Home / Photos
സേനാപതി തിരിച്ചുവരുന്നു; ബ്രഹ്മാണ്ഡ ചിത്രം ഇന്ത്യൻ 2 റിലീസ് പ്രഖ്യാപിച്ചു, ബജറ്റ് 250 കോടിയിലും അധികമോ?
തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റ് മേക്കർ സംവിധായകരിൽ ഒരാളാണ് ശങ്കർ. ഇടക്കാലത്ത് ഒന്ന് നിറം മങ്ങിയെങ്കിലും ശങ്കർ ചിത്രങ്ങൾ ഒരു ഗ്യാരന്റി ഉണ്ട്. ഇപ്പോഴും അദ്ദേഹം സംവിധാനം ചെയ്ത് കമൽ ഹാസൻ നായകനായി അഭിനയിക്കുന്ന ഇന്ത്യൻ 2 റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂണിൽ ചിത്രം തിയേറ്ററുകളിൽ എത്തും.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Social Media
Share
ഇന്ത്യൻ സിനിമയിലെ തന്നെ അത്ഭുതമായി പുറത്തിറങ്ങിയ ചിത്രമായിരുന്നു ഇന്ത്യൻ. 2001ൽ കമൽ ഹാസൻ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച ചിത്രം വമ്പൻ ഹിറ്റാവുകയും അതിനൊരു കൾട്ട് സ്റ്റാറ്റസ് നേടിയെടുക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസ് എപ്പോഴാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവത്തകർ.
2/8
Photo Credit: Social Media
Share
ബി ജയമോഹൻ, കബിലൻ വൈരമുത്തു, ലക്ഷ്മി ശരവണ കുമാർ എന്നിവർക്കൊപ്പം തിരക്കഥയെഴുതി ശങ്കർ സംവിധാനം ചെയ്ത ആക്ഷൻ ചിത്രമായ ഇന്ത്യൻ 2വിന് വേണ്ടിയുള്ള ആരാധകരുടെ കാത്തിരിപ്പ് അധികം നീളില്ലെന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജൂൺ മാസത്തിൽ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
3/8
Photo Credit: Social Media
Share
സുബാസ്കരൻ അല്ലിരാജയുടെ ലൈക്ക പ്രൊഡക്ഷൻസും ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഒരു ബിഗ് ബജറ്റ് ആക്ഷൻ വിജിലാന്റെ ചിത്രമാണ്. 1996ൽ പുറത്തിറങ്ങിയ ഇന്ത്യൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് ഇത് ഒരുങ്ങുന്നത്. കമൽ ഹാസൻ തന്നെയായിരുന്നു ആ ചിത്രത്തിലെയും നായകൻ.
4/8
Photo Credit: Social Media
Share
ചിത്രത്തിന്റെ ഒന്നാം ഭാഗത്തിൽ അനീതിക്കെതിരെ പോരാടുന്ന സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന സേനാപതി എന്ന വേഷത്തിലാണ് കമൽ പ്രത്യക്ഷപ്പെട്ടത്. കൂടാതെ മകന്റെ വേഷവും കമൽ തന്നെയാണ് അവതരിപ്പിച്ചത്. ചിത്രത്തിൽ ഊർമിള മാണ്ഡോദ്കർ, സിത്താര തുടങ്ങിയവർക്ക് ഒപ്പം മനീഷ കൊയ്രാളയും പ്രധാന വേഷത്തിൽ എത്തിയിരുന്നു.
5/8
Photo Credit: Social Media
Share
ഏകദേശം 250 കോടിയോളം രൂപ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. ഇന്ത്യൻ ഒന്നാം ഭാഗം തന്നെ അക്കാലത്ത് ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങിയ ചിത്രമായിരുന്നു. ഇപ്പോഴിതാ രണ്ടാം ഭാഗവും കൂടുതൽ ചെലവേറിയ ചിത്രമാകും എന്നാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
6/8
Photo Credit: Social Media
Share
രണ്ടാം ഭാഗത്തിൽ കമൽ സേനാപതി എന്ന കഥാപത്രമായി തന്നെയാണ് എത്തുന്നത്. എസ്ജെ സൂര്യ, കാജൽ അഗർവാൾ, സിദ്ധാർഥ്, പ്രിയ ഭവാനി ശങ്കർ, രാഹുൽ പ്രീത് സിംഗ്, അന്തരിച്ച നടന്മാരായ നെടുമുടി വേണു, വിവേക് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. കാളിദാസ് ജയറാം, ബോബി സിംഹ തുടങ്ങിയ ഒട്ടേറെ താരങ്ങൾ ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.
7/8
Photo Credit: Social Media
Share
സംവിധായകൻ ശങ്കറിനൊപ്പം പ്രമുഖ ടെക്നീഷ്യന്മാർ തന്നെയാണ് ചിത്രത്തിന് വേണ്ടി അണിനിരന്നിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് രവി വർമനാണ്, എഡിറ്റിങ് ശ്രീകർ പ്രസാദും നിർവഹിക്കുന്നു. ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ യുവ തലമുറയിലെ ശ്രദ്ധേയനായ അനിരുദ്ധ് രവിചന്ദർ ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് എന്നതാണ്.
8/8
Photo Credit: Social Media
Share
ഒന്നാം ഭാഗത്തിൽ എആർ റഹ്മാനാണ് സംഗീത സംവിധാനം കൈകാര്യം ചെയ്തിരുന്നത്. എന്നാൽ രണ്ടാം ഭാഗത്തിൽ അനിരുദ്ധിന് അവസരം നൽകാനായിരുന്നു ശങ്കറിന്റെ തീരുമാനം. ചിത്രത്തിന് പോസറ്റീവ് ലഭിച്ചാൽ ബോക്സ് ഓഫീസ് കളക്ഷനിൽ പല റെക്കോർഡുകളും തകർന്നു വീഴുമെന്നാണ് കമൽ ഹാസൻ ആരാധകർ പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications