Home / Photos
എന്തായിത് ഭുവി, ഇങ്ങനൊക്കെ ചെയ്യാമോ? തോല്‍പ്പിച്ചത് 2 കളികള്‍, ഏഷ്യാകപ്പില്‍ ഇന്ത്യ പുറത്ത്!!
By Vaisakhan MK
india ousted out from asia cup after back to back loses against pakistan and srilanka
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: https://www.instagram.com/indiancricketteam/
Share
ഭുവനേശ്വര്‍ കുമാറാണ് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യയെ പരാജയപ്പെടുത്താന്‍ കാരണം. 15 റണ്‍സോളമാണ് താരം വഴങ്ങിയത്. പാകിസ്താനെതിരെ 19 റണ്‍സും ഭുവനേശ്വര്‍ വഴങ്ങിയിരുന്നു
2/7
Photo Credit: https://www.instagram.com/indiancricketteam/
Share
ശ്രീലങ്കയ്ക്കെതിരായ മത്സരത്തോടെ ഇന്ത്യ ഏഷ്യാ കപ്പില്‍ നിന്ന് പുറത്തായിരിക്കുകയാണ്. ലങ്ക ഇന്ത്യയെ തോല്‍പ്പിച്ചതാണ് കാരണം. അവസാന ഓവറിലെ ത്രില്ലറിനൊടുവിലാണ് ഈ വിജയം ശ്രീലങ്ക നേടിയത്
3/7
Photo Credit: https://www.instagram.com/indiancricketteam/
Share
ശ്രീലങ്കയ്ക്കെതിരെ ഗംഭീര പ്രകടനമാണ് ക്യാപ്റ്റനായ രോഹിത് ശര്‍മ പുറത്തെടുത്തത്. 41 പന്തില്‍ 72 റണ്‍സാണ് രോഹിത് അടിച്ചത്. നാല് സിക്സറും അഞ്ച് ബൗണ്ടറിയും ആ ഇന്നിംഗ്സിലുണ്ടായിരുന്നു
4/7
Photo Credit: https://www.instagram.com/indiancricketteam/
Share
അഫ്ഗാനിസ്ഥാനെ പാകിസ്താന് പരാജയപ്പെടുത്തി ഫൈനലില്‍ കടന്നതോടെയാണ് ഇന്ത്യ ഏഷ്യാകപ്പില്‍ നിന്ന് പുറത്തായത്. ഫൈനലില്‍ പാകിസ്താനും ശ്രീലങ്കയും ഏറ്റുമുട്ടും
5/7
Photo Credit: https://www.instagram.com/indiancricketteam/
Share
രോഹിത്തിന്റെ ഇന്നിംഗ്സ് ഗംഭീരമായിരുന്നെങ്കിലും ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. വിരാട് കോലിയും കെഎല്‍ രാഹുലും തുടക്കത്തില്‍ തന്നെ പുറത്തായതോടെ ഇന്ത്യ പ്രതിരോധത്തിലായിരുന്നു
6/7
Photo Credit: https://www.instagram.com/indiancricketteam/
Share
ട്വന്റി ട്വന്റി ലോകകപ്പിന് മുമ്പ് ഇന്ത്യ മുന്നൊരുക്കമായി കണ്ടിരുന്ന ടൂര്‍ണമെന്റായിരുന്നു ഏഷ്യാകപ്പ്. ടീം പുറത്തായതോടെ വലിയ തിരിച്ചടിയാണ് ഇന്ത്യക്ക്നേരിട്ടത്
7/7
Photo Credit: https://www.instagram.com/indiancricketteam/
Share
അത് മാത്രമല്ല കിരീടമില്ലാത്ത ഇന്ത്യയുടെ മറ്റൊരു സീസണ് കൂടിയാണ് കടന്നുപോവുന്നത്. വിരാട് കോലിയുടെ ക്യാപ്റ്റന്‍ സ്ഥാനം തെറിച്ചത് തന്നെ ക്യാപ്റ്റന്‍സിയുടെയും കിരീടമില്ലാത്തതിന്റെയും പേരിലായിരുന്നു


Click it and Unblock the Notifications