Home / Photos
IPL 2024: ചിദംബരം സ്റ്റേഡിയത്തില്‍ കിംഗ് ധോണി, ചെന്നൈക്ക് വട്ടംവെക്കാന്‍ ഒരുത്തനുമില്ല; ചിത്രങ്ങള്‍ കാണാം
By Vaisakhan MK
സ്വന്തം തട്ടകമായ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ അമ്പരപ്പിക്കുന്ന റെക്കോര്‍ഡുകളാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിന് ഉള്ളത്. ചെന്നൈയെ ഇവിടെ വീഴ്ത്താന്‍ സാധിക്കുന്ന ടീമുകള്‍ ഇല്ലെന്ന് തന്നെ പറയാം. എംഎസ് ധോണിക്ക് അടക്കം ഈ സ്റ്റേഡിയത്തില്‍ വലിയ റെക്കോര്‍ഡുകള്‍ ഉണ്ട്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: pti
Share
ഏപ്രില്‍ എട്ടിന് ചെന്നൈ സൂപ്പര്‍ കിംഗ്സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെയാണ് നേരിടുന്നത്. ഈ സീസണിലെ മൂന്നാമത്തെ മത്സരമാണ് ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്നത്. ഈ സീസണില്‍ മൊത്തം ഒന്‍പത് മത്സരങ്ങള്‍ ഈ സ്റ്റേഡിയത്തില്‍ നടക്കും. ഇതുവരെ ഇവിടെ 78 ഐപിെല്‍ മത്സരങ്ങള്‍ നടന്നിട്ടുണ്ട്.
2/8
Photo Credit: pti
Share
ചിദംബരം സ്റ്റേഡിയത്തിലെ ഉയര്‍ന്ന സ്കോര്‍ ചെന്നൈയുടെ പേരിലാണ്. അഞ്ച് വിക്കറ്റിന് 246 റണ്‍സാണ് ചെന്നൈ അടിച്ചത്. രാജസ്ഥാന് റോയല്‍സിനെതിരെയായിരുന്നു ഈ സ്കോര്‍ അടിച്ചത്. 2010ല്‍ നടന്ന മത്സരത്തിലാണ് ഈ റെക്കോര്‍ഡ് പിറന്നത്.
3/8
Photo Credit: pti
Share
ചിദംബരം സ്റ്റേഡിയത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ചത് ചെന്നൈയുടെ മുന്‍ താരം കൂടിയായ സുരേഷ് റെയ്നയാണ്. 1498 റണ്‍സാണ് റെയ്ന അടിച്ചത്. ഇപ്പോഴുള്ള താരങ്ങളില്‍ ഒന്നാമന് മഹേന്ദ്ര സിംഗ് ധോണിയാണ്. 1445 റണ്‍സ് ഇതുവരെ ധോണി അടിച്ചെടുത്തിട്ടുണ്ട്. മുരളി വിജയ്, മൈക്ക് ഹസി, ഫാഫ് ഡുപ്ലെസി എന്നിവരാണ് ആദ്യ അഞ്ചില്‍ ഉള്ളത്.
4/8
Photo Credit: pti
Share
അവസാന പത്ത് മത്സരങ്ങളില്‍ ജയവും തോല്‍വിയും തമ്മില്‍ കൃത്യമായ ബാലന്സിംഗുണ്ട്. ആദ്യ ബാറ്റ് ചെയ്തവര്‍ അഞ്ചും രണ്ടാമത് ബാറ്റ് ചെയ്തവര്‍ അഞ്ചും മത്സരങ്ങളില്‍ വിജയിച്ചിട്ടുണ്ട്. 169 റണ്‍സാണ് ആദ്യ ഇന്നിംഗ്സിലെ ശരാശരി ടീം സ്കോര്‍. 180 ആണ് ശരാശരി വിജയിക്കാനാവശ്യമായ സ്കോര്‍.
5/8
Photo Credit: pti
Share
ചെന്നൈ സ്റ്റേഡിയത്തിലെ ഏറ്റവും കുറഞ്ഞ സ്കോര്‍ ആര്‍സിബിയുടെ പേരിലാണ്. 70 റണ്‍സിനാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പുറത്തായത്. ചെന്നൈക്കെതിരെ തന്നെയായിരുന്നു ഈ ബെംഗളൂരുവിന് ഈ നാണക്കേടിന്റെ റെക്കോര്ഡുണ്ടായത്. 2019ലായിരുന്നു ഈ മത്സരം നടന്നത്.
6/8
Photo Credit: pti
Share
സിഎസ്കെയും കൊല്‍ക്കത്തയും തമ്മിലുള്ള മത്സരങ്ങളില്‍ കൂടുതല്‍ വിജയിച്ചതും ചെന്നൈ തന്നെയാണ്. ഇതുവരെ ചിദംബരം സ്റ്റേഡിയത്തില്‍ ഇരുടീമുകളും തമ്മില്‍ 10 തവണ ഏറ്റുമുട്ടി. ഏഴ് തവണയും ജയം ചെന്നൈക്കൊപ്പമായിരുന്നു. മൂന്ന് തവണ ജയം കെകെആറിനൊപ്പം നിന്നു.
7/8
Photo Credit: pti
Share
വിക്കറ്റ് കൂടുതല്‍ എടുത്തവരെല്ലാം ചെന്നൈ ബൗളര്‍മാരാണ്. 48 വിക്കറ്റെടുത്ത അശ്വിനാണ് മുന്നില്‍. ബ്രാവോ 44 വിക്കറ്റുമായി രണ്ടാം സ്ഥാനത്തുണ്ട്. ഇപ്പോഴത്തെ ബൗളര്‍മാരില്‍ രവീന്ദ്ര ജഡേജയാണ് ഒന്നാം സ്ഥാനത്ത്. ജഡേജ മുപ്പത് വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് ദീപക് ചാഹറാണ്. 22 വിക്കറ്റുകള്‍ താരം വീഴ്ത്തിയിട്ടുണ്ട്.
8/8
Photo Credit: pti
Share
ചിദംബരം സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്യുന്നരാണ് കൂടുതല്‍ വിജയിക്കാറുള്ളത്. 60.26 ശതമാനമാണ് ആദ്യം ബാറ്റ് ചെയ്ത് വിജയിച്ചവര്‍. രണ്ടാമത് ബാറ്റ് ചെയ്ത് വിജയിച്ചവര്‍ 39.74 ശതമാനം മാത്രമാണ്. സ്പിന്നര്‍മാരെ പിന്തുണയ്ക്കുന്ന പിച്ചാണിത്. വേഗം കുറഞ്ഞ പിച്ചുകളിലൊന്നായിട്ടാണ് ഇത് അറിയപ്പെടുന്നത്.


Click it and Unblock the Notifications