bredcrumb

ചര്‍മത്തിന്റെ പ്രശ്‌നങ്ങള്‍ ഇനി മറന്നേക്കൂ; ഇക്കാര്യങ്ങള്‍ ശീലമാക്കിയാല്‍ നക്ഷത്രം പോലെ തിളങ്ങും

By Vaisakhan MK
| Published: Monday, November 28, 2022, 07:24 [IST]
ചര്‍മത്തിന് ഏറ്റവും നല്ല നാച്ചുറലായിട്ടുള്ള സ്‌കിന്‍ കെയറുകളാണ്. അവ മുഖക്കുരുവിനെയും എണ്ണമയത്തെയുമെല്ലാം മാറ്റി ചര്‍മത്തെ ക്ലീനാക്കിയെടുക്കാന്‍ സഹായിക്കാന്‍. പാര്‍ശ്വഫലങ്ങളുമുണ്ടാവില്ല. അത്തരത്തില്‍ നിങ്ങളുടെ സ്‌കിന്‍ കെയറില്‍ ഉള്‍പ്പെടുത്തേണ്ടതാണ് ഇക്കാര്യങ്ങള്‍.
ചര്‍മത്തിന്റെ പ്രശ്‌നങ്ങള്‍ ഇനി മറന്നേക്കൂ; ഇക്കാര്യങ്ങള്‍ ശീലമാക്കിയാല്‍ നക്ഷത്രം പോലെ തിളങ്ങും
1/6
ചര്‍മത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സ്‌കിന്‍ കെയറുകള്‍ അത്യാവശ്യമാണ്. ചര്‍മത്തിന് ആവശ്യമായ ഈര്‍പ്പം നല്‍കി വരണ്ടുപോകാതെ നിലനിര്‍ത്താന്‍ മോയ്‌സ്ചുറൈസര്‍ അടക്കമുള്ളവ സഹായിക്കും
ചര്‍മത്തിന്റെ പ്രശ്‌നങ്ങള്‍ ഇനി മറന്നേക്കൂ; ഇക്കാര്യങ്ങള്‍ ശീലമാക്കിയാല്‍ നക്ഷത്രം പോലെ തിളങ്ങും
2/6
സ്‌കിന്‍കെയറുകളില്‍ കൃത്യമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തുക എന്നതാണ് ശ്രദ്ധിക്കേണ്ടത്. പ്രത്യേകിച്ച് മഞ്ഞുകാലത്ത് അത് ശ്രദ്ധിക്കണം. ഈ സമയം ചര്‍മം വരണ്ടുണങ്ങി പോകുന്നത് പതിവാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ ചര്‍മകാന്തി തന്നെ നഷ്ടമാകും

ചര്‍മത്തിന്റെ പ്രശ്‌നങ്ങള്‍ ഇനി മറന്നേക്കൂ; ഇക്കാര്യങ്ങള്‍ ശീലമാക്കിയാല്‍ നക്ഷത്രം പോലെ തിളങ്ങും
3/6
ഡോക്ടര്‍മാര്‍ അടക്കം നിര്‍ദേശിക്കുന്നത് മൂന്ന് കാര്യങ്ങള്‍ സ്‌കിന്‍ കെയറില്‍ ഉള്‍പ്പെടുത്തണമെന്നാണ്. അതിന്റെ ഗുണങ്ങള്‍ ഏറെയാണ്.
ചര്‍മത്തിന്റെ പ്രശ്‌നങ്ങള്‍ ഇനി മറന്നേക്കൂ; ഇക്കാര്യങ്ങള്‍ ശീലമാക്കിയാല്‍ നക്ഷത്രം പോലെ തിളങ്ങും
4/6
ആദ്യത്തേത്ത് തേനാണ്. നല്ലൊരു മോയ്‌സ്ചുറൈസറാണ് തേന്‍. അതിലുപരി ഏറ്റവും പ്രകൃതി ദത്തമായ കാര്യവും. ചര്‍മത്തിലെ ചുളിവുകളും വിടവുകളുമെല്ലാം നികത്താന്‍ തേന്‍ സഹായിക്കും.

ചര്‍മത്തിന്റെ പ്രശ്‌നങ്ങള്‍ ഇനി മറന്നേക്കൂ; ഇക്കാര്യങ്ങള്‍ ശീലമാക്കിയാല്‍ നക്ഷത്രം പോലെ തിളങ്ങും
5/6
ബദാം എന്ന് കേട്ടാല്‍ തന്നെ ആരുടെ വായിലും കപ്പലോടും. പക്ഷേ ഇത് കഴിക്കാനുള്ളതല്ല. ബദാം പൊടിയാക്കി വെള്ളം ചെറുതായി ഉപയോഗിച്ച് നല്ല കട്ടിയുള്ള പേസ്റ്റാക്കി മാറ്റുക. ഇത് പാലിനൊപ്പം ചേര്‍ത്ത് മുഖത്ത് തേക്കുക. ചര്‍മത്തിലാകെ തേക്കാവുന്നതാണ്. വളരെ മൃദുവായി ചര്‍മം മാറും

ചര്‍മത്തിന്റെ പ്രശ്‌നങ്ങള്‍ ഇനി മറന്നേക്കൂ; ഇക്കാര്യങ്ങള്‍ ശീലമാക്കിയാല്‍ നക്ഷത്രം പോലെ തിളങ്ങും
6/6
മഞ്ഞള്‍ പിന്നെ ചര്‍മത്തിന് ഏറ്റവും ബെസ്റ്റായ കാര്യമാണ്. ആന്റി ഓക്‌സിഡന്റുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ചര്‍മത്തെ തിളങ്ങാനും, മറ്റ് ചര്‍മ സംബന്ധമായ എല്ലാ പ്രശ്‌നങ്ങളെയും ഇത് പരിഹരിക്കും. നാച്ചുറലായിട്ടുള്ള ആ തിളക്കം വീണ്ടെടുക്കാന്‍ മഞ്ഞള്‍ സഹായിക്കും. മുഖം നോക്കിയാല്‍ തന്നെ നല്ല ഐശ്യര്വവുമുണ്ടാകും.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X