Home / Photos
18 നിലകൾ, 20 യുദ്ധവിമാനങ്ങൾ, 1600 പേരുടെ ക്രൂ... കരുത്താകാൻ ഐഎൻഎസ് വിക്രാന്ത്, ഇത് ഇന്ത്യൻ പ്രതിരോധത്തിന്റെ പുതുചരിത്രം
By Nikhil Raju
18 നിലകൾ, 20 യുദ്ധവിമാനങ്ങൾ, 1600 പേരുടെ ക്രൂ... കരുത്താകാൻ ഐഎൻഎസ് വിക്രാന്ത്, ഇത് ഇന്ത്യൻ പ്രതിരോധത്തിന്റെ പുതുചരിത്രം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: sambitswaraj Twitter Handle
Share
രാജ്യത്തിന് ചരിത്ര നിമിഷം സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിച്ചു
2/9
Photo Credit: sambitswaraj Twitter Handle
Share
76 ശതമാനവും ഇന്ത്യൻ നിർമ്മിത വസ്തുക്കൾ ഉപയോഗിച്ചാണ് കപ്പലിന്റെ നിർമ്മാണം. 860 അടിയാണ് കപ്പലിന്റെ നീളം. 193 അടിയാണ് ഉയരം.
3/9
Photo Credit: ANI
Share
ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും, പ്രധാനമന്ത്രി നരേന്ദ്ര മോദിയും നാവിക സേനക്കൊപ്പം. 14,000 കിലോമീറ്ററാണ് വിക്രാന്തിന് നിർത്താതെ സഞ്ചരിക്കാനാവുക. 10 ഹെലികോപ്ടറുകളും 20 യുദ്ധവിമാനങ്ങളും വഹിക്കാൻ വിക്രാന്തിന് സാധിക്കും.
4/9
Photo Credit: sambitswaraj Twitter Handle
Share
2002ൽ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം കിട്ടിയ പദ്ധതി,23000 കോടി രൂപ ചെലവിട്ടാണ് കൊച്ചി കപ്പൽശാലയിൽ നിർമ്മിച്ചത്.
5/9
Photo Credit: ANI
Share
ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നാവികസേനക്കൊപ്പം. മിഗ് -29, റഫാല്‍ എന്നീ യുദ്ധവിമാനങ്ങള്‍ വിക്രാന്തിലുണ്ടാകും. കാമോവ് 30, എംഎച്ച് 60 ഹെലികോപ്ടറുകളും ഇതിൽ ഉപയോഗിക്കും
6/9
Photo Credit: sambitswaraj Twitter Handle
Share
വിക്രാന്തിൽ സ്ത്രീകൾക്ക് പ്രത്യേക താമസസൗകര്യം ഉണ്ടാവും. അതുപോലെ തന്നെ അത്യാധുനിക മാലിന്യ സംസ്കരണ പ്ലാന്റും വിക്രാന്തിന്റെ പ്രത്യേകത തന്നെ.
7/9
Photo Credit: ANI
Share
ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിക്കുന്ന ചടങ്ങിനിടെ പ്രധാനമന്ത്രി. വിക്രാന്തിൽ അത്യാധുനിക മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയാണുള്ളത്. ദിവസേന നാല് ലക്ഷം ലിറ്റർ ശുദ്ധജലമാണ് ഇതിൽ ഉത്പാദിപ്പിക്കുക.
8/9
Photo Credit: sambitswaraj Twitter Handle
Share
30 എയർക്രാഫ്റ്റുകളാണ് ഒരേ സമയം കപ്പലിൽ നിർത്തിയിടാൻ കഴിയുക. ഐഎൻഎസ് വിക്രാന്ത് വന്നതോടെ തദ്ദേശീയമായി വിമാനവാഹിനി നിര്‍മ്മിക്കുന്ന ലോകത്തിലെ ആറാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ
9/9
Photo Credit: sambitswaraj Twitter Handle
Share
1971 -ലെ ഇന്തോ- പാക് യുദ്ധത്തിൽ നിർണായകപങ്ക് വഹിച്ച ഇന്ത്യയുടെ ആദ്യ വിമാനവാഹിനിക്കലായ ഐഎൻഎസ് വിക്രാന്തിനോടുള്ള ആദരസൂചകമായാണ് പുതിയ കപ്പലിനും വിക്രാന്ത് എന്ന് പേര് വന്നത്.


Click it and Unblock the Notifications