മുടിയെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവില്ല. ആഴ്ച്ചയില്‍ ഒരിക്കലെങ്കിലും ഇങ്ങനെ ചെയ്യുന്നത് ശീലമാകുക. കഴുകി കളഞ്ഞ ശേഷം കണ്ടീഷണറും ഉപയോഗിക്കുക

Hair: ഇനി നിങ്ങളുടെ മുടിയും തിളക്കമേറിയതാവും; ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍ മാത്രം
3/6
റൈസ് മില്‍ക്കും തേനും മുടിയെ മോയ്‌സ്ചുറൈസ് ചെയ്ത് തിളക്കമേറിയതാവാന്‍ സഹായിക്കുന്നതാണ്. അരച്ചെടുത്ത അരിയും വെള്ളവും ഉപയോഗിച്ച് ഇവ ഉണ്ടാക്കാം. ഇതിനൊപ്പം രണ്ട് ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ക്കുക. മുപ്പത് മിനുട്ട് മുടിയില്‍ തേച്ച് പിടിപ്പിക്കുക. ഷാംപൂ ഉപയോഗിച്ച് ഇത് കഴുകി കളയുക. ഓരോ ആഴ്ച്ചയും ഇത് ശീലമാക്കുക. നല്ല സുഗന്ധവും മുടിക്ക് സമ്മാനിക്കും.

Hair: ഇനി നിങ്ങളുടെ മുടിയും തിളക്കമേറിയതാവും; ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍ മാത്രം
4/6
വാഴപ്പഴവും വെണ്ണപഴവും ചേര്‍ത്ത് ഒരു മിശ്രിതമാക്കുക. ഇത് മുടിയില്‍ തേച്ച് പിടിപ്പിക്കുക. മുപ്പതിന് മിനുട്ടിന് ശേഷം നല്ലൊരു ഷാംപൂ ഉപയോഗിച്ച് ക്ലീന്‍ ചെയ്യുക. ഇത് മുടിയെ വളര്‍ത്താനും സ്മൂത്തായി നിലനിര്‍ത്താനും സഹായിക്കും

Hair: ഇനി നിങ്ങളുടെ മുടിയും തിളക്കമേറിയതാവും; ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍ മാത്രം
5/6
വെളിച്ചെണ്ണ മുടിക്ക് ഏറെ ഗുണം ചെയ്യുന്നതാണ്. ചെറുതായി തിളപ്പിച്ച ശേഷം ഇത് തളയില്‍ തേക്കുക. പെട്ടെന്ന് തന്നെ മുടിയില്‍ മാറ്റം കാണാന്‍ സാധിക്കും. ഹെയര്‍ ഡ്രയര്‍ ഉപയോഗിക്കുന്നതും അവസാനിപ്പിക്കുക. ഇതിലൂടെ മുടി വരണ്ട് പോകുന്നതും, പൊട്ടിപ്പോകുന്നതും അവസാനിപ്പിക്കാം.

Hair: ഇനി നിങ്ങളുടെ മുടിയും തിളക്കമേറിയതാവും; ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍ മാത്രം
6/6
ഒലീവ് എണ്ണയോ ബദാം എണ്ണയോ സ്ഥിരമായി ഉപയോഗിക്കുക. മുടി കൊഴിച്ചില്‍ അടക്കം നില്‍ക്കുക. ഇവ ഉപയോഗിച്ച് ആദ്യം മസാജ് ചെയ്ത് പിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം കഴുകി കളയണം. ഇതിന് മുമ്പ് ഇവ ചെറുതായി ചൂടാക്കുന്നത് നല്ലതായിരിക്കും

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X