Home / Photos
കിങ് ഈസ് ബാക്ക്; വിരാട് കോലിയുടെ മരണമാസ് ബാറ്റിംഗ്, ജയിച്ചത് പാകിസ്താന്
By Vaisakhan MK
india vs pakistan asia cup match: virat kohli return to form, but pakistan win, pics goes viral
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: https://www.instagram.com/indiancricketteam/
Share
ഏഷ്യാ കപ്പില്‍ ഇതുവരെയുള്ള മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് അര്‍ധ സെഞ്ച്വറികള്‍ വിരാട് കോലി കണ്ടെത്തി കഴിഞ്ഞു. പാകിസ്താനെതിരായ ആദ്യ മത്സരത്തിലും കോലി 35 റണ്‍സ് നേടിയിരുന്നു
2/7
Photo Credit: https://www.instagram.com/indiancricketteam/
Share
ഗംഭീരമായ ഓപ്പണിംഗ് കൂട്ടുകെട്ടായിരുന്നു രോഹിത് ശര്‍മയും കെഎല്‍ രാഹുലും ചേര്‍ന്നുണ്ടാക്കിയത്. അഞ്ചോവറില്‍ ഇരുവരും ചേര്‍ന്ന് 54 റണ്‍സടിച്ചിരുന്നു. രോഹിത്തും രാഹുലും രണ്ട് സിക്സര്‍ വീതം അടിച്ചു
3/7
Photo Credit: https://www.instagram.com/indiancricketteam/
Share
ഏഷ്യാ കപ്പിലെ ഗംഭീരമായ ബാറ്റിംഗ് പ്രകടനമായിരുന്നു ഇന്ത്യ കാഴ്ച്ചവെച്ചത്. എന്നാല്‍ ബൗളിംഗില്‍ പരാജയമായി. അതാണ് അഞ്ച് വിക്കറ്റിന്റെ തോല്‍വി പാകിസ്താനോട് വഴങ്ങാന്‍ കാരണം
4/7
Photo Credit: https://www.instagram.com/indiancricketteam/
Share
ഫഖര്‍ സമാനെ പുറത്താക്കി യുസവേന്ദ്ര ചെഹല്‍ ഇന്ത്യക്ക് ബ്രേക് ത്രൂ നല്‍കിയെങ്കിലും അത് വലിയ നേട്ടമുണ്ടാക്കിയില്ല. ചെഹല്‍ 43 റണ്‍സാണ് നാലോവറില്‍ വഴങ്ങിയത്
5/7
Photo Credit: https://www.instagram.com/indiancricketteam/
Share
അതേസമയം വിരാട് കോലി തകര്‍പ്പന്‍ ഫോമാണ് ഏഷ്യാ കപ്പില്‍ തുടരുന്നത്. ഇന്ത്യയുടെ ടോപ് സ്കോററും കോലിയായിരുന്നു. 44 പന്തില്‍ 60 റണ്‍സെടുത്തിരുന്നു കോലി
6/7
Photo Credit: https://www.instagram.com/indiancricketteam/
Share
വിന്റേജ് കോലിയെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്നു താരത്തിന്റെ ബാറ്റിംഗ്. തുടക്കത്തില്‍ ആക്രമിച്ച് കളിക്കാനും കോലി സമയം കണ്ടെത്തി
7/7
Photo Credit: https://www.instagram.com/indiancricketteam/
Share
ഇത്രയൊക്കെയായിട്ടും ബൗളിംഗാണ് ഇന്ത്യയെ കൈവിട്ടത്. 182 റണ്‍സിന്റെ ടാര്‍ഗറ്റാണ് ഇന്ത്യ ഉയര്‍ത്തിയത്. എന്നാല്‍ ബൗളര്‍മാര്‍ എല്ലാവരും ധാരാളം റണ്‍സ് വഴങ്ങി. നാലോവറില്‍ 26 റണ്‍സ് മാത്രം വഴങ്ങിയ രവി ബിഷ്ണോയ് മാത്രമാണ് തിളങ്ങിയത്


Click it and Unblock the Notifications