Home / Photos
സെവന്‍സിനടി, പൂരത്തിനടി, കല്യാണത്തിനടി, ഇത് ഗില്ലിന്റെ അടി, പരമ്പര ഇങ്ങെടുത്ത് ഇന്ത്യ, ചിത്രങ്ങള്‍ കാണാം
By Vaisakhan MK
india win three match odi series against zimbabwe, shubman gill is man of the match, pics viral
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: https://www.instagram.com/indiancricketteam/
Share
സഞ്ജു സാംസണ് രണ്ട് സിക്സറുമായി മത്സരത്തില്‍ 15 റണ്‍സ് നേടി. കഴിഞ്ഞ കളിയില്‍ മാന്‍ ഓഫ് ദ മാച്ചുമായിരുന്നു താരം. പരമ്പരയില്‍ സഞ്ജുവിന്റെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു
2/7
Photo Credit: https://www.instagram.com/indiancricketteam/
Share
സിംബാബ്വെക്കെതിരായ മൂന്നാം ഏകദിനത്തില്‍ ജയിച്ച് ഇന്ത്യ പരമ്പര 3-0ന് തൂത്തുവാരിയിരിക്കുകയാണ്. മത്സരത്തില്‍ 40 റണ്‍സെടുത്ത ശിഖര്‍ ധവാനും നന്നായി തിളങ്ങി
3/7
Photo Credit: https://www.instagram.com/indiancricketteam/
Share
മത്സരത്തില്‍ സെഞ്ച്വറിയടിച്ച ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. 97 പന്തില്‍ 130 റണ്‍സാണ് താരം നേടിയത്. 15 ബൗണ്ടറിയും ഒരു സിക്സറും താരം പറത്തി
4/7
Photo Credit: https://www.instagram.com/indiancricketteam/
Share
ഇന്ത്യ 13 റണ്‍സിനാണ് മത്സരത്തില്‍ വിജയിച്ചത്. കളിയിലെ താരവും ശുഭ്മാന്‍ ഗില്‍ തന്നെയാണ്. താരത്തിന്റെ ആദ്യത്തെ അന്താരാഷ്ട്ര ഏകദിന സെഞ്ച്വറിയാണിത്
5/7
Photo Credit: https://www.instagram.com/indiancricketteam/
Share
ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. സിംബാബ്വെയുടെ പോരാട്ടം 276 റണ്‍സില്‍ അവസാനിക്കുകയായിരുന്നു
6/7
Photo Credit: https://www.instagram.com/indiancricketteam/
Share
ഇന്ത്യന്‍ നിരയില്‍ പത്തോവറില്‍ 38 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്ത കുല്‍ദീപ് യാദവ് തിളങ്ങിയിരുന്നു. അക്ഷര്‍ പട്ടേലും ദീപക് ചാഹറും രണ്ട് വിക്കറ്റെടുത്തു. ആവേശ് ഖാനാണ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത്
7/7
Photo Credit: https://www.instagram.com/indiancricketteam/
Share
ഗില്ലിന്റെ പ്രകടനം പരമ്പരയില്‍ ഉടനീളം മികച്ചതായിരുന്നു. മൂന്ന് കളിയില്‍ നിന്ന് 245 റണ്‍സാണ് താരം നേടിയത്. പരമ്പരയുടെ താരവും ഗില്‍ തന്നെയാണ്


Click it and Unblock the Notifications