Home / Photos
IPL 2024:തമ്പി തലയല്ല തലയെടുക്കുന്നവന്, ഹൈദരാബാദിനോട് ചെന്നൈയുടെ ഈ റെക്കോര്‍ഡുകള്‍ കിടിലനാണ്
By Vaisakhan MK
ഐപിഎല്ലില്‍ വെള്ളിയാഴ്ച്ച ഗ്ലാമര്‍ പോരാട്ടമാണ് നടക്കുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടുകയാണ്. എന്നാല്‍ ഇത് വെറുമൊരു മത്സരമല്ല. ടൂര്‍ണമെന്റിലെ ഏറ്റവും കരുത്തുറ്റ രണ്ട് ടീമുകളുടെ പോരാട്ടമാണ്. ഹൈദരാബാദിനെിരെ ചെന്നൈയ്ക്കും മഹേന്ദ്ര സിംഗ് ധോണിക്കും കിടിലന്‍ റെക്കോര്‍ഡുകള്‍ തന്നെയുണ്ട്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: mykhel.com
Share
2018ലെ ഐപിഎല്‍ ഫൈനലില്‍ ഷെയ്ന് വാട്സന് നേടിയ പുറത്താവാതെ 117 റണ്‍സാണ് ഇരുടീമുകളില്‍ വെച്ച് ഏതെങ്കിലും ഒരുബാറ്റ്സ്മാന് നേടുന്ന ഉയര്‍ന്ന സ്കോര്‍. ഫൈനലില്‍ സിഎസ്കെ ബാറ്റ്സ്മാന് എസ്ആര്‍എച്ചിനെതിരെ നേടുന്ന ഉയര്‍ന്ന സ്കോറും ഇത് തന്നെയാണ്.
2/8
Photo Credit: mykhel.com
Share
ചെന്നൈ സൂപ്പര്‍ കിംഗ്സും ഹൈദരാബാദും ഐപിഎല്ലില്‍ ഇതുവരെ 19 തവണയാണ് ഏറ്റുമുട്ടിയത്. ചെന്നൈക്കാണ് മുന്‍തൂക്കമുള്ളത്. എസ്ആര്‍എച്ചിനെതിരെ ഇതുവരെ സിഎസ്കെ 14 വിജയങ്ങളാണ് നേടിയത്. ആകെ അഞ്ച് തവണ മാത്രമാണ് ഹൈദരാബാദിന് വിജയിക്കാന്‍ സാധിച്ചത്. ഐപിഎല്ലില്‍ ജയത്തിന്റെ റെക്കോര്‍ഡ് സിഎസ്കെയ്ക്കൊപ്പം തന്നെയാണ്.
3/8
Photo Credit: mykhel.com
Share
ഹൈദരാബാദിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള സിഎസ്കെ ബാറ്റ്സ്മാന് മഹേന്ദ്ര സിംഗ് ധോണിയാണ്. 14 ഇന്നിംഗ്സില്‍ നിന്ന് 361 റണ്‍സാണ് ധോണി ഇതുവരെ അടിച്ചെടുത്തിട്ടുള്ളത്. 51.57 ആണ് ബാറ്റിംഗ് ശരാശരി. 140.47 ആണ് സ്ട്രൈക്ക് റേറ്റ്. മൂന്ന് അര്‍ധ സെഞ്ച്വറികളും ഹൈദരാബാദിനെതിരെ ധോണിക്കുണ്ട്. 29 ബൗണ്ടറിയും 17 സിക്സറും ഇതുവരെ ഇവര്‍ക്കെതിരെ ധോണി അടിച്ചിട്ടുണ്ട്.
4/8
Photo Credit: mykhel.com
Share
ചെന്നൈ വമ്പന്‍ സ്കോറും ഹൈദരാബാദിനെതിരെ നേടിയിട്ടുള്ളത്. 2013ല്‍ എസ്ആര്‍എച്ച് ആദ്യമായി ടൂര്‍ണമെന്റില്‍ കളിക്കാനിറങ്ങിയപ്പോള്‍ മൂന്നിന് 223 എന്ന സ്കോറാണ് ചെന്നൈ അടിച്ചത്. ഹൈദരാബാദില്‍ നിന്നായിരുന്നു ഈ മത്സരം. ഇരുവരും തമ്മിലെ മത്സരത്തില്‍ ഈ സ്കോറാണ് ഏറ്റവും ഉയര്‍ന്നത്.
5/8
Photo Credit: mykhel.com
Share
2018 ഐപിഎല്ലില്‍ ചെന്നെ ഹൈദരാബാദിനെ മൊത്തം കളിച്ച നാല് കളിയിലും പരാജയപ്പെടത്തിയിരുന്നു. ഒരു സീസണില്‍ ഏതെങ്കിലുമൊരു ടീമിനെ നാല് തവണ പരാജയപ്പെടുത്തുന്ന ഏക ഫ്രാഞ്ചൈസിയായും ഇതോടെ ചെന്നൈ മാറിയിരുന്നു.
6/8
Photo Credit: mykhel.com
Share
ചെന്നൈ ഏറ്റവും കുറഞ്ഞ ടോട്ടലുകളിലൊന്ന് നേടിയതും ഹൈദരാബാദിനെതിരെയാണ്. രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ 2019ല്‍ നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ചെന്നൈ അഞ്ച് വിക്കറ്റിന് 132 റണ്‍സ് മാത്രമാണ് ആകെ എടുത്തത്.
7/8
Photo Credit: mykhel.com
Share
ഹൈദരാബാദിനെതിരെ കൂടുതല്‍ വിക്കറ്റെടുത്ത പേസര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ബ്രാവോയുള്ളത്. അതേസമയം ഒരു വിക്കറ്റ് കീപ്പര്‍ ഏതെങ്കിലും ടീമിനെതിരെ നേടുന്ന കൂടുതല്‍ റണ്‍സിന്റെ ലിസ്റ്റില്‍ ധോണിയാണ് ഒന്നാമത്.
8/8
Photo Credit: mykhel.com
Share
കൂടുതല്‍ വിക്കറ്റെടുത്തിട്ടുള്ള സിഎസ്കെ ബൗളര്‍ ഡ്വെയ്ന്‍ ബ്രാവോയാണ്. 13 കളിയില്‍ 18 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. അതേസമയം ദീപക് ചാഹറാണ് ഇപ്പോഴത്തെ ടീമില്‍ കൂടുതല്‍ വിക്കറ്റെടുത്തിട്ടുള്ളത്. 10 ഇന്നിംഗ്സില്‍ ഒന്‍പത് വിക്കറ്റുകളാണ് ചാഹര്‍ വീഴ്ത്തിയിട്ടുള്ളത്. 28.89 ആണ് ബൗളിംഗ് ശരാശരി.


Click it and Unblock the Notifications