Home / Photos
IPL 2024: സഞ്ജുവിന്റെ പിള്ളേരെ ഇവിടെ ആരും തൊടില്ല; സവായ് മാന്‍ സിംഗ് സ്റ്റേഡിയം രാജസ്ഥാന്റെ കോട്ട: ചിത്രങ്ങള്‍ കാണാം
By Vaisakhan MK
ഐപിഎല്ലില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള രാജസ്ഥാന് റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സും ബുധനാഴ്ച്ച ഏറ്റുമുട്ടുകയാണ്. ഈ സീസണില്‍ ഗംഭീര ഫോമില്‍ കളിക്കുന്ന രാജസ്ഥാന് ഇതുവരെ തോല്‍വി വഴങ്ങിയിട്ടില്ല. നാല് കളിയില്‍ നാലിലും ടീം വിജയച്ചിട്ടുണ്ട്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: pti
Share
സവായ് മാന്‍ സിംഗ് സ്റ്റേഡിയത്തില്‍ ഈ വര്‍ഷത്തെ നാലാമത്തെ മത്സരമാണ് നടക്കുന്നത്. ഈ സീസണില്‍ മൊത്തം അഞ്ച് മത്സരങ്ങള്‍ ഈ സ്റ്റേഡിയത്തില്‍ നടക്കും. ഇതുവരെ 55 മത്സരങ്ങളാണ് ഇവിടെ കളിച്ചിട്ടുള്ളത്. ഈ ഗ്രൗണ്ട് സ്കോര്‍ ചേസ് ചെയ്യുന്നതാണ് ഏറ്റവും നല്ലത്.
2/8
Photo Credit: pti
Share
കഴിഞ്ഞ പത്ത് മത്സരങ്ങളില്‍ ആറിലും രണ്ടാത് ബാറ്റ് ചെയ്യുന്നവരാണ് വിജയിക്കാറുള്ളത്. നാലെണ്ണം ആദ്യം ബാറ്റ് ചെയ്തവര്‍ വിജയിച്ചു. 177 ആണ് ശരാശരി ആദ്യ ഇന്നിംഗ്സ് ടോട്ടല്‍. വിജയിക്കാനാവശ്യമായ ശരാശരി ടോട്ടല്‍ 181 റണ്‍സാണ്. പവര്‍പ്ലേയില്‍ ശരാശരി 49 റണ്‍സും, ഡെത്ത് ഓവറുകളില്‍ 50.2 റണ്‍സുമായി ശരാശരി സ്കോറുകള്‍.
3/8
Photo Credit: pti
Share
കഴിഞ്ഞ പത്ത് മത്സരങ്ങളില്‍ ആറിലും രണ്ടാത് ബാറ്റ് ചെയ്യുന്നവരാണ് വിജയിക്കാറുള്ളത്. നാലെണ്ണം ആദ്യം ബാറ്റ് ചെയ്തവര്‍ വിജയിച്ചു. 177 ആണ് ശരാശരി ആദ്യ ഇന്നിംഗ്സ് ടോട്ടല്‍. വിജയിക്കാനാവശ്യമായ ശരാശരി ടോട്ടല്‍ 181 റണ്‍സാണ്. പവര്‍പ്ലേയില്‍ ശരാശരി 49 റണ്‍സും, ഡെത്ത് ഓവറുകളില്‍ 50.2 റണ്‍സുമായി ശരാശരി സ്കോറുകള്‍.
4/8
Photo Credit: pti
Share
സവായ് മാന്‍ സിംഗ് സ്റ്റേഡിയത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ചത് മുന്‍ രാജസ്ഥാന് താരമായ അജിന്‍ക്യ രഹാനെയാണ്. 1115 റണ്‍സാണ് രഹാനെ അടിച്ചത്. ഇപ്പോഴത്തെ രാജസ്ഥാന് താരങ്ങളില്‍ ജോസ് ബട്ലറാണ് മുന്നിലുള്ളത്. 726 റണ്‍സ് താരം ഇതുവരെ അടിച്ചിട്ടുണ്ട്. സഞ്ജു സാംസണ് 683 റണ്‍സുമായി തൊട്ടുപിന്നിലുണ്ട്.
5/8
Photo Credit: pti
Share
ബട്ലര് കഴിഞ്ഞ കളിയില്‍ സെഞ്ച്വറിയും സഞ്ജു അര്‍ധ സെഞ്ച്വറിയും കുറിച്ചത് ഈ സ്റ്റേഡിയത്തിലാണ്. വിക്കറ്റ് വേട്ടക്കാരെല്ലാം ഈ സ്റ്റേഡിയത്തില്‍ മുന്‍ രാജസ്ഥാന് താരങ്ങളാണ്. സിദ്ധാര്‍ത്ഥ് ത്രിവേദി 36 വിക്കറ്റുകളുമായി ഒന്നാം സ്ഥാനത്തുണ്ട്. ഷെയ്ന് വോണ്‍ ഇരുപത് വിക്കറ്റും ഷെയിന്‍ വാട്സണ് 19 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.
6/8
Photo Credit: pti
Share
ഈ സ്റ്റേഡിയത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ വിരാട് കോലിയുടെ പേരിലാണ്. രാജസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തില്‍ പുറത്താവാതെ 113 റണ്‍സാണ് കോലി എടുത്തത്. എന്നാല്‍ ആര്‍സിബി തോറ്റു. മികച്ച ബൗളിംഗ് സൊഹൈല്‍ തന്‍വീറിന്റെ പേരിലാണ്. 14 റണ്‍സിന് ആറ് വിക്കറ്റാണ് തന്‍വീര്‍ സിഎസ്കെയ്ക്കെിരെ എടുത്തത്.
7/8
Photo Credit: pti
Share
അതേസമയം സവായ് മാന്‍ സിംഗ് സ്റ്റേഡിയത്തിലെ റെക്കോര്‍ഡ് ഗുജറാത്തിന് അനുകൂലമാണ്. ഇരുവരും തമ്മില്‍ ഈ സ്റ്റേഡിയത്തില്‍ ഒരിക്കല്‍ ഏറ്റുമുട്ടി. ജയം ഗുജറാത്തിനൊപ്പമായിരുന്നു. മത്സരത്തിനിറങ്ങുമ്പോള്‍ രാജസ്ഥാനെതിരെ ഗുജറാത്തിനുള്ള അനുകൂല ഘടകവും ഇത് തന്നെയാണ്.
8/8
Photo Credit: pti
Share
രാജസ്ഥാന് റോയല്‍സിന് വലിയ റെക്കോര്‍ഡ് തന്നെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തിലുണ്ട്. 55 മത്സരങ്ങള്‍ കളിച്ചപ്പോള്‍ അതില്‍ 36 മത്സരങ്ങളും അവര്‍ വിജയിച്ചു. 19 മത്സരങ്ങളാണ് തോറ്റത്. അതേസമയം ഈ സീസണില്‍ ജോസ് ബട്ലര് 190 റണ്‍സും സഞ്ജു സാംസണ് 162 റണ്‍സും ഇതുവരെ നേടിയിട്ടുണ്ട്.


Click it and Unblock the Notifications