Home / Photos
IPL 2024: ജയിച്ച കളി വലിച്ചെറിഞ്ഞ് സഞ്ജുവും ടീമും; ഗില്ലിന്റെ താണ്ഡവത്തിന് റാഷിദിന്റെ ഫിനിഷിംഗ്; ചിത്രങ്ങള്‍ കാണാം
By Vaisakhan MK
രാജസ്ഥാന്റെ കോട്ടയായ സവായ് മാന്‍ സിംഗ് സ്റ്റേഡിയത്തിലെ പോരാട്ടത്തില്‍ മത്സരങ്ങള്‍ കൈവിട്ട് സഞ്ജു സാംസന്റെ ടീം. ഗുജറാത്താകട്ടെ കിട്ടിയ അവസരങ്ങള്‍ മുതലെടുത്ത് വിജയിക്കുകയായിരുന്നു. 197 റണ്‍സ് വിജയലക്ഷ്യം അവസാന പന്തിലാണ് ഗുജറാത്ത് നേടിയെടുത്തത്. 3 വിക്കറ്റിനായിരുന്നു ജയം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: mykhel.com
Share
ഗുജറാത്തിനെ മത്സരത്തില്‍ പിടിച്ചുനിര്‍ത്തിയത് ശുഭ്മാന്‍ ഗില്ലിന്റെ ഇന്നിംഗ്സിലാണ്. 44 പന്തില്‍ 72 റണ്‍സടിച്ച ഗില്ലാണ് ടീമിന്റെ ടോപ് സ്കോറര്‍. ആറ് ബൗണ്ടറിയും രണ്ട് സിക്സറും ആ ഇന്നിംഗ്സിലുണ്ടായിരുന്നു. സായ് സുദര്‍ശനുമായി ചേര്‍ന്ന് 64 റണ്‍സിന്റെ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടും ഗില്ലുണ്ടാക്കിയിരുന്നു.
2/9
Photo Credit: mykhel.com
Share
ഗില്‍ പോയതോടെ മത്സരത്തില്‍ തോല്‍വി ഉറപ്പിച്ചതായിരുന്നു ടീം. 11 പന്തില്‍ 24 റണ്‍സടിച്ച റാഷിദ് ഖാനാണ് മത്സരം രാജസ്ഥാനില്‍ നിന്ന് തട്ടിയെടുത്തത്. നാല് ബൗണ്ടറികളാണ് താരം പറത്തിയത്. 218 ആയിരുന്നു സ്ട്രൈക്ക് റേറ്റ്. അവസാന പന്തില്‍ ബൗണ്ടറി അടിച്ചാണ് റാഷിദ് മത്സരം ഫിനിഷ് ചെയ്തത്.
3/9
Photo Credit: mykhel.com
Share
റാഷിദിന് അവസാന ഓവര്‍ വരെ മികച്ച പിന്തുണ നല്കി രാഹുല്‍ തേവാത്തിയയും ഉണ്ടായിരുന്നു. തേവാത്തിയ 11 പന്തില്‍ 22 റണ്‍സടിച്ചിരുന്നു. ഇരുവരും ചേര്‍ന്ന് 22 പന്തില്‍ 38 റണ്‍സാണ് അടിച്ചത്. ഇതാണ് രാജസ്ഥാനെ അപ്രതീക്ഷിത തോല്‍വിയിലേക്ക് നയിച്ചത്. രാജസ്ഥാന് ബൗളര്‍മാരും ധാരാളം റണ്‍സ് വഴങ്ങി.
4/9
Photo Credit: mykhel.com
Share
തേവാത്തിയയെയും റാഷിദിനെയും മത്സരത്തില്‍ അപകടകാരികളാക്കിയത് രാജസ്ഥാന്റെ ബൗളര്‍മാര്‍ തന്നെയാണ്. മൂന്ന് വിക്കറ്റെടുത്ത് രാജസ്ഥാന് ടീമിന്റെ വിജയശില്‍പ്പി കൂടിയാവേണ്ടിയിരുന്ന കുല്‍ദീപ് സെന്‍ 19ാം ഓവറില്‍ വിട്ടുകൊടുത്തത് 20 റണ്‍സാണ്. നോബോളും താരം എറിഞ്ഞു. അതുപോലെ അവസാന ഓവറില്‍ 15 റണ്‍സ് ഗുജറാത്തിന് വേണ്ടിയിരുന്നിട്ടും അത് പ്രതിരോധിക്കാന്‍ ആവേശ് ഖാന് സാധിച്ചില്ല.
5/9
Photo Credit: mykhel.com
Share
രാജസ്ഥാന് നിരയില്‍ കുല്‍ദീപ് സെന്‍ മൂന്ന് വിക്കറ്റെടുത്തെങ്കിലും 41 റണ്‍സ് നാലോവറില്‍ വഴങ്ങി. യുസവേന്ദ്ര ചാഹല്‍ രണ്ടു വിക്കറ്റ് വീഴ്ത്തി. പക്ഷേ നാലോവറില്‍ 43 റണ്‍സ് വഴങ്ങി. ആവേശ് ഖാന് വഴങ്ങിയത് 48 റണ്‍സാണ്. അശ്വിന് നാലോവറില്‍ നാല്‍പ്പത് റണ്‍സും വഴങ്ങിയിട്ടുണ്ട്.
6/9
Photo Credit: mykhel.com
Share
രാജസ്ഥാന് ഇന്നിംഗ്സിനെ താങ്ങി നിര്‍ത്തിയത് റിയാന്‍ പരാഗാണ്. ഈ സീസണിലെ മൂന്നാം അര്‍ധ സെഞ്ച്വറിയും പരാഗ് കുറിച്ചു. 48 പന്തില്‍ 76 റണ്‍സടിച്ചാണ് പരാഗ് കളം വിട്ടത്. അഞ്ച് സിക്സറും മൂന്ന് ബൗണ്ടറികളും പരാഗിന്റെ ഗംഭീര ഇന്നിംഗ്സിലുണ്ടായിരുന്നു.
7/9
Photo Credit: mykhel.com
Share
രണ്ടിന് 42 എന്ന നിലയില്‍ തകര്‍ന്ന ടീമിനെ 130 റണ്‍സ് കൂട്ടുകെട്ടിലൂടെയാണ് പരാഗും സഞ്ജും ചേര്‍ന്ന് തിരിച്ച് കൊണ്ടുവന്നത്. 19ാം ഓവറിലായിരുന്നു ഈ കൂട്ടകെട്ട് പിരിഞ്ഞത്. അപ്പോഴേക്കും 172 റണ്‍സിലെത്തിയിരുന്നു രാജസ്ഥാന്. ഹെറ്റ്മയര്‍ അഞ്ച് പന്തില്‍ 13 റണ്‍സടിച്ച് ടീം സ്കോര്‍ 190 കടത്തുകായിരുന്നു.
8/9
Photo Credit: mykhel.com
Share
സഞ്ജു സാംസണായിരുന്നു ടീമിന്റെ മറ്റൊരു സ്കോറര്‍. അവസാന പന്ത് വരെ കളിക്കാന്‍ സ ഞ്ജു ക്രീസിലുണ്ടായിരുന്നു. 38 പന്തില്‍ 68 റണ്‍സടിക്കാനും സഞ്ജുവിനായി. താരത്തിന്റെ തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ച്വറിയാണിത്. 7 ബൗണ്ടറിയും രണ്ട് സിക്സറും ആ ഇന്നിംഗ്സിലുണ്ടായിരുന്നു.
9/9
Photo Credit: mykhel.com
Share
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്റെ തുടക്കം മികച്ചതായിരുന്നില്ല. അവരുടെ ഓപ്പണര്‍മാര്‍ പരാജയപ്പെട്ടു. യശസ്വി ജെയ്സാള്‍ 19 പന്തില്‍ ആകെ 24 റണ്‍സാണ് എടുത്തത്. ജോസ് ബട്ലര് എട്ട് റണ്‍സില്‍ പുറത്തായി. അഞ്ചാം ഓവറില്‍ സ്കോര്‍ 32ല്‍ നില്‍ക്കുമ്പോഴാണ് ജെയ്സ്വാള്‍ പുറത്തായത്.


Click it and Unblock the Notifications