Home / Photos
ഇന്ത്യന്‍ ടീം ഇങ്ങനെ മാറിയത് അവന് കാരണമാണ്, ഫിറ്റ്നസൊക്കെ വേറെ ലെവല്‍; കോലിയെ പുകഴ്ത്തി അഗാര്‍ക്കര്‍
By Jithin TP
നിലവില്‍ നടന്ന് കൊണ്ടിരിക്കുന്ന ഐപിഎല്‍ സമാപിച്ച് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ടി20 ലോകകപ്പ് ആരംഭിക്കും. അതിനാല്‍ തന്നെ ലോകകപ്പിനുള്ള ടീം ഇന്ത്യയെ തിരഞ്ഞെടുക്കുന്നതില്‍ ഐപിഎല്‍ നിര്‍ണായക പങ്ക് വഹിക്കും എന്നുറപ്പാണ്. ജൂണില്‍ വെസ്റ്റ് ഇന്‍ഡീസിലും യുഎസ്എയിലും നടക്കുന്ന ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമില്‍ ഇടം നേടുമെന്ന് നിരവധി കളിക്കാര്‍ പ്രതീക്ഷിക്കുന്നു.
ഈ സീസണില്‍ അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് 105.33 ശരാശരിയിലും 146.30 സ്ട്രൈക്ക് റേറ്റിലും 316 റണ്‍സ് അടിച്ചുകൂട്ടി ഓറഞ്ച് ക്യാപ്പ് പോരാട്ടത്തില്‍ മുന്നിലുള്ള വിരാട് കോലിയെ ചുറ്റിപ്പറ്റിയാണ് ഏറെ നാളുകളായി ഇന്ത്യയുടെ ബാറ്റിംഗ്. രാജസ്ഥാന് റോയല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് വേണ്ടി പുറത്താകാതെ നേടിയ 113 റണ്‍സ് ഉള്‍പ്പെടെ, ഈ സീസണില്‍ ഇതിനോടകം കോലി മൂന്ന് 50-പ്ലസ് സ്കോറുകള്‍ നേടിയിട്ടുണ്ട്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: PTI
Share
ഇന്ത്യന്‍ ക്രിക്കറ്റിലെ എന്നല്ല ലോകക്രിക്കറ്റിലെ തന്നെ മഹാരഥന്മാര്ക്കൊപ്പാണ് വിരാട് കോലിയുടെ സ്ഥാനം. ക്രിക്കറ്റിലെ ഒരുപിടി റെക്കോഡുകളെല്ലാം സ്വന്തം പേരിലാക്കിയ വിരാട് കോലി, തന്റെ ആരാധനാ പുരുഷനായ സച്ചിന് ടെന്‍ഡുല്‍ക്കറുടെ ഏകദിനത്തിലെ ഏറ്റവും കൂടുതല്‍ സെഞ്ച്വറി എന്ന റെക്കോഡ് തകര്‍ത്തിട്ട് മാസങ്ങളാകുന്നേയുള്ളൂ.
2/8
Photo Credit: PTI
Share
2023 ലെ ഏകദിന ലോകകപ്പില്‍ 765 റണ്‍സുമായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് വിരാട് കോലിയായിരുന്നു. ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന ഐപിഎല്ലിലെ അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും അടക്കം 316 റണ്‍സ് നേടിയ കോലി നിലവില്‍ ഓറഞ്ച് ക്യാപ് ഹോള്‍ഡറുമാണ്.
3/8
Photo Credit: PTI
Share
ഇപ്പോഴിതാ വിരാട് കോലിയെ പുകഴ്ത്തി കൊണ്ടുള്ള ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറിന്റെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. കഴിഞ്ഞ 10-15 വര്‍ഷത്തിനിടയില്‍ ഇന്ത്യന്‍ ക്രിക്കറ്റിനുണ്ടായ മാറ്റം കാണിക്കാന്‍ വിരാട് കോലിയെ ആണ് അഗാര്‍ക്കര്‍ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്.
4/8
Photo Credit: PTI
Share
ഫിറ്റ്നസ് നിലനിര്‍ത്താനുള്ള കോലിയുടെ ശ്രമവും അദ്ദേഹത്തിന്റെ തീവ്രമായ വര്‍ക്ക്ഔട്ട് രീതിയും യുവതാരങ്ങള്‍ക്ക് വലിയ പ്രചോദനമാണ് നല്‍കുന്നത് എന്ന് അഗാര്‍ക്കര്‍ പറയുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യന്‍ ക്രിക്കറ്റിന്റെ പോസ്റ്റര്‍ ബോയ് ആണ് വിരാട് കോലി. കോലി ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളിലും മികവില്‍ നിന്ന് മികവിലേക്ക് കുതിക്കുകയാണ്.
5/8
Photo Credit: PTI
Share
കരിയറിന്റെ 15 വര്‍ഷം പിന്നിടുമ്പോള്‍ അദ്ദേഹം ഫിറ്റ്നസില്‍ കൂടുതല്‍ മുന്നോട്ട് പോകുകയാണ് ചെയ്തത് എന്നാണ് അഗാര്‍ക്കര്‍ പറയുന്നത്. 'അവനെപ്പോലെയുള്ള ഒരാള്‍, ഒരു മാതൃക കാണിക്കുകയും ഒരു ചില ഫിറ്റ്നസ് ലെവലുകള്‍ മുന്നോട്ട് വെക്കുകയും ചെയ്താല്‍, അത് ക്രമേണ മൊത്തം ടീമില്‍ പ്രതിഫലിക്കുന്നു,' അഗാര്‍ക്കര്‍ പറഞ്ഞു.
6/8
Photo Credit: PTI
Share
അഗാര്‍ക്കറിന്റെ പ്രതികരണത്തോടെ വിരാട് കോലി വരാനിരിക്കുന്ന ടി 20 ലോകകപ്പ് ടീമിലുണ്ടാകും എന്ന് ഉറപ്പായിരിക്കുകയാണ്. 2022 നവംബര്‍ മുതല്‍ ഇന്ത്യയ്ക്കായി വെറും രണ്ട് ടി 20 മത്സരങ്ങള്‍ മാത്രമെ കോലി കളിച്ചിട്ടുള്ളൂ. എങ്കിലും വിരാട് കോലിയെ ഇല്ലാതെ ലോകകപ്പ് പോലൊരു മേജര്‍ ടൂര്‍ണമെന്റിന് നിലവില്‍ ഇന്ത്യ ടീം അയയ്ക്കില്ല.
7/8
Photo Credit: PTI
Share
ഇന്ത്യക്കായി ദേശീയ കുപ്പായത്തില്‍ അരങ്ങേറിയതിന് ശേഷം വിരാട് കോലി ഒരു ഐസിസി ടൂര്‍ണമെന്റ് പോലും നഷ്ടപ്പെടുത്തിയിട്ടില്ല. 2008 ലാണ് വിരാട് കോലി ഏകദിനത്തില്‍ അരങ്ങേറുന്നത്. ടി20യില്‍ 2010 ലും ടെസ്റ്റില്‍ 2011 ലും ഇന്ത്യക്കായി അരങ്ങേറി.
8/8
Photo Credit: PTI
Share
113 ടെസ്റ്റില്‍ നിന്ന് 8848 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 29 സെഞ്ച്വറിയും 30 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടുന്നു. 292 ഏകദിനത്തില്‍ നിന്ന് 13848 റണ്‍സും 117 ടി20യില്‍ നിന്ന് 4037 റണ്‍സും നേടിയിട്ടുണ്ട്. ഏകദിനത്തില്‍ 50 സെഞ്ച്വറിയും 72 അര്‍ധ സെഞ്ച്വറിയും ടി20യില്‍ ഒരു സെഞ്ച്വറിയും 37 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്.


Click it and Unblock the Notifications