Home / Photos
IPL 2024: വാംഖഡെയില്‍ കിംഗ് ഹിറ്റ്മാന്, മുംബൈ ഇന്ത്യന്‍സിനുള്ളത് ഈ റെക്കോര്‍ഡുകള്‍, ചിത്രങ്ങള്‍ കാണാം
By Vaisakhan MK
മുംബൈ ഇന്ത്യന്‍സിന്റെ തട്ടകമാണ് വാംഖഡെ സ്റ്റേഡിയം. ഞായറാഴ്ച്ച ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മുംബൈക്ക് മത്സരമുണ്ട്. ഒരുപിടി റെക്കോര്‍ഡുകളും ഈ സ്റ്റേഡിയത്തില്‍ മുംബൈയുടെ പേരിലുണ്ട്. അതൊന്നും മറ്റൊരു ടീമിനും മറികടക്കാന്‍ പറ്റാത്ത അത്ര വലുതാണ്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: pti
Share
വാംഖഡെ സ്റ്റേഡിയത്തില്‍ ഇതുവരെ 11 ഐപിഎല്‍ മത്സരങ്ങള്‍ നടന്നിട്ടുണ്ട്. ആദ്യം ബാറ്റ് ചെയ്യുന്നവര്‍ വിജയിച്ചത് 60 മത്സരങ്ങളിലാണ്. രണ്ടാമത് ബാറ്റ് ചെയ്തവര്‍ 60 മത്സരങ്ങളിലും വിജയിച്ചിട്ടുണ്ട്. രണ്ടാമത് ബാറ്റ് ചെയ്ത ടീമുകളാണ് കഴിഞ്ഞ പത്ത് കളിയില്‍ ഒന്‍പതിലും വിജയിച്ചത്. 200 റണ്‍സില്‍ കൂടുതല്‍ എടുത്താലേ ഈ പിച്ചില്‍ പിടിച്ച് നില്‍ക്കാനാവൂ.
2/8
Photo Credit: pti
Share
വാംഖഡെ സ്റ്റേഡിയത്തില്‍ കൂടുതല്‍ ഐപിഎല്‍ റണ്‍സെടുത്തവരില്‍ വളരെ മുന്നില്‍ രോഹിത് ശര്‍മയാണ്. ഒന്നാം സ്ഥാനത്തുള്ള രോഹിത്ത് 1958 റണ്‍സാണ് അടിച്ചിട്ടുള്ളത്. രണ്ടാമത് മുംബൈയുടെ മുന്‍ താരമായ കിരോണ്‍ പൊള്ളാര്‍ഡാണ്. 1187 റണ്‍സാണ് താരം അടിച്ചത്. അമ്പാട്ടി റായിഡു (924) സൂര്യകുമാര്‍ യാദവ് (873) ദിനേഷ് കാര്‍ത്തിക്(802) എന്നിങ്ങനെയാണ് റണ്‍സുകള്‍.
3/8
Photo Credit: pti
Share
മുംബൈ ഇന്ത്യന്‍സ് വാംഖഡെയില്‍ 79 മത്സരങ്ങളാണ് കളിച്ചത്. അതില്‍ 48 എണ്ണത്തില്‍ മുംബൈ വിജയിച്ചിട്ടുണ്ട്. മുപ്പത് മത്സരങ്ങള്‍ തോറ്റു. ഒരു മത്സരം ഫലമില്ലാതെ പോയി. അതുകൊണ്ട് നാളെ കളിക്കാനിറങ്ങുമ്പോള്‍ കൃത്യമായ ആധിപത്യം മുംബൈയ്ക്ക് വാംഖഡെയിലുണ്ട്.
4/8
Photo Credit: pti
Share
മുംബൈ ഡല്‍ഹി മത്സരത്തില്‍ മുന്‍തൂക്കം ഹര്‍ദിക്കിന്റെ ടീമിന് തന്നെയാണ്. ഇതുവരെ എട്ട് മത്സരങ്ങളാണ് ഇവര്‍ തമ്മില്‍ കളിച്ചത്. ഇതില്‍ മുംബൈ വിജയിച്ചത് അഞ്ച് മത്സരങ്ങളിലാണ്. ഡല്‍ഹി വാംഖഡെയില്‍ മൂന്ന് മത്സരങ്ങളിലും വിജയിച്ചു.
5/8
Photo Credit: pti
Share
കൂടുതല്‍ വിക്കറ്റുകള്‍ എടുത്തതും മുംബൈ ഇന്ത്യന്‍സ് താരങ്ങളാണ്. 66 വിക്കറ്റുകള്‍ എടുത്ത ലസിത് മലിംഗയാണ് ഒന്നാം സ്ഥാനത്ത്. ഹര്ഭജന് സിംഗ്(49) ജസ്പ്രീത് ബുംറ(38) മിച്ചല്‍ മക്ലെനാഗന്(36) ഡ്വെയിന്‍ ബ്രാവോ(26) എന്നിങ്ങനെയാണ് ബാക്കിയുള്ളവര്‍ നേടിയിട്ടുള്ള വിക്കറ്റുകള്‍.
6/8
Photo Credit: pti
Share
വാംഖണ്ഡെയില് ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ എബി ഡിവില്യേഴ്സിന്റെ പേരിലാണ്. 133 റണ്‍സാണ് താരം അടിച്ചത്. മുംബൈ ഇന്ത്യന്‍സിനെതിരെയായിരുന്നു നേട്ടം. 2015ലായിരുന്നു ഈ മത്സരം നടന്നത്. ഇപ്പോഴും ഈ നേട്ടത്തെ മറികടക്കാന്‍ സാധിച്ചിട്ടില്ല.
7/8
Photo Credit: pti
Share
മികച്ച ബൗളിംഗ് ഹര്ഭജന് സിംഗിന്റെ പേരിലാണ്. മുംബൈ താരമായിരുന്ന ഹര്ഭജന് 18 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകളാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ വീഴ്ത്തിയത്. 2011 ഏപ്രില്‍ 22ന് നടന്ന മത്സരത്തിലായിരുന്നു ഹര്ഭജന് ഈ നേട്ടം സ്വന്തമാക്കിയത്. 2022ല്‍ വനിന്ദു ഹസരങ്കയും ഇതേ റെക്കോര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്.
8/8
Photo Credit: pti
Share
ഡല്‍ഹി ക്യാപിറ്റല്‍സിന്റെ റെക്കോര്‍ഡ് അത്ര മെച്ചപ്പെട്ടതല്ല വാംഖഡെയില്‍. ഇതുവരെ പതിനേഴ് മത്സരങ്ങളാണ് അവര്‍ ഈ ഗ്രൗണ്ടില്‍ കളിച്ചത്. ആകെ ആറ് ജയങ്ങള്‍ അവര്‍ നേടിയിട്ടുണ്ട്. എന്നാല്‍ പതിനൊന്ന് കളികളാണ് അവര്‍ തോറ്റത്. അതുകൊണ്ട് തോല്‍വിയാണ് കൂടുതല്‍ വഴങ്ങിയിട്ടുള്ളത്.


Click it and Unblock the Notifications