Home / Photos
പുഷ്പയിൽ ആഘോഷിക്കപ്പെട്ടത് എന്റെ കഥാപാത്രമല്ല; ബണ്ണിയുടെ വേഷമാണ് ശ്രദ്ധ നേടിയത്, ഫഹദ് പറയുന്നു
മലയാളത്തിലെ പുതുതലമുറ നടന്മാരിൽ അഭിനയശേഷി കൊണ്ട് ഏറ്റവും മുൻനിരയിൽ തന്നെ നിൽക്കുന്ന ആളാണ് ഫഹദ് ഫാസിൽ. തന്റെ അഭിനയ മികവ് കൊണ്ട് തരാം ഇന്ത്യയൊട്ടാകെ ആരാധകരെ ഉണ്ടാക്കി എടുത്തു എന്നതാണ് ഏറ്റവും വലിയ കാര്യം. നായക വേഷങ്ങളിൽ മാത്രമല്ല വില്ലൻ വേഷങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Filmibeat
Share
മലയാളികളുടെ സ്വന്തം ഫാഫ അഥവാ ഫഹദ് ഫാസിൽ മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരങ്ങളിൽ ഒന്നാണ്. താരം അല്ലു അർജുനുമൊത്ത് അഭിനയിച്ച ചിത്രമായ പുഷ്പ വമ്പൻ ഹിറ്റായിരുന്നു. ഈ ചിത്രത്തിന്റെ വിശേഷങ്ങളും പുതിയ ചിത്രത്തിന്റെ കാര്യങ്ങളും ഒക്കെയായി തുറന്ന് സംസാരിക്കുകയാണ് ഫഹദ് ഫാസിൽ.
2/8
Photo Credit: Filmibeat
Share
പുഷ്പയിൽ തന്റെ കഥാപാത്രത്തേക്കാൾ കൂടുതൽ ആഘോഷിക്കപ്പെട്ടത് ബണ്ണിയുടെ (അല്ലു അർജുൻ) കഥാപാത്രമാണെന്നാണ് ഫഹദ് പറയുന്നത്. പുഷ്പയിൽ അല്ലുവിന്റെ പുഷ്പരാജ് എന്ന കഥാപത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. അല്ലുവിന് ദേശീയ അവാർഡ് വരെ ഈ ചിത്രത്തിൽ നിന്നാണ് ലഭിച്ചതെന്നും ഫഹദ് പറയുന്നു.
3/8
Photo Credit: Filmibeat
Share
വില്ലന്മാരെ ആഘോഷിക്കുക എന്നതിന് ഇന്നത്തെ കാലത്ത് കണക്കില്ലെന്നാണ് ഫഹദ് പറയുന്നത്. എന്നാൽ അവരുടെ തമാശകളും ചെയ്തികളും ഒക്കെയാണ് ആഘോഷിക്കപ്പെടുന്നത്. അല്ലാതെ വില്ലന്മാരെ അല്ലെന്നാണ് ഫഹദ് പറയുന്നത്. അതിനിടെ പുഷ്പ്പാ രണ്ടാം ഭാഗത്തിന്റെ റിലീസ് ഉടൻ ഉണ്ടാകുമെന്ന് സൂചനയാണ് അണിറ പ്രവർത്തകർ നൽകുന്നത്.
4/8
Photo Credit: Filmibeat
Share
പുതിയ ചിത്രമായ ആവേശത്തിന്റെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഫഹദ്. പുഷ്പ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാമന്നനിൽ വടിവേലു സാറിന്റെ പെർഫോമെൻസ് ആയിരുന്നു ഏറ്റവുമധിക ചർച്ച ആയതെന്നും ഫഹദ് ഫാസിൽ ചൂണ്ടിക്കാണിക്കരുന്നു.
5/8
Photo Credit: Filmibeat
Share
പുഷ്പ ഒന്നാം ഭാഗത്തിൽ ഭൈരോൺ സിംഗ് ഷെഖാവത് എന്ന ഫോറസ്റ്റ് ഓഫീസറുടെ വേഷമാണ് ഫഹദ് ഫാസിൽ അവതരിപ്പിച്ചത്. സമ്പൂർണമായി മൊട്ടയടിച്ച ലുക്കും, മറ്റ് സവിശേഷതകളും ഒക്കെയുള്ള ഈ കഥാപാത്രം വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലെ വിശേഷങ്ങൾ താരം പങ്കുവച്ചത്.
6/8
Photo Credit: Filmibeat
Share
അതേസമയം, 2021ൽ പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ സൂപ്പർഹിറ്റ് ചിത്രമാണ് പുഷ്പ. സുകുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ ഒരു ചന്ദനകള്ളകടത്തുകാരന്റെ വേഷത്തിലാണ് അല്ലു അർജുൻ അഭിനയിച്ചത്. പുഷ്പരാജ് എന്നായിരുന്നു ഈ കഥാപാത്രത്തിന്റെ പേര്. എല്ലാ ഭാഷകളിലും വളരെയധികം ജനപ്രീതി നേടിയ സിനിമയായിരുന്നു ഇത്.
7/8
Photo Credit: Filmibeat
Share
ചിത്രത്തിൽ തെലുഗിലെ വമ്പൻ നിര താര തന്നെ ആണ് അണിനിരന്നത്. വലിയ പ്രമോഷനുകളോടെ ആണ് ചിത്രത്തിന്റെ വരവ്. വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രമായതിനാൽ ബജറ്റും അധികമാണ്. രശ്മിക മാന്ധാന അടക്കമുള്ള വമ്പൻ നായികമാരും ചിത്രത്തിന്റെ ഭാഗമാണ്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.
8/8
Photo Credit: Filmibeat
Share
ധനഞ്ജയ്, റാവു രമേഷ്, സുനിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയ കൂടുതൽ അഭിനേതാക്കൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പ്രകാശ് രാജ് ഉൾപ്പെടയുള്ളവരും ചിത്രത്തിന്റെ ഭാഗമായിരുന്നു. അധികം വൈകാതെ തന്നെ ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത്. വരാനിരിക്കുന്ന ഓഗസ്റ്റ്15 സ്വാതന്ത്ര്യ ദിനത്തിലാകും ഇതിന്റെ റിലീസ്.


Click it and Unblock the Notifications