Home / Photos
ലുക്കില്‍ ആരും തോറ്റുപോകും, ജപ്പാന് സ്വര്‍ഗ തുല്യം, ട്രിപ്പടിക്കാനാണെങ്കില്‍ ഇന്ന് തന്നെ വിട്ടോളൂ
By Vaisakhan MK
യാത്ര ചെയ്യുകയാണെങ്കില്‍ അത് ജപ്പാനിലേക്ക് തന്നെ പോകണം. കാഴ്ച്ചകളുടെ സ്വര്‍ഗം തന്നെയാണ് ഈ രാജ്യം. എന്നാല്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ചില സ്ഥലങ്ങളുണ്ട്. അത് ഏതൊക്കെയാണെന്ന് പരിശോധിക്കാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: twitter
Share
കുമാനോ കോഡോയെ പറ്റി ആരും അറിയാന്‍ സാധ്യതയില്ല. ഇതൊരു ബുദ്ധ തീര്‍ത്ഥാടന കേന്ദ്രമാണ്. ആയിരം വര്‍ഷത്തില്‍ അധികം പഴക്കമുണ്ട് ഈ തീര്‍ത്ഥാടന കേന്ദ്രത്തിന്. തനാബെ സിറ്റി ടൂറിസമാണ് ഇത് കാത്തൂസൂക്ഷിക്കുന്നത്. യുനെസ്കോ പൈതൃക കേന്ദ്രമാണിത്.
2/5
Photo Credit: twitter
Share
വാകുര ഓന്സന് ടഡായ റയോക്കനെ കുറിച്ച് കേള്‍ക്കാന്‍ സാധ്യത കുറവാണ്. ഇതൊരു പരമ്പരാഗത ജാപ്പനീസ് സത്രമാണ്. ഇവിടെ മാലിന്യങ്ങള്‍ കുറയ്ക്കാനായി ഈ ഹോട്ടല്‍ മള്‍ട്ടിപ്പിള്‍ മെനുവിനെ മാറ്റി ഒറ്റ ഡൈനറിലേക്ക് കൊണ്ടുവന്നിരുന്നു. ഒപ്പം മികച്ച പ്രഭാത ഭക്ഷണവും ഇവിടെ ലഭ്യമാണ്. മികച്ച താമസ സൗകര്യമാണ് ഇവിടെയുള്ളത്.
3/5
Photo Credit: twitter
Share
ഫോട്ടോഗ്രാഫിക്ക് ഏറ്റവും പറ്റിയ സ്ഥലമാണ് കഗാവ മേഖലയിലെ ചിച്ചിബുഗാഹാമ ബീച്ച്. ഇവിടെയുള്ള ബീച്ചിലെ വെള്ളത്തില്‍ ദൃശ്യങ്ങള്‍ പതിഞ്ഞാല്‍, അത് കണ്ണാടിയുടെ രൂപത്തില്‍ കാണാന്‍ സാധിക്കും. രാത്രി ദൃശ്യങ്ങള്‍ ഇവിടത്തെ ഏറ്റവും വലിയ കാഴ്ച്ചയാണ്.
4/5
Photo Credit: twitter
Share
ഷിമാനാമി കൈദോ സൈക്ലിങ്ങിനെ കുറിച്ച് കേട്ടിട്ടുണ്ടോ? ഇതൊരു സുപ്രധാന സൈക്ലിങ് സ്പോട്ടാണ്. മൂന്ന് ലക്ഷം സൈക്ലിസ്റ്റുകള്‍ 70 കിലോമീറ്റര്‍ നീളത്തിലുള്ള ട്രാക്കിലൂടെ സഞ്ചരിക്കുന്നുണ്ട്. അഡ്വഞ്ചര്‍ സ്പോര്‍ട്സിന്റെ മേഖലയാണിത്. അതില്‍ അവാര്‍ഡും ഇവര്‍ സ്വന്തമാക്കിയിട്ടുണ്ട്.
5/5
Photo Credit: twitter
Share
ഹക്കോനിലെ മുരുയാമ ബുസാനെ കുറിച്ച് ഇന്ത്യയിലെ യാത്രക്കാര്‍ അധികം കേട്ടിട്ടുണ്ടാവില്ല. പക്ഷേ ഇതൊരു അവാര്‍ഡ് നേടിയ ടൂറിസ്റ്റ് പ്ലേസാണ്. ഇതെലാരു വുഡ് വര്‍ക്ക് ഷോപ്പാണ്. കരാക്കുരി പസില്‍ ബോക്സായും ഇത് അറിയപ്പെടുന്നുണ്ട്. വളരെ സിംപിളായിട്ടുള്ള സ്ഥലമാണിത്.


Click it and Unblock the Notifications