Home / Photos
IPL 2024: ഈ ജഡേജയുടെ ഒരു പവറേ, കൊല്‍ക്കത്തയുടെ എഞ്ചിന് ഡാമേജായി; ചെന്നൈ കസറി: ചിത്രങ്ങള്‍ കാണാം
By Vaisakhan MK
ഐപിഎല്ലില്‍ തിങ്കളാഴ്ച്ചത്തെ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 7 വിക്കറ്റിന് വീഴ്ത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തിലാണ് സിഎസ്കെ വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തിയത്. രവീന്ദ്ര ജഡേജയും റുതുരാജ് ഗെയ്ക്വാദുമാണ് ടീമിന് വിജയം സമ്മാനിച്ചത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: mykhel.com
Share
അതേസമയം ചെന്നൈ ബൗളര്‍മാരാണ് ചിദംബരം സ്റ്റേഡിയത്തില്‍ നിറഞ്ഞ് നിന്നത്. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുമായി ബൗളര്‍മാരില്‍ മുന്നിട്ട് നിന്നു. തുഷാര്‍ ദേശ്പാണ്ഡെയ്ക്കും മൂന്ന് വിക്കറ്റുകള്‍ ലഭിച്ചു. മുസ്തഫിസുര്‍ റഹ്മാന് രണ്ട് വിക്കറ്റുകളും, തീക്ഷണയ്ക്ക് ഒരു വിക്കറ്റും ലഭിച്ചു.
2/8
Photo Credit: mykhel.com
Share
കൊല്‍ക്കത്തയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. നേരിട്ട ആദ്യ പന്തില്‍ ഫില്‍ സാള്‍ട്ട് പുറത്തായി. തുഷാര്‍ ദേശ്പാണ്ഡെയ്ക്കായിരുന്നു വിക്കറ്റ്. സുനില്‍ നരെയ്ന്(27) രഘുവംശി(24) ശ്രേയസ് അയ്യര്‍(34) എന്നിവരായിരുന്നു കൊല്‍ക്കത്തയുടെ പ്രധാന സ്കോറര്‍മാര്‍.
3/8
Photo Credit: mykhel.com
Share
നാലോവറില്‍ വെറും 18 റണ്‍സ് മാത്രമാണ് ജഡേജ വഴങ്ങിയത്. രഘുവംശി, സുനില്‍ നരെയ്ന്, വെങ്കടേഷ് അയ്യര്‍ എന്നിവരുടെ വിക്കറ്റുകളാണ് ജഡേജയ്ക്ക് ലഭിച്ചത്. പന്തുകൊണ്ട് മികവ് കാണിച്ചത് മാത്രമല്ല, നിര്‍ണായകമായ രണ്ട് ക്യാച്ചുകളും ജഡേജയെടുത്തു.
4/8
Photo Credit: mykhel.com
Share
കൊല്‍ക്കത്ത നിരയില്‍ വൈഭവ് അറോറയാണ് രണ്ട് വിക്കറ്റെടുത്തത്. സുനില്‍ നരെയ്നും ഒരു വിക്കറ്റ് ലഭിച്ചു. അതേസമയം ജയത്തോടെ ചെന്നൈക്ക് ആറ് പോയിന്റായിരിക്കുകയാണ്. സിഎസ്കെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്. രാജസ്ഥാന് റോയല്‍സാണ് ഒന്നാമത്.
5/8
Photo Credit: mykhel.com
Share
ചെന്നൈക്കാണ് മത്സരത്തില്‍ ടോസ് ലഭിച്ചത്. സ്പിന്‍ കുഴിയൊരുക്കിയിട്ടുള്ള പിച്ചില്‍ രണ്ടാമത് ബാറ്റ് ചെയ്യാന്‍ ചെന്നൈക്ക് ആലോചിക്കേണ്ടിയിരുന്നില്ല. ചെന്നൈ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് കൊല്‍ക്കത്തയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.
6/8
Photo Credit: mykhel.com
Share
ഗെയ്ക്വാദ് 58 പന്തില്‍ പുറത്താവാതെ 67 റണ്‍സടിച്ച് ടീമിന്റെ ടോപ് സ്കോററായി. 9 ബൗണ്ടറികളാണ് താരം അടിച്ചത്. 19 പന്തില്‍ 25 റണ്‍സടിച്ച ശിവം ദുബെയും നന്നായി തന്നെ ബാറ്റ് ചെയ്തു. മൂന്ന് സിക്സറുകളാണ് ദുബെ പറത്തിയത്. ദുബെ വന്നപ്പോഴാണ് സ്കോറിംഗിന് വേഗം വെച്ചത്.
7/8
Photo Credit: mykhel.com
Share
138 റണ്‍സിന്റെ വിജയലക്ഷ്യമാണ് ചെന്നൈക്ക് ലഭിച്ചത്. സിഎസ്കെയുടെ തുടക്കവും പതിയെയായിരുന്നു. 15 റണ്‍സെടുത്ത രചിന് രവീന്ദ്രയെ ടീമിന് വേഗം നഷ്ടമായി. റുതുരാജ് ഗെയ്ക്വാദിന്റെ ഇന്നിംഗ്സാണ് ടീമിന് വിജയം എളുപ്പമാക്കിയത്.
8/8
Photo Credit: mykhel.com
Share
ഐപിഎല്ലില്‍ നൂറ് ക്യാച്ചെടുക്കുന്ന താരമായും ജഡേജ മാറിയിരുന്നു. വിരാട് കോലിയാണ് ഈ പട്ടികയില്‍ ഒന്നാമന്. 242 മത്സരങ്ങളില്‍ നിന്ന് 110 ക്യാച്ചുകളാണ് കോലി എടുത്തത്. റെയ്നയാണ് രണ്ടാമത്. 205 മത്സരങ്ങില്‍ നിന്ന് 109 ക്യാച്ചുകളാണ് താരം എടുത്തത്.


Click it and Unblock the Notifications